മലയാളികളുടെ ആഘോഷമാണ് ഓണം. ഏത് ആഘോഷമായാലും അതിലെ സുപ്രധാന ഘടകമാണ് ആഹാരം. ഉപ്പ്, മുളക്, പുളി, മധുരം, ചവർപ്പ്, കയ്പ് ഈ ഈ ആറ് രസങ്ങളും ചേർന്നതാണ് മലയാളിയുടെ സദ്യ. സാമ്പാറിന്റെ വരവിനു മുൻപ് മലയാളികൾ സദ്യയിൽ ഉപയോഗിച്ചിരുന്ന ഒരു ഒഴിച്ചു കറിയാണ് എരിശ്ശേരി. ഹൃദ്യമായ സ്വാദിൽ മനസ്സിനും വയറിനും ഇണങ്ങുന്ന മത്തങ്ങ എരിശ്ശേരി രുചിക്കൂട്ട് വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
- മത്തങ്ങ – മുക്കാൽ കിലോഗ്രാം (തൊലി ചെത്തി കഷ്ണങ്ങളാക്കി മുറിച്ചത്)
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- മുളകുപൊടി – ഒരു ടീസ്പൂൺ
- മുളകുപൊടി – ഒരു ടീസ്പൂൺ
- മത്തങ്ങ കഷ്ണങ്ങൾ നികക്കെ വെള്ളം ഒഴിച്ച് അൽപം മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു വേവിച്ച് എടുക്കാം.
- തേങ്ങ – 2 കപ്പ് (ഒരു കപ്പ് അരയ്ക്കാൻ ഒരു കപ്പ് വറുക്കാൻ)
- ജീരകം – 1/2 ടീസ്പൂൺ
- കുരുമുളക് – 1 സ്പൂൺ
- കറിവേപ്പില
ഒരുകപ്പ് തേങ്ങയിലേക്ക് അര സ്പൂൺജീരകം, ഒരു സ്പൂൺ കുരുമുളക്, കറിവേപ്പില എന്നിവ ചേർത്തു തരുതരുപ്പോടെ അരച്ച് എടുക്കാം. (ആവശ്യമെങ്കിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അരയ്ക്കാം)
വെന്ത മത്തങ്ങയിലേക്കു തേങ്ങാ അരച്ചത് ചേർത്തു യോജിപ്പിക്കാം. കുറുകി പോകാതിരിക്കാൻ അൽപം വെള്ളം ചേർക്കാം. ഇത് തിളച്ച ശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം.
തേങ്ങ, കടുക്, ഉണക്കമുളക്, കറിവേപ്പില എന്നി ചീനച്ചട്ടിയിൽ എണ്ണയൊഴിക്കാതെ തന്നെ വറുത്തെടുക്കാം. മൂത്തു തുടങ്ങുമ്പോൾ കടുക് പൊട്ടും. കടുക് പൊട്ടി തീർന്നു കഴിയുമ്പോൾ ഇത് മത്തങ്ങയിലേക്കു ചേർക്കാം. തേങ്ങാ വറുത്തു ചേർക്കുന്നതിന്റെ മണവും സ്വാദുമാണ് എരിശ്ശേരിയുടെ രുചിരഹസ്യം.