ഓണം സ്റ്റൈലിഷാക്കാം, വസ്ത്രങ്ങൾക്ക് പൂക്കളുടെ പ്രൗഢി
rouka-onam-1

ഓണത്തിന് മോഡേൺ ടച്ചുള്ള ട്രെഡീഷനൽ കലക്‌ഷനുമായി ശ്രീജിത്ത് ജീവന്റെ റൗക്ക. ചേന്ദമംഗലം കൈത്തറിയുടെ പാരമ്പര്യത്തനിമയ്ക്കൊപ്പം പുത്തൻ ട്രെൻഡുകളെ സമന്വയിപ്പിച്ചുള്ള വസ്ത്രങ്ങളാണ് കലക്‌ഷനിലേത്. സാരിയും സെറ്റു മുണ്ടും ദുപ്പട്ടയും മുണ്ടും ഇക്കൂട്ടത്തിലുണ്ട്.

rouka-onam-2

ഫ്ലോറൽ സാരി കലക്‌ഷൻ കണ്ടമ്പററി സ്റ്റൈല്‍ പിന്തുടരുന്നു. എന്നാൽ ശംഖുപുഷ്പം, അപരാജിത എന്നീ പൂവുകളെ ഡിസൈനുകളിൽ ഉൾപ്പെടുത്തി കേരളത്തനിമയുടെ വേരുകൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഗ്രാമഫോൺ പോലുള്ള മോട്ടിഫ്സും ചേരുമ്പോൾ സാരി ഭൂതകാല ഓർമകളിലേക്ക് കൈപിടിക്കുന്നു. ഓഫ് ബീറ്റ് നിറങ്ങള്‍ ക്ലാസിക് ഗോൾഡ്, സിൽവർ, ഐവറി എന്നിവയുമായി ചേരുമ്പോഴുള്ള മനോഹാരിതയും ഈ സാരികളിൽ കാണാം.

rouka-onam-3

സെറ്റ് മുണ്ട് സ്വയം പെയർ ചെയ്യാനുള്ള അവസരമാണ് ഇത്തവണ റൗക്ക ഒരുക്കുന്നത്. ‌വിചിത്ര സ്റ്റൈലിലുള്ള മുണ്ടിനൊപ്പം നേര്യത് സിംപിൾ വേണോ അതോ ഫ്ലോറൽ, സ്ട്രിപ് ഡിസൈനുകളുള്ളതു വേണോ എന്ന് തീരുമാനിക്കാം.

rouka-onam-4

ഓണത്തിന് വാങ്ങിയ വസ്ത്രം പിന്നീട് ഉപയോഗമൊന്നുമില്ലാതെ വാഡ്രോബിൽ ഇരിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നേര്യതുകളായി ഉപയോഗിക്കാവുന്ന കസവ് ദുപ്പട്ടകൾ തയാറാക്കിയിട്ടുണ്ട്. വിവിധ വസ്ത്രങ്ങൾക്കൊപ്പം പെയർ ചെയ്യാവുന്ന തരത്തിലാണ് ഇവ.

rouka-onam-5

ക്ലാസിക് മാത്രമല്ല വിചിത്രമായ ഡിസൈനുകളിലുള്ള മുണ്ടുകളും പുരുഷന്മാർക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. കണ്ടമ്പ്രററി സ്ട്രിപ്സും അപ്രതീക്ഷിതമായ ഘടകങ്ങളും ചേർന്ന് മുണ്ടിന് പുതിയൊരു ഭാവം നൽകുന്നു. ആരെയും ആകർഷിക്കുന്ന രസകരമായ കര മുണ്ടിൽ കാണാം.