ഈ ഓണം കെഎഫ്‌സിയുടെ ഓണം സ്‌പെഷൽ മീലിനൊപ്പം

ലോകമെമ്പാടുമുള്ള മലയാളികള്‍ ജാതിമതഭേദമില്ലാതെ ആവേശത്തോടെയും പകിട്ടോടെയും കൊണ്ടാടുന്ന കേരളത്തിന്റെ സ്വന്തം ഉത്സവാഘോഷമാണ് ഓണം. തുമ്പപ്പൂവും അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും പപ്പടം, പഴം, പായസം കൂട്ടിയുള്ള ഇലയിട്ട സദ്യയുമൊക്കെയാണ് മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓണസങ്കല്‍പം. എങ്കിലും മാറുന്ന കാലത്തിനനുസരിച്ച് ഓണത്തിനും പുതുമകള്‍ പരീക്ഷിക്കാന്‍ കേരളീയര്‍ ഒരിക്കലും മടിച്ചു നിന്നിട്ടില്ല. ഇത്തവണ ഓണാഘോഷത്തിന് കുറച്ചധികം ആവേശവും എരിവും പകരാന്‍ മലയാളിക്കൊപ്പം ചേരുകയാണ് ലോകത്തിലെ ഏറ്റവും രുചിയുള്ള ചിക്കന്‍ നിര്‍മ്മാതാക്കളായ കെഎഫ്‌സി.

ഒരു വിളവെടുപ്പ് ഉത്സവം എന്നതില്‍ കവിഞ്ഞ് സ്വന്തക്കാരും ബന്ധുക്കളുമെല്ലാം ഒത്തുചേരുന്ന കൂട്ടായ്മയുടെ കൂടി ആഘോഷമാണ് ഓണം. ഇത്തരത്തില്‍ പ്രിയപ്പെട്ടവരെല്ലാം ഒത്തു കൂടുമ്പോള്‍ ഈ കൂട്ടായ്മയ്ക്ക് രുചി പകരാന്‍ കെഎഫ്‌സിയുടെ ഒരു ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍ ബക്കറ്റ് കൂടി കിട്ടിയാല്‍ എങ്ങനെയിരിക്കും? വായില്‍ കപ്പലോടിക്കുന്ന ഈ ചിന്തയാണ് ഓണത്തിന്റെ പ്രത്യേക മീല്‍ ഒരുക്കി കെഎഫ്‌സി ഇന്ത്യ സാക്ഷാത്ക്കരിക്കുന്നത്. സദ്യയെല്ലാം ഉണ്ട് പാട്ടും പാടി കളിച്ച് തിമിര്‍ത്ത് ക്ഷീണിച്ചു വരുന്നവര്‍ക്കുള്ള ആസ്വാദ്യകരമായ വിരുന്നാകും ഈ ഓണം സ്‌പെഷൽ മീല്‍ എന്നുറപ്പ്.

ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍, ഹോട്ട് വിങ്ങ്‌സ്, ബോണ്‍ലെസ് ചിക്കന്‍ സ്ട്രിപ്‌സ്, ഫ്രൈസ്, പെപ്‌സി, എക്‌സ്ട്രാ ഡിപ്പുകള്‍ എന്നിങ്ങനെ നിങ്ങളുടെ പ്രിയപ്പെട്ട കെഎഫ്‌സി വിഭവങ്ങളെല്ലാം ചേരുന്നതാണ് ഓണം സ്‌പെഷല്‍ മീല്‍. കേരളത്തിലുള്ള എല്ലാ കെഎഫ്‌സി റെസ്റ്ററന്റുകളിലൂടെയും 33 ശതമാനം വിലക്കിഴിവോടെ ഓഗസ്റ്റ് 12 മുതല്‍ 25 വരെ ഈ പ്രത്യേക മീല്‍ ലഭ്യമാകും. അടുത്തുള്ള കെഎഫ്‌സി റസ്റ്ററന്റ് സന്ദര്‍ശിച്ചോ കെഎഫ്‌സി ആപ്പ് വഴിയോ www.kfc.co.in എന്ന കെഎഫ്‌സി വെബ്‌സൈറ്റ് വഴിയോ കൊതിയൂറുന്ന ഈ കിടിലന്‍ ഓണം സ്‌പെഷൽ നിങ്ങളുടെ വീട്ടിലെത്തിക്കാവുന്നതാണ്.

കെഎഫ്‌സിക്കൊപ്പം ഇത്തവണ ഓണം ആഘോഷമാക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കോവിഡ് ആശങ്കകള്‍ പരിഗണിച്ച് സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പ് നല്‍കിയാണ് കെഎഫ്‌സി മീല്‍ വീടുകളില്‍ എത്തിക്കുന്നത്. സമ്പൂര്‍ണ്ണ അണുവിമുക്തി, ശുചിത്വ സ്‌ക്രീനിങ്ങ്, സാമൂഹിക അകലം, സമ്പര്‍ക്കരഹിതമായ സേവനം എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി നീളുന്നു കെഎഫ്‌സിയുടെ സുരക്ഷിത മീല്‍ ഡെലിവറി. വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിലുള്ള ഇത്തരം സൂക്ഷ്മമായ നടപടിക്രമങ്ങള്‍ വഴി കെഎഫ്‌സിയുടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ രുചി അതീവ സുരക്ഷയോടെ ആസ്വദിക്കാന്‍ ഈ ഓണത്തിന് മലയാളികള്‍ക്കാകും.