പ്രൗഢോജ്വലം ഈ സംഗീത കാഴ്ചകൾ
കോട്ടയം സി കെ ജീവൻ
സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള രാകേന്ദു സാഹിത്യ-സംഗീതോത്സവത്തിന്റെ
ഭാഗമായി സഘടിപ്പിക്കുന്ന സംഗീത കാഴ്ചകൾ പ്രൗഡോജ്വലമാണ്.
വിഗത കുമാരൻ
മുതൽ മലയാള ചലച്ചിത്ര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾ, അവാർഡുകൾ, ചലച്ചിത്ര
പ്രതിഭകളുടെ വിവരങ്ങൾ ഇവ ചിത്രീകരിക്കുന്ന “ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട
മലയാളസിനിമ” എന്നതാണ് പ്രദർശനത്തിലെ മുഖ്യഇനം. ചിത്രകാരന്മാരുടെ ചതുരാത്മാ
ഗ്രൂപ്പ് ഒരുക്കുന്ന ഓ എൻ വി ചിത്രങ്ങൾ, ഷാജി വാസൻ ഒരുക്കുന്ന കാവാലം
കാരിക്കേച്ചർ ഷോ , സംഗീത സംബന്ധിയായ സ്റ്റാമ്പുകൾ, പുസ്തകങ്ങൾ ഇവയും രാകേന്ദു
സംഗീത കാഴ്ചകൾ പ്രദർശനത്തിൽ ഉണ്ട്. നാളെ മതുൽ രാകേന്ദു സംഗീതോത്സവത്തോടൊപ്പം
വൈകുന്നേരം 4.30 മുതൽ പ്രദർശനം ഉണ്ടായിരിക്കും.
നമ്മൾ ഇതുവരെ കാണാത്ത
അപൂർവ്വം ചലച്ചിത്ര നിമിഷങ്ങളും സിനിമയുടെ ചരിത്രവും അടങ്ങിയ ചിത്രപ്രദർശനം
കൗതുകകരമായിരിക്കും. പോയവർഷവും ഇതുപോലെ ചിത്രപ്രദർശനം രാകേന്ദുവിൽ
സംഘടിപ്പിച്ചിരുന്നു. പ്രതിഭാധനനായ സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ
ജീവിതമായിരുന്നു കഴിഞ്ഞ വർഷത്തെ ചിത്രപ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്...