ഈ ഏഴ് പച്ചക്കറികൾ ചേർത്ത് അവിയൽ തയാറാക്കൂ
സാമ്പാറും അവിയലും പപ്പടവും ചേർത്ത് നല്ല തുമ്പപ്പൂ പോലുളള ചോറുണ്ണുന്ന രുചിയ്ക്ക് പകരം വേറേ എന്തെങ്കിലുമുണ്ടോ?
1. പച്ചക്കറികൾ വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞത്:
ചേന – ഒരു കപ്പ്
പച്ചക്കായ – അരക്കപ്പ്
അച്ചിങ്ങ ഒടിച്ചത് – കാൽ കപ്പ്
പടവലങ്ങ – കാൽ കപ്പ്
കാരറ്റ് – കാൽ കപ്പ്
മുരിങ്ങക്കായ – കാൽ കപ്പ്
വെള്ളരിക്ക – കാൽ കപ്പ്
2.
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.
തൈര് – ഒരു കപ്പ്
4.
തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
പച്ചമുളക് – അഞ്ച്
ജീരകം – അര െചറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
5.
വെളിച്ചെണ്ണ – അരക്കപ്പ്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ (പച്ചക്കറികൾ) നന്നായി കഴുകി ഉരുളിയിലാക്കി രണ്ടാമത്തെ േചരുവ േചർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ഇതിലേക്കു തൈരു േചർത്ത് അടുപ്പിൽ വച്ചു െചറു ചൂടിൽ അടച്ചു വച്ചു േവവിക്കുക.
∙ പച്ചക്കറികൾ വെന്ത ശേഷം അടപ്പു മാറ്റി വെള്ളം വറ്റിച്ചെടുക്കണം.
∙ നാലാമത്തെ േചരുവ ചതച്ചതും കറിവേപ്പിലയും േചർത്തിളക്കി ആവി വരുമ്പോൾ വാങ്ങി െവളിച്ചെണ്ണയും ചേർത്തിളക്കുക.