പൂക്കളം ഇക്കുറി ബ്ലൗസിൽ

∙ ഐവറി ഡ്യുവൽ ഫാബ്രിക് ചന്ദേരി ബ്രൊക്കേഡ് ബ്ലൗസിന്റെ പ്രത്യേകത എംബ്രോയ്ഡറി നിറഞ്ഞ ഹൈകോളർ. സ്‌ലീവിൽ മൾട്ടികളർ ഫ്ലോറൽ എംബ്രോയ്ഡറി.

∙ തുളസി ഗ്രീൻ ഡ്യൂവൽ ചന്ദേരി ഫാബ്രിക് ബ്രൊക്കേഡും റോ സിൽക്കും ചേരുന്ന ബ്ലൗസിന്റെ സവിശേഷത ആന്റിക് മെറ്റൽ – ത്രെഡ് വർക്കുകൾ. ബ്ലൗസിനു മുന്നിലെ എംബ്രോയ്ഡറിയിൽ ഓണപ്പൂക്കളുടെ സമൃദ്ധി.

∙ ബീജ് ബ്ലൗസിന്റെ അഴകേറ്റുന്നത് നെക്കിലെ ആന്റിക് മെറ്റൽ ബോർഡറും തോളിലെ ഫ്ലോറൽ എംബ്രോയ്ഡറിയും.

∙ ലാവൻഡർ ബ്ലൗസിന്റെ പ്രത്യേകത സ്്ക്വയർ ഷോൾഡർ. മുല്ല മോട്ടിഫ് ഹാൻഡ് വർക്കുകളും ഫ്ലോറൽ എംബ്രോയ്ഡറിയും ബ്ലൗസിന്റെ അഴകു വർധിപ്പിക്കുന്നു.

∙ കനകാംബര പൂക്കളുടെ നിറമുള്ള പീച്ച് വിന്റേജ് ലോ കട്ട് ബ്ലൗസിന്റെ ഭംഗി കഴുത്തിലെയും സ്‌ലീവിലെയും കോൺട്രാസ്റ്റ് ഹാൻഡ് വർക്ക്. ഫ്ലോറൽ എംബ്രോയ്ഡറിയും ചേരുന്നു.

ചിത്രങ്ങൾ: ലേബൽ എം, വൈറ്റില

© Copyright 2019 Manoramaonline. All rights reserved.