രാകേന്ദു പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്കു സി കെ ജീവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2017 ലെ രാകേന്ദു സംഗീത പുരസ്ക്കാരം സംവിധായകനും കവിയും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ജനുവരി 14 നു വൈകുന്നേരം 5 മണിക്ക് കോട്ടയം എം ടി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന രാകേന്ദു സംഗീതോത്സവത്തിന്റെ മൂന്നാം ദിവസം പ്രണയഗാന സായാഹ്നത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. സംഗീത സംവിധായകൻ എം കെ അർജ്ജുനൻ മാസ്റ്റർക്കായിരുന്നു 2016 ലെ രാകേന്ദു പുരസ്ക്കാരം.
സ്വാതിതിരുന്നാൾ സംഗീത അക്കാദമി മുൻ പ്രിൻസിപ്പൽ കലാശ്രീ വനജാ ശങ്കർ അധ്യക്ഷയും കവിയും നിരൂപകനുമായ ആലംങ്കോട് ലീലാകൃഷ്ണൻ, സംഗീതഗവേഷകനായ രമേശ് ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ കണ്ടെത്തിയത്.

© Copyright 2017 Manoramaonline. All rights reserved....
നിലാവിൻ ചന്തമാണു രാകേന്ദുവിന്
രാകേന്ദുവിൽ...
രാകേന്ദു പുരസ്കാരം ശ്രീകുമാരൻതമ്പിക്ക്
മുത്തച്ഛന്റെ ഗാനങ്ങളുമായി അപർണ രാജീവ്
പ്രൗഢോജ്വലം ഈ സംഗീത കാഴ്ചകൾ
കോഴിക്കോട് തുടങ്ങണമെന്ന് ആഗ്രഹിച്ച പരിപാടി: വി ടി മുരളി
ഇരട്ടി സന്തോഷത്തോടെ രാകേന്ദുവില്‍