ഇരട്ടി സന്തോഷത്തോടെ രാകേന്ദുവില്‍

സംഗീത മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്നവരുടെയും സമാന്തര സംഗീത രംഗത്ത് സജീവമായവരുടെയും പ്രിയ വേദികളിലൊന്നാണ് രാകേന്ദു. അതുകൊണ്ടു തന്നെ രണ്ടു വർഷം മുൻപ് രാകേന്ദുവിൽ ക്ഷണം കിട്ടിയപ്പോൾ ഉദയ് രാമചന്ദ്രൻ ഏറെ സന്തോഷിച്ചു. പക്ഷേ ചില തിരക്കുകളാൽ ആ വർഷം എത്താനായില്ല. പക്ഷേ ഇത്തവണ രാകേന്ദുവിൽ പങ്കെടുക്കാനാകുന്നതിന്റെ ആകാംക്ഷയിലാണ് ഇദ്ദേഹം. കാരണം തന്റെ സംഗീത ജീവിതത്തിൽ ഏറ്റവും ശ്രദ്ധേയമായൊരു കാര്യം യാഥാർഥ്യമായതിനു ശേഷമാണ് ഉദയ് ഇത്തവണത്തെ രാകേന്ദുവിൽ എത്തുന്നത്.

സംഗീത രംഗത്ത് വൈകിയാണ് ഞാൻ സജീവമാകുന്നത്. കുറച്ച് ചിത്രങ്ങളിൽ പാടാനായി. പക്ഷേ ജീവിതത്തിൽ അപ്രതീക്ഷിതമായൊരു സമ്മാനമാണ് എനിക്കു കിട്ടി. ശ്രേയാ ഘോഷാലിനൊപ്പം ഒരു ഗാനം ആലപിക്കുവാൻ. പത്തു കൽപനകൾ എന്ന ചിത്രത്തിലെ ഋതുശലഭമേ എന്ന പാട്ട്. സിംഗിൾ ആയി റെക്കോർഡ് ചെയ്ത ഗാനം പിന്നീട് സിനിമയുടെ സാഹചര്യത്തിനനുസരിച്ച് ഡ്യുയറ്റ് ആക്കുകയായിരുന്നു. ആ സന്തോഷത്തിലാണ് ഇത്തവണ രാകേന്ദുവിൽ എത്തുന്നത്. പോയവർഷം പാടാൻ എത്താത്തതിന്റെ സങ്കടം ഇതോടെ തീർന്നു. ഇതുപോലുള്ള നല്ല വേദികൾക്കായി കാത്തിരിക്കുകയാണ് ഞാൻ. രാകേന്ദു സംഗീതലോകത്ത് എപ്പോഴും പരാമർശിക്കപ്പെട്ടിട്ടുള്ള പരിപാടികളിലൊന്നാണ്. സാധാരണക്കാരായ പ്രേക്ഷകരുമായി അടുത്തിടപഴകാനുള്ള അവസരം കൂടിയാണിത്. ഓഎൻവി കുറുപ്പ് സാറിന്റെ ഗാനങ്ങളാണ് ഞാൻ ആലപിക്കുന്നത്. ഉദയ് രാമചന്ദ്രൻ പറഞ്ഞു.

© Copyright 2017 Manoramaonline. All rights reserved....
നിലാവിൻ ചന്തമാണു രാകേന്ദുവിന്
രാകേന്ദുവിൽ...
രാകേന്ദു പുരസ്കാരം ശ്രീകുമാരൻതമ്പിക്ക്
മുത്തച്ഛന്റെ ഗാനങ്ങളുമായി അപർണ രാജീവ്
പ്രൗഢോജ്വലം ഈ സംഗീത കാഴ്ചകൾ
കോഴിക്കോട് തുടങ്ങണമെന്ന് ആഗ്രഹിച്ച പരിപാടി: വി ടി മുരളി
ഇരട്ടി സന്തോഷത്തോടെ രാകേന്ദുവില്‍