ചിക്കനിൽ നിന്നും കാൻസർ
ചിക്കൻ പ്രേമികൾ സൂക്ഷിക്കുക, ചിക്കൻ പ്രേമം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഒരു പക്ഷേ കാൻസറിലേക്കാകാം. ഇറച്ചി കോഴികൾക്ക് നൽകുന്ന തീറ്റയിൽ ചേർക്കുന്ന ആർസനിക് എന്ന രാസവസ്തുവാണ് കാൻസറിലേക്കു നയിക്കുന്നത്. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആർസനിക് കോഴികൾക്ക് നൽകുന്നത്. ആർസനിക് ചേർന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയിൽ വിൽപന നടത്തുന്ന ചിക്കനിൽ ആർസനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു.
പരിശോധയനയ്ക്കായി എടുത്ത ചിക്കനിൽ പകുതിയിലും കരളിൽ ആർസനിക് എന്ന വിഷവസ്തു കണ്ടെത്തിയാതായും എഫ്ഡിഎ പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആർസനിക് ഡ്രഗ് ആയ റൊക്സാർസോണിന്റെ ഉൽപാദനം നിർത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറിയ അളവിൽ ആർസനിക് ആടങ്ങിയ ചിക്കൻ കഴിക്കുന്നത് പ്രശ്നമാകില്ല. എന്നിരുന്നാലും കാൻസർ സാധ്യത വർധിപ്പിക്കുന്ന ഒന്നാണ് ഈ ആർസനിക് എന്നും എഫ്ഡിഎ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാൻ ആർസനിക്കിന് സാധിക്കും. മാത്രമല്ല കൊച്ചു കുട്ടികളിൽ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം. മെർക്കുറിയെക്കാൾ നാലിരട്ടി അപകടകരമാണത്രേ ഈ ആർസനിക്.
പല തരത്തിലുള്ള ചർമരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചർമത്തിലെ കോശങ്ങൾക്കുണ്ടാകുന്ന മാറ്റം കാരണം കാൻസറിന് കാരണമാകുന്ന കാർസിനോമ ടിഷ്യു ശരീരത്തിൽ പ്രവേശിക്കാനും ലങ്സ്, കിഡ്നി, ബ്ലാഡർ, ലിവർ കാൻസറുകൾക്കുള്ള സാധ്യതയുമുണ്ട്.
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ പറയുന്നത് ആർസനിക് ചേർത്തു വരുന്ന അരിയുടെ ഉയർന്ന ഉപയോഗം സെല്ലുലാർ ചെയ്ഞ്ചസ് ഉണ്ടാക്കുകയും ഇത് കാൻസറിലേക്കു നയിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
എന്തായാലും ചിക്കൻ കഴിക്കുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.