നിലാവിൻ ചന്തമാണു രാകേന്ദുവിന്

പ്രകൃതി തന്നെയാണ് ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ കലാകാരൻ. കാലവും ജീവിതവും നമ്മോടു പറഞ്ഞ ഏറ്റവും മനോഹരമായ കാര്യവും ഈ അറിവു തന്നെയാണ്. അപ്പോൾ നമ്മൾ മനുഷ്യർ കലയ്ക്കൊപ്പം സഞ്ചരിക്കുമ്പോൾ പ്രകൃതിയേയും ചേർത്തു നിർത്തണ്ടേ...തീർച്ചയായും. ഇക്കാര്യം അർഥവത്താക്കുമ്പോഴാണ് ഓരോ കലാ മേളകളും പൂർണമാകുന്നതും വശ്യമാകുന്നതും.

രാകേന്ദു നിലാവിൻ ചന്തമുള്ളൊരു സംഗീതോത്സവമാകുന്നതും അങ്ങനെയാണ്. പൗർണമി ദിനത്തിൽ ആരംഭിക്കുന്ന രാകേന്ദുവിൽ ഓരോ ദിവസും ഉൾക്കൊള്ളിച്ചിട്ടുള്ള സംഗീത പരിപാടികൾക്കു നിലാവിനോടു ചേർത്താണ് നാമകരണം നൽകിയിരിക്കുന്നത്. ഓഎൻവി കുറുപ്പിന്റെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള സംഗീതാർച്ചനയുടെ പേര് നിറനിലാവ് എന്നാണ്. തനിനാടൻ താളങ്ങളിലൂടെയും ചിന്തകളിലൂടെയും നാടിന്റെ മനസു തൊട്ട നാടകങ്ങളിലൂടെയും ലോകത്തോടു താത്വികമായി സംവദിച്ച കവി കാവാലം നാരായണ പണിക്കരുടെ ഓർമകളിൽ നിന്നു കൊണ്ടുള്ള സംഗീത കച്ചേരിയുടെ നാട്ടുനിലാവ് എന്നാണ്. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടിയുടെ പേര് പ്രണയനിലാവ് എന്നാണ്. ഹിന്ദിയിലെ നിത്യഹരിത ഗാനങ്ങൾ പാടുന്ന സംഗീത പരിപാടിയ്ക്കു നല്‍കിയിരിക്കുന്ന പേര് ചൗദവീ കാ ചാന്ദ് എന്നാണ്.

ഇക്കഴിഞ്ഞ നാലു വർഷവും സിഎംഎസ് കോളജിന്റെ അങ്കണത്തിലായിരുന്നു രാകേന്ദു നടന്നിരുന്നത്. ഇത്തവണ അത് എംടി സെമിനാരി സ്കൂളിലായിരിക്കും. രണ്ടും കലാലയങ്ങൾ ആയതിനാൽ രാകേന്ദു ഇക്കാലയളവിനിടയിൽ കണ്ടപ്പോൾ മനസിൽ പതിഞ്ഞ അന്തരീക്ഷത്തിനു സമാനമായിരിക്കും എംടി സെമിനാരിയും എന്നുറപ്പ്. മകരത്തിലേതു പോലുളള മഞ്ഞു പെയ്തു വീഴാൻ തുടങ്ങുന്ന സായന്തനത്തിൽ തുടങ്ങി നക്ഷത്രങ്ങൾ കൺചിമ്മുന്ന രാവു വരെ നീളുന്ന സംഗീതോത്സവം ഓരോ കേൾവിക്കാരനും അവിസ്മരണീയമായിരിക്കും. പരിപാടികൾക്കു നൽകിയ പേരിൽ തുടങ്ങി വേദി തിരഞ്ഞെടുക്കുന്നതിൽ വരെ സംഘാടകർ കാണിച്ച കാൽ‌പനികതയാണ് പരിപാടിയെ ഏറ്റവും മനോഹരമാക്കുന്നതും ജനകീയമാക്കുന്നതും. ഓരോ വർഷം പിന്നിടുന്തോറും അതിനെ പ്രസക്തമാക്കുന്നതും...രാകേന്ദു ഒരേ സമയം ഗൗരവതരവും സാധാരണക്കാർക്കും പ്രിയപ്പെട്ടതുമാകുന്നത് അങ്ങനെയാണ്.

ഓരോ രാകേന്ദുവും ഓർത്തെടുക്കുന്നതും വർത്തമാനും പറയുന്നതും സംഗീത-സാഹിത്യ ലോകം കണ്ട പ്രതിഭാധനരുടെ ഒരു കൂട്ടത്തെയാണ്. ഇത്തവണ അത് ഓഎൻവി കുറുപ്പും കാവാലം നാരായണ പണിക്കരുമാണ്. ഇവരുടെ ഗാനങ്ങൾ പാടി കടന്നു പോകുക മാത്രമല്ല രാകേന്ദു ചെയ്യുന്നത്. അവരുമായി ആത്മബന്ധമുള്ളവരിലൂടെയും അവരുടെ കലാസൃഷ്ടികളിലൂടെ സഞ്ചരിച്ച് വിശകലനം ചെയ്യാൻ പ്രാപ്തിയുള്ളവരെയും കൊണ്ട് തീർത്തും ലളിതവും കൗതുകകരവുമായൊരു പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. അക്ഷരനഗരിയുടെ നാലു രാവുകൾക്കു സംഗീത സല്ലാപം കൊണ്ടു ഉത്സവഛായ പകരാൻ നാളെയാണ് രാകേന്ദു എത്തുന്നത്. സംഗീത പരിപാടികളും പ്രഭാഷണങ്ങളും ചരിത്രം സൂക്ഷിച്ച സംഗീത കാഴ്ചകളിലൂടെയുള്ള ചിത്രപ്രദര്‍ശവുമൊക്കെയായി

© Copyright 2017 Manoramaonline. All rights reserved....
നിലാവിൻ ചന്തമാണു രാകേന്ദുവിന്
രാകേന്ദുവിൽ...
രാകേന്ദു പുരസ്കാരം ശ്രീകുമാരൻതമ്പിക്ക്
മുത്തച്ഛന്റെ ഗാനങ്ങളുമായി അപർണ രാജീവ്
പ്രൗഢോജ്വലം ഈ സംഗീത കാഴ്ചകൾ
കോഴിക്കോട് തുടങ്ങണമെന്ന് ആഗ്രഹിച്ച പരിപാടി: വി ടി മുരളി
ഇരട്ടി സന്തോഷത്തോടെ രാകേന്ദുവില്‍