എഫ്ബിബിയുടെ സൂപ്പർ ഓണം കളക്ഷനുകളുമായ് അനു സിത്താര
ഓണം ഇങ്ങെത്താറായി. സ്കൂളുകളും കോളജുകളും ആഘോഷങ്ങൾക്കു ഒരുങ്ങുകയാണ്.
സമൃദ്ധിയുടെ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നോണം കൂടിയെത്തിച്ചേരുമ്പോൾ
വസ്ത്രമെടുക്കാൻ എവിടെ പോകുമെന്നാലോചിച്ചിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത.
ഇന്ത്യയുെട ഫാഷൻ ഹബ്ബായ എഫ്ബിബിയുടെ ഓണം കളക്ഷൻ കൊച്ചിയിൽ തുറക്കുന്നു. പുതിയ
ഡിസൈനുകളുടേയും വൈവിധ്യമാർന്ന കളക്ഷനുകളുടെയും വസ്ത്ര മാമാങ്കം മലയാളത്തിന്റെ അഭിനയ
സൗകുമാര്യം അനു സിത്താര ആഗസ്റ്റ് നാലിന് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി
സെന്റർ സ്വകയര്‍ മാളിന്റെ നാലും അഞ്ചും നിലകളിലായി വൈകീട്ട് അറോടെയാണ് ഷോപ്പിങ്ങ്
ഉത്സവം കൊടിയേറുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത എഫ്ബിബിയുടെ ബ്രാന്റഡ് വസ്ത്രങ്ങൾ
മിതമായ നിരക്കിലാണ് ലഭ്യമാക്കുന്നത്.
ഇന്ത്യൻ രാജകീയ പ്രൗഢിയെ ഓണത്തിന്റെ
സമൃദ്ധിയിലേയ്ക്ക് സമന്വയിപ്പിക്കുകയാണ് എഫ്ബിബി ചെയ്യുന്നത്. എത്‌നിക് വെയര്‍,
ഫോര്‍മല്‍സ്, കാഷ്വല്‍സ് തുടങ്ങി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും ഉള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ബിഗ്ബസാര്‍ എഫ്ബിബിയില്‍
ഒരുക്കിയിരിക്കുന്നത്. ഗോൾഡനിലും െഎവറിയിലും ആഴ്ന്നിറങ്ങിയ ആഘോഷങ്ങളുടെ വസ്ത്ര
പാരമ്പര്യത്തിനു പുതിയ രൂപങ്ങളും ഭാവങ്ങളും നൽകി എഫ്ബിബി ഒരുങ്ങിക്കഴിഞ്ഞു. ഈ ഓരോ
ഓണത്തിനും മലയാളികളുടെ മസസ്സുതെട്ടറിയുന്ന ബിഗ്ബസാറും എഫ്ബിബിയും തീർക്കുന്ന
വസ്ത്രശോഭയുെട പൊൻകിരണങ്ങൾ അനുഭവിച്ചറിയാൻ അനു സിത്താരക്കൊപ്പം വരൂ.
മലയാള
സിനിമയിലെ ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകമാണ് അനു സിത്താര. പൊട്ടാസ് ബോംബെന്ന
ചിത്രത്തിലൂടെ മലയാളികൾക്കു മുന്നിലെത്തിയ അനു സിത്താര പകർന്നാടിയ കഥാപാത്രങ്ങൾ
ഇന്നും ഓരോ മലയാളിയുടേയും മനസ്സിൽ മായാതെയുണ്ട്. രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയും
ഹാപ്പി വെഡ്ഡിങ്ങിലെ ഷാഹിനയും അനു സിത്താരയുടെ അഭിനയ മികവിന് തെളിവ്. മികച്ച
നർത്തകി കൂടിയായ അനു സിത്താര സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യം കൂടിയാണ്.