കുളിരാണു വൃശ്ചികം . അകമാകെ നിറയുന്ന അനുഭൂതിയുടെ പെരുംകുളിര്. നിറങ്ങളാണു വൃശ്ചികം . കറുപ്പ്, കാവി, കടുംനീല, കുങ്കുമച്ചോപ്പ്
ധര്‍മ്മത്തിനു ക്ഷയം സംഭവിച്ച കാലം. ത്രിമൂര്‍ത്തികള്‍ ഒത്തു കൂടി. എങ്ങനെയും ധര്‍മ്മം നിലനിര്‍ത്തി ലോകത്തെ രക്ഷിക്കണം. അവര്‍ ചിന്തിച്ചു. പ്രപഞ്ച ശക്തികള്‍ ഏകോപിച്ച് ഒരു ശക്തിക്ക് രൂപം നല്കാന് അവര്‍ തീരുമാനിച്ചു.