ഓണസദ്യയിലെ പോഷകഗുണം
സദ്യ ഇല്ലാത്ത ഓണം മലയാളിക്ക് ചിന്തിക്കാൻ ആകില്ല. മാംസവസ്തുക്കൾ മാറ്റി നിർത്തി മലയാളി പച്ചക്കറികൾക്ക് പ്രാധാന്യം നൽകുന്ന ഒരു സദ്യയാണിത്. വാഴയിലയിൽ വിളമ്പുന്നതു മൂലം അതിന്റെ പോഷകമൂല്യം ഏറുന്നു. ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയിൽ നിന്നു തന്നെ ലഭിക്കുന്നു. ധാന്യ ങ്ങൾ, പയര്‍വർഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, അണ്ടിപ്പരി പ്പുകൾ, പാലുൽപ്പന്നങ്ങള്‍ എന്നിവയുടെ ഒരു സങ്കലനമാണ് ഓണസദ്യ.
ചോറ്
തവിടോടു കൂടിയ അരി (ചെമ്പാവരി) കൊണ്ടുള്ള ചോറിൽ ബി വിറ്റമിൻസുകൾ, സെലിനിയം, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, നാര് എന്നിവ അടങ്ങിയിട്ടുണ്ട്. ജീവിതശൈലീരോഗങ്ങൾ ഉള്ളവർക്കും ചുവന്ന അരികൊണ്ടു ള്ള ചോറാണ് നല്ലത്.
പരിപ്പും നെയ്യും
പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. പ്രോട്ടീന്റെ കലവറയാണ് പരിപ്പ്. ശരീരത്തിലേക്ക് പല വിറ്റമിനുകളും ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പ് ആവശ്യമാണ്.
അവിയൽ
എല്ലാ പച്ചക്കറികളും ചേർത്ത് തയ്യാറാക്കുന്ന അവിയൽ ഗുണത്തിൽ മുൻപിൽതന്നെയാണ്. ഇത് വിറ്റാമിനുകളുടെ ഒരു കലവറയാണ്. ഇതിലുള്ള നാരുകൾ ശരിയായ ദഹനത്തിനും ശോധനയ്ക്കും സഹായിക്കും
സാമ്പാർ
പലതരത്തിലുള്ള പച്ചക്കറികളും, പരിപ്പും ചേർത്ത് തയ്യാറാ ക്കുന്ന സാമ്പാർ ഗുണത്തിൽ ഏറെ മുൻപിലാണ്. ഇതിലുള്ള നാരുകൾ ശരീരത്തിലെ അധിക കൊഴുപ്പിനെ വലിച്ചെടുത്തു കളയാൻ സഹായിക്കുന്നു. സാമ്പാറിൽ ചേർക്കുന്ന തക്കാളി യിൽ ലൈക്കോപ്പിൻ എന്ന ആന്റി ഓക്സിഡന്റുണ്ട്. ഇത് കൊഴുപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കായം, ദഹനം സുഗമമാക്കുന്നു.
തോരൻ
കാബേജ്, ബീൻസ്, പയർ എന്നിവയാണ് തോരനായി തിരഞ്ഞെടുക്കുന്ന പച്ചക്കറികൾ. തോരനിലെ കൂട്ട് എന്താ യാലും ആന്റിഓക്സിഡന്റുകളും വിറ്റമിൻസും അടങ്ങിയവയാണ്.
പച്ചടി
ബീറ്റ് റൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന പച്ചടി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ്, അയൺ, സിങ്ക് എന്നിവയുണ്ട് . പൈനാ പ്പിൾ പച്ചടിയും രുചിയിൽ മുന്നിൽ തന്നെയാണ്. ഇതിൽ വിറ്റമിൻ ബി, സി എന്നിവയുണ്ട്. ഇത് നല്ലൊരു ദഹനസഹായി ആണ്. ഇതിലുള്ള ബ്രോമെലയ്ൻ എന്ന എൻസൈം ദഹന ക്കേട് അകറ്റാൻ സഹായിക്കുന്നു. പൈനാപ്പിളിലുള്ള പൊട്ടാ സ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു.
കിച്ചടി
വെള്ളരിയ്ക്ക കിച്ചടി ഓണസദ്യയിൽ ഒഴിച്ചു കൂടാൻ പറ്റാ ത്തതാണ്. ശരീരത്തിന്റെ വിഷാംശത്തെ പുറന്തള്ളാൻ സഹാ യിക്കുന്നു. ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു.
പുളിശ്ശേരി
പുളിശ്ശേരിയിൽ ഇടുന്ന കറിക്കൂട്ടുകള്‍ പലതരത്തിൽ ശരീര ത്തിന് ഗുണം ചെയ്യും. മത്തങ്ങ, കുമ്പളങ്ങ, വെള്ളരിയ്ക്ക, ഏത്തയ്ക്ക ഇവയെല്ലാം ഇട്ട് പുളിശ്ശേരി തയ്യാറാക്കാവുന്ന താണ്. ഇതിൽ ചേർക്കുന്ന തൈര് നല്ല ഒരു പ്രോബയോ ട്ടിക്കാണ് ദഹനത്തിന് സഹായിക്കുന്നു.
ഇഞ്ചിക്കറി
ഓണസദ്യയുടെ നിറവ് ഇഞ്ചിക്കറിയിലാണ്. ഇത് ഒരു ദിവ്യൗ ഷധമാണ്. ധാരാളം ധാതുലവണങ്ങൾ ഇതിലുണ്ട് (മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, അയൺ, കാൽസ്യം) ഇഞ്ചി ദഹനം സുഗമമാക്കുകയും ശരീരത്തിലെ വിഷമാലിന്യങ്ങൾ പുറന്ത ള്ളാൻ സഹായിക്കുന്നു.
അച്ചാർ
അൽപ്പം പുളിയും എരിവും ചേർത്ത മാങ്ങാ അച്ചാർ ഇല്ലാതെ സദ്യ വിളമ്പാനാകില്ല. വെളുത്തുള്ളിയുടേയും ഇഞ്ചിയുടേയും ഗുണങ്ങളുമുണ്ട്. കൂടുതൽ എണ്ണയും ഉപ്പും ചേർക്കാതെ അച്ചാർ തയ്യാറാക്കാൻ ശ്രദ്ധിക്കണം.
രസം
പുളി, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, കുരുമുളക്, കായം എന്നിവ ചേർത്ത് തയ്യാറാക്കണം. രസം ദഹനപ്രക്രിയയ്ക്ക് നല്ലതാണ്.
മോര്
ഇഞ്ചി, പച്ചമുളക്, ഉളളി, കറിവേപ്പില എന്നിവ ചേർത്ത് തയ്യാ റാക്കുന്ന മോര് ഓണസദ്യയ്ക്ക് പൂർണ്ണത നൽകുന്നു. കാൽസ്യം, ഫോസ്ഫറസ്, മാംസ്യം എന്നിവയാൽ സമ്പുഷ്ട മാണിത്.
പായസം
പായസമില്ലാത്ത സദ്യ പൂർണ്ണമാകില്ല. ശർക്കര ചേർത്ത് തയ്യാ റാക്കുന്ന പായസത്തിൽ ധാരാളം ഇരുമ്പുണ്ട്. കൂടാതെ സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുമുണ്ട്. ഇങ്ങനെ ഓണ സദ്യയിലെ ഓരോ വിഭവങ്ങളും നമ്മുടെ ശരീരത്തിന് ഗുണം പ്രധാനം ചെയ്യുന്നതാണ്.
ഇന്നത്തെ തലമുറയ്ക്ക് ഓണവിഭവങ്ങൾ വീട്ടിൽതന്നെ ഒരുക്കുവാനുള്ള സമയം പരിമിതമാണ്. തിരക്കിന്റെ പേരു പറഞ്ഞ് നമ്മുടെ സ്വന്തം ഓണസദ്യയെ ഹോട്ടലുടമകളുടെ തീൻമേശകളിലേക്ക് മാറ്റാതെ വീട്ടിൽ തന്നെ തയ്യാറാക്കി അതിന്റെ മഹത്വം തലമുറകളിലേക്ക് കൈമാറപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
തയാറാക്കിയത്
പ്രീതി .ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്
എസ്. യു. റ്റി. ഹോസ്പിറ്റൽ
പട്ടം