മുത്തച്ഛന്റെ ഗാനങ്ങളുമായി അപർണ രാജീവ്

രാകേന്ദു സംഗീതോത്സവത്തിന്റെ ആദ്യ ദിനത്തിൽ ഒഎൻവി കുറപ്പിന്റെ ഗാനങ്ങളാണ് സംഗീത പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുത്തച്ഛന്റെ ഗാനങ്ങൾ പാടാൻ കൊച്ചുമകൾ അപർണ രാജീവും എത്തുന്നുണ്ട്. കലയെ ഏറെയിഷ്ടപ്പെടുന്നവർ സംഘടിപ്പിച്ച പരിപാടിയിൽ ലളിതമായ സദസിനു മുൻപിൽ പാടാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞു. ഈ ഗാനസന്ധ്യയിൽ പ്രേക്ഷകർ കേൾക്കാൻ കൊതിക്കുന്ന പാട്ടും അപർണയുടേതാകും എന്നതിൽ തർക്കമില്ല.

മുത്തച്ഛനാണ് എന്റെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചത്. അദ്ദേഹത്തിലൂടെയാണ് ഞാൻ പാട്ടിനെ ഇഷ്ടപ്പെട്ടതും അറിഞ്ഞതും ആ വഴിയിൽ നടക്കാൻ എനിക്കു ധൈര്യമായതും. അച്ഛൻ ഇന്ത്യൻ റെയിൽവേ സർവീസിലാണ്. അദ്ദേഹവും പാട്ടു പാടും. ജോലിത്തിരക്കിനിടയിലും അതിനു സമയം കണ്ടെത്തും. അച്ഛന്റെ അനുജത്തി നർത്തകിയുമാണ്. കലയെ ഏറെയിഷ്ടപ്പെടുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാണവരുമാണ് വീട്ടിൽ നിറയെ. അവർ തന്നെയാണ് വലിയ പിന്തുണയും. അപർണ പറഞ്ഞു.

മുത്തച്ഛന്റെ പാട്ടുകളിൽ മഞ്ഞൾ പ്രസാദം, ഇന്ദുപുഷ്പം, ആടി വാ കാറ്റേ, ശരബിന്ദു മലർനാളം...തുടങ്ങി കുറേ മെലഡികളാണ് പാടുന്നത്. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒരുപാട് വേദികളിൽ പാടിയിട്ടുണ്ട്. അതു വലിയ സന്തോഷമാണല്ലോ. രാകേന്ദുവിൽ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്.

ഒഎന്‍വിയുടെ മകന്‍ രാജീവിന്റെ മകളാണ് അപർണ. ഫുക്രി എന്ന ചിത്രത്തിലാണ് അപർണ ഏറ്റവുമൊടുവിൽ പാടിയത്. ആൽബം ഗാനങ്ങളും നാടകഗാനങ്ങളും സ്റ്റേജ് ഷോകളുമൊക്കെയായി സംഗീത രംഗത്ത് സജീവമാണ് അപർണ. കഴിഞ്ഞ വർഷം കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും അപർണ നേടിയിരുന്നു.

© Copyright 2017 Manoramaonline. All rights reserved....
നിലാവിൻ ചന്തമാണു രാകേന്ദുവിന്
രാകേന്ദുവിൽ...
രാകേന്ദു പുരസ്കാരം ശ്രീകുമാരൻതമ്പിക്ക്
മുത്തച്ഛന്റെ ഗാനങ്ങളുമായി അപർണ രാജീവ്
പ്രൗഢോജ്വലം ഈ സംഗീത കാഴ്ചകൾ
കോഴിക്കോട് തുടങ്ങണമെന്ന് ആഗ്രഹിച്ച പരിപാടി: വി ടി മുരളി
ഇരട്ടി സന്തോഷത്തോടെ രാകേന്ദുവില്‍