KSFE Chitti
KSFE Chitti
KSFE Chitti

ചിട്ടിയിൽ ചേരുന്നത് എങ്ങനെ?

ചിട്ടിയിൽ ചേരാനെത്തുന്നവരോട് കെഎസ്എഫ്ഇ ജീവനക്കാർ സംസാരിക്കും. അവരുടെ ആവശ്യങ്ങൾ മനസിലാക്കി അനുയോജ്യമായ ചിട്ടിയേതെന്ന് നിർദേശിക്കാനിത് സഹായിക്കും. അതിനുശേഷം ചിറ്റ് എഗ്രിമെന്റ് ഒപ്പിടുകയാണ് വേണ്ടത്. വരിയോല എന്നാണിതിനു പറയുക. അതോടൊപ്പം ഫോൺ നമ്പർ, പാൻ, ആധാർ എന്നിവയുൾപ്പടെയുള്ള കെവൈസിയും നൽകണം. നിങ്ങളുടെ അഭാവത്തിൽ ലേലത്തിൽ പങ്കെടുക്കണമെന്നുണ്ടെങ്കിൽ അതിനുള്ള ചുമതല ജീവനക്കാരെ ഏൽപ്പിക്കുന്ന പ്രോക്സിയും നൽകണം. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ ചിട്ടി ആരംഭിക്കുന്ന വിവരം ഓഫീസിൽ നിന്നും അറിയിക്കും.അപ്പോൾ അതിൽ പങ്കെടുക്കാം. എന്നാൽ പ്രവാസിച്ചിട്ടികളുടെ കാര്യത്തിൽ കരാർ ഒപ്പിടുന്നതു മുതൽ പണം നൽകുന്നതു വരെ തുടക്കം മുതൽ അവസാനം വരെയുള്ള നടപടി ക്രമങ്ങൾ ഓൺലൈനാണെന്നുള്ള പ്രത്യേകതയുണ്ട്. അവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വെര്‍ച്വൽ ഓഫീസ് തിരുവനന്തപുരത്തുണ്ട്. പ്രവാസികൾക്ക് ലോകത്തിന്റെ ഏതു കോണിലിരുന്നും ചിട്ടിയിൽ പങ്കെടുക്കാൻ ഇത് അവസരമൊരുക്കും.