KSFE Chitti
KSFE Chitti
KSFE Chitti

ചിട്ടി തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

ചിട്ടി നടത്തുന്നയാൾ, ഫോർമാൻ എന്നാണയാളെ വിളിക്കുക, അയാളുടെ വിശ്വാസ്യതയെ ആശ്രയിച്ചാണ് ചിട്ടിയുടെ വിജയം. കിട്ടിയ പണവുമായി അയാൾ മുങ്ങിയാൽ എല്ലാം തീർന്നു. ആ നഷ്ട സാധ്യതയാണ് ചിട്ടിയിലുള്ളത്. എന്നാൽ കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന്റെ ഉറപ്പുള്ള സ്ഥാപനമാണ്.നിക്ഷേപിക്കുന്ന തുക സുരക്ഷിതമായി തിരികെ ലഭിക്കും.

ചിട്ടിക്ക് ഒരു നിയന്ത്രണ ഏജന്‍സിയില്ല.രാജ്യത്ത് പലയിടത്തായി ചിതറിക്കിടക്കുന്നതു കൊണ്ട് ചിട്ടി സംബന്ധിയായി ദേശീയതലത്തില്‍ കണക്കുകള്‍ ലഭ്യമല്ല. ആർബിഐയുടെ ക്ലാസിഫിക്കേഷൻ അനുസരിച്ച് മിസലേനിയസ് നോൺ ബാങ്കിങ് കമ്പനി എന്ന വിഭാഗത്തിലാണ് ചിട്ടി ഉൾപ്പെടുന്നത്. റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമല്ല. ഓൾ ഇന്ത്യ ചിറ്റ് ഫണ്ട്ആക്ട് 1982 ആണ് ഇതിന് ബാധകമാകുന്നത്. കേരളത്തിൽ 1969 നവംബർ ആറിനാണ് ഇഎംഎസ് മുൻകൈയെടുത്ത് കെഎസ്എഫ്ഇ ആരംഭിച്ചത്. എന്നാലും 90കളുടെ അവസാനമാണ് ഇതിന് കൂടുതൽ പ്രചാരം ലഭിച്ചു തുടങ്ങുന്നത്. അഖിലേന്ത്യാ തലത്തിൽ ചിട്ടി കമ്പനികളുണ്ടെങ്കിലും കേരളത്തിലാണ് ഈ നിക്ഷേപ രീതി സജീവമായിട്ടുള്ളത്.