റഷീദ് ഇ.പി. എലിഫോൺ മിസ്റ്റർ കേരള
കൊച്ചി ∙ 80 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച മലപ്പുറം സ്വദേശി റഷീദ് ഇ.പി. ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരളയുടെ മിസ്റ്റർ കേരള. മുന്നൂറ്റിയമ്പതോളം താരങ്ങൾ മാറ്റുരച്ച പോരാട്ടത്തിനൊടുവിലാണ് റഷീദിന്റെ കിരീടം നേട്ടം. കേരള ദർബാർ ഹാൾ, കൊച്ചി ഒബ്‌റോൺ മാൾ എന്നിവിടങ്ങളിലായാണ് ഫൈനൽ റൗണ്ട് മൽസരങ്ങൾ നടന്നത്.
പ്രമുഖ മൊബൈൽ ഫോൺ ബ്രാൻഡായ എലിഫോൺ ആയിരുന്നു ടൈറ്റിൽ സ്പോൺസർ. മാർച്ചിലാണ് എലിഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. മിസ്റ്റർ കേരള മൽസരത്തോടെ സോഫ്റ്റ് ലോഞ്ചും നടന്നു. സുമിത്‌സ് കിഡ്സ്‌വെയർ, മുത്തൂറ്റ് ഹോണ്ട പാലാരിവട്ടം തുടങ്ങിയവരാണ് മറ്റു സ്പോണ്സർമാർ. സിഎംസി കോളേജ് കോയമ്പത്തൂർ എഡ്യൂക്കേഷണൽ പാർട്ണറാണ്.
പ്രാഥമിക മത്സരങ്ങൾ ശനിയാഴ്ച അവസാനിച്ചിരുന്നു. സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി നാനൂറോളം പേർ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. വനിതകൾക്കായുള്ള ബോഡി ഫിറ്റ്‌നസ് ചാംപ്യൻഷിപ്പും അംഗപരിമിതർക്കായുള്ള പ്രത്യേക മത്സരവും ഇതോടൊപ്പം നടത്തി. മെൻസ് ബോഡി ഫിസിക്, അത്‌ലറ്റിക് കാറ്റഗറിയിലും മത്സരമുണ്ടായിരുന്നു.
വിവിധ വിഭാഗങ്ങളിലായി നടന്ന മൽസരങ്ങളുടെ ഫലം ചുവടെ:
സബ്–ജൂനിയർ 55 കിലോ വിഭാഗം
1. ഹരി കൃഷ്ണൻ ടി.ബി.(തൃശൂർ)
2. അനുകുട്ടൻ യു. (പാലക്കാട്)
സൂരജ് ബി.ആർ. (കൊല്ലം)
സബ്–ജൂനിയർ 60 കിലോ വിഭാഗം
1. സന്ദീപ് എസ്.ജി. (തിരുവനന്തപുരം)
2. നിയാസ് സി.കെ. (കോഴിക്കോട്)
3. അശ്വിൻ ദാസ് (വയനാട്)
സബ്–ജൂനിയർ 65 കിലോ വിഭാഗം
1. സായൂജ് പി. (കണ്ണൂർ)
2. അമ്പു ശങ്കർ (കൊല്ലം)
3. ജോസഫ് ജീൻ (എറണാകുളം)
ജൂനിയർ –55 കിലോ വിഭാഗം
1. അശ്വവത് യു (പാലക്കാട്)
2. അഭിജിത്ത് എ.പി. (തിരുവനന്തപുരം)
3. അനന്തു വി.ആർ. (തൃശൂർ)
ജൂനിയർ –60 കിലോ വിഭാഗം
1. ദീപക് എ.ബി (തൃശൂർ
2. നവീൻ പി.എസ് (തിരുവനന്തപുരം)
3. ശ്രീജിത്ത് കെ.എസ് (എറണാകുളം)
ജൂനിയർ –65 കിലോ വിഭാഗം
1. വിഷ്ണു പി (കണ്ണൂർ)
2. സമിത് കെ (കണ്ണൂർ)
3. ഇമാനുവേൽ ഇ. ബി (തൃശൂർ)
ജൂനിയർ –70 കിലോ വിഭാഗം
1. ശ്രീരാഗ് കെ.വി (കണ്ണൂർ)
2. അരുൺ ബാബു (വയനാട്)
3. മൊഹമ്മദ് അലിഫ് (തൃശൂർ)
ജൂനിയർ –75 കിലോ വിഭാഗം
1. അഖിൽ എ (തിരുവനന്തപുരം)
2. ബാസിൽ തങ്കച്ചൻ (എറണാകുളം)
3. വിനീത് സി (വയനാട്)
ജൂനിയർ –75 കിലോയ്ക്കു മുകളിൽ
1. സൻജിത്ത് സജയൻ (തൃശൂർ)
2. അക്ഷയ് അനിൽ കുമാർ (കാസർഗോഡ്)
3. ബെൻ തോമസ് (തൃശൂർ)
മാസ്റ്റേഴ്സ്– 40 വയസിന് മുകളിൽ
1. റോഹിൻ പി (കണ്ണൂർ)
2. സുരേഷ് റ്റി (തൃശൂർ)
3. സുമേഷ് സി.എ (തൃശൂർ)
മാസ്റ്റേഴ്സ്– 50 വയസിന് മുകളിൽ
1. ജോബി പി.എം (എറണാകുളം)
2. അബ്ദുൾ നാസർ (കോഴിക്കോട്)
3. കെവിൻ റോസാരിയോ (എറണാകുളം)
മാസ്റ്റേഴ്സ്– 60 വയസിന് മുകളിൽ
1. ജോസഫ് കെ.എ (എറണാകുളം)
2. പത്മനാഭൻ (കണ്ണൂർ)
3. ശ്രീനിവാസ് കെ.സി (എറണാകുളം)
അംഗപരിമിതർ
1. ആദർശ് കെ (കൊല്ലം)
2. ഡിനിഷ് കെ.ഡി (എറണാകുളം))
3. മാനവ് എം.കെ (കണ്ണൂർ)