ആഘോഷിക്കാം, ഓർമയുടെ ഓണം സ്റ്റൈലിഷായ്

ഫാഷന്‍ വിസ്മയങ്ങൾ തീർക്കുന്ന കാലമാണ് ഓണം. കേരള തനിമയിലുള്ള പരമ്പരാഗത വസ്ത്രങ്ങളെ ഫാഷൻ ലോകം പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കും. പുതിയ ട്രൻഡുകൾ തേടി ഓണക്കാലത്ത് മലയാളി അലയും. ആരും കൊതിക്കുന്ന, നോക്കി നിൽക്കുന്ന വസ്ത്രം സ്വന്തമാക്കും. മാറ്റമില്ലാതെ മലയാളി തുടരുന്ന ശീലങ്ങളിലൊന്നാണ് ഓണക്കോടി. മാറ്റം വന്നത് ഒരു ജോഡി വസ്ത്രമെന്ന കാഴ്ചപ്പാടിനാണ്. ഏറ്റവും കൂടുതൽ വസ്ത്രങ്ങളെടുക്കുന്നത് ഇന്ന് ഓണക്കാലത്താണ്. പരമ്പരാഗത വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങാതെ പുതുമകൾ ചന്തം ചാർത്തുന്ന ഓണക്കാലം തന്നെയല്ലേ വസ്ത്രങ്ങളെടുക്കാൻ അനുയോജ്യവും. ഈ ദിനങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത ഡിസൈനുകൾ മലയാളിക്ക് മുമ്പിലെത്തും. കസവു മുണ്ടും കുർത്തയുമൊക്കെ പുതിയ ട്രെൻഡ് സ്വീകരിച്ചു. ഇന്ത്യയുെട ഫാഷൻ ഹബ്ബായ എഫ്ബിബിയും വിസ്മയങ്ങളുടെ വാതിലാണ് ഓണക്കാലത്തു തുറക്കുന്നത്. നിറവിന്റെ ഓണത്തിന് പുതുമയുടെ പൂക്കാലാം തീർക്കുകയാണ് ഈ ആറ് മോഡലുകൾ, പരിചയപ്പെടാം അവരുടെ പ്രിയപ്പെട്ട ആറ് ഡിസൈനുകൾ :

െഎകോണിക് ട്രഡീഷണൽ ലുക്കാണ് എനിക്ക് പ്രിയം : പ്രിയദർശിനി

പാരമ്പര്യത്തിന്റെ പ്ര‍ൗഢി ഒറ്റനോട്ടത്തിൽ കാണാം. എന്നാൽ വസ്ത്രത്തിൽ നിറഞ്ഞു നിൽക്കുക ആധുനികതയുടെ സൂക്ഷ്മതയായിരിക്കും. പാരമ്പര്യത്തിന്റെ ക്ലാസിക് ടച്ചിന് ഒരു മോഡേൺ കട്ട്. ഫാഷൻ ബ്ലോഗറാണ് പ്രിയദർശിനി. ഹൈ ഓൺ സ്റ്റെൽ എന്ന ബ്ലോഗിലൂടെ പുതിയ സ്റ്റെലുകളും ജീവിതരീതികളും പരിചയപ്പെടുത്തുന്ന പ്രിയദർശിനിയുടെ ചോയ്സ് തന്നെയായാലോ ഈ ഓണത്തിന്.

കാഷ്വൽ ട്രെന്റി ലുക്കല്ലേ സൂപ്പർ : സുഭിക്ഷ വെങ്കട്ട്

സാധാരണ വസ്ത്രങ്ങളിൽ ട്രെൻഡിനെ സമന്വയിപ്പിച്ചെത്തുന്ന വസ്ത്രങ്ങൾ. ആഢംബരത്തിന്റെ ആർഭാടങ്ങളില്ല. ഓഫീസിലും ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപൊളിക്കാനുമൊക്കെ ഈ ലുക്ക് സൂപ്പർ.രണ്ടുവർഷമായി മെയ്ഡ് ഇൻ ചെന്നൈ എന്ന ബ്ലോഗിലൂ‌െട ഫാഷന്റെയും ആഹാരത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ താരമായ ആളാണ് സുഭിക്ഷ വെങ്കട്ട്.

ചിക് ലുക്കിൽ ഞാൻ കംഫർട്ടബിൾ : പവിത്ര

കണ്ടു മടുത്ത ഫാഷനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഈ ട്രൻഡി ന്യൂലുക്ക് നേടാം. െഎടി മേഖലയിൽ തുടങ്ങി പിന്നീട് ചെന്നൈയുടെ സൗന്ദര്യ, ഫാഷൻ സങ്കല്പങ്ങൾക്ക് രൂപം നൽകാൻ ബ്ലോഗ് എഴുതുന്നയാളാണ് പവിത്ര.

ദ് സ്ട്രീറ്റ് സ്റ്റെല്‍ ലുക്ക് : സാദിഖ്

കുർത്തകൾക്കൊരു ചുള്ളൻ ലുക്ക് നൽകാം, ദാ ഇതുപോലെ. ഏതു സന്ദർഭത്തിനും ഈ ലുക്ക് അനുയോജ്യം.
ഫാഷനുകളോടുള്ള അഭിനിവേശം കാരണം മെക്കാനിക്കൽ എഞ്ചിനിയറിംങ് ജോലി ഉപേക്ഷിച്ചയാളാണ് സാദിഖ്. ഇന്ന് ഇന്ത്യയിലെ പ്രമുഖ ബ്രന്‍ഡിന്റെ മോഡൽ.

ദി ഡാസ്‌ലിങ് പാർട്ടി ലുക്ക് : ആസിഫ് ബിൻ. എം

കോളജിലും ജോലി സ്ഥലത്തുമൊക്കെ ഓണാഘോഷത്തിന് ഏതു ലുക്ക് വേണമെന്ന സംശയത്തിലാണോ? ഉറപ്പായും തിരഞ്ഞെടുത്തോളൂ ഈ സൂപ്പർ എലഗന്റ് ഡാസ്‌ലിങ് പാർട്ടി ലുക്ക്. കേരളത്തിലെ ഫാഷൻ സ്റ്റെലിസ്റ്റാണ് ആസിഫ്.

ദി ട്രഡീഷണൽ ദിവ ലുക്ക് : നൂപുർ കല്റ

പാരമ്പര്യത്തിന്റെ ആഢംബരം, ഒപ്പം ഒരു സെലിബ്രിറ്റി ലുക്ക്, ആരും പറയും വൗ ദാ ഇതുപോലെ. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഫാഷൻ ഇൻഫ്ലൂവൻസറാണ് നൂപുർ.

ഇന്ത്യൻ രാജകീയ പ്രൗഢിയെ ഓണത്തിന്റെ സമൃദ്ധിയിലേയ്ക്ക് സമന്വയിപ്പിക്കുകയാണ് എഫ്ബിബി ചെയ്യുന്നത്. എത്‌നിക് വെയര്‍, ഫോര്‍മല്‍സ്, കാഷ്വല്‍സ് തുടങ്ങി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ബിഗ്ബസാര്‍ എഫ്ബിബിയില്‍ ഒരുക്കിയിരിക്കുന്നത്. ഗോൾഡനിലും െഎവറിയിലും ആഴ്ന്നിറങ്ങിയ ആഘോഷങ്ങളുടെ വസ്ത്ര പാരമ്പര്യത്തിനു പുതിയ രൂപങ്ങളും ഭാവങ്ങളും നൽകി എഫ്ബിബി ഒരുങ്ങിക്കഴിഞ്ഞു. ഈ ഓരോ ഓണത്തിനും മലയാളികളുടെ മസസ്സുതെട്ടറിയുന്ന ബിഗ്ബസാറും എഫ്ബിബിയും തീർക്കുന്ന വസ്ത്രശോഭയുെട പൊൻകിരണങ്ങൾ മലയാളത്തിലേക്കെത്തിച്ചത് നമ്മുടെ സ്വന്തം അനു സിത്താരയാണ്.

എഫ്ബിബി ഓണം കളക്ഷനുകളെക്കുറിച്ച് കൂടുതൽ അറിയാം

© Copyright 2018 Manoramaonline. All rights reserved.