KSFE Chitti
KSFE Chitti
KSFE Chitti

ചിട്ടി നിക്ഷേപമാണോ അതോ വായ്പയോ?

ഒരേ സമയം നിക്ഷേപമായും വായ്പയായും ഉപയോഗിക്കാവുന്ന ഒരു പദ്ധതിയാണ് ചിട്ടി.ഒരു നിശ്ചിത തുക വീതം നിശ്ചിത വ്യക്തികളിൽ നിന്നു സമാഹരിച്ച് ഒരാൾക്ക് കൊടുക്കുന്നതാണ് ചിട്ടി. എത്ര പേരാണോ ചിട്ടിയിൽ ചേർന്നിട്ടുള്ളത് അത്രയും മാസം ചിട്ടി തുടരും. അതായത് 30 മാസ ചിട്ടിയിൽ 30 പേരായിരിക്കും ഉണ്ടാകുക. കൈയിലൊതുങ്ങുന്ന തുക മാസം തോറും നിക്ഷേപിക്കാനുള്ള അവസരമാണിതു നൽകുന്നത്. ആവശ്യം വന്നാൽ വിളിച്ചെടുക്കുന്നതിനുള്ള സവിശേഷ സൗകര്യവും ഇതോടൊപ്പം ചിട്ടി നൽകുന്നു. വിളിക്കാതിരുന്നാൽ കാലാവധി പൂർത്തിയാകുമ്പോഴേയ്ക്ക് 10 മുതൽ12 ശതമാനം വരെ നേട്ടം കിട്ടും. പണത്തിന് ആവശ്യമുള്ളവർക്ക് ചിട്ടി വിളിച്ചെടുക്കാം.അങ്ങനെ വിളിക്കുമ്പോൾ നിശ്ചിത ശതമാനം (പരമാവധി 30 ശതമാനം വരെ) കുറച്ചാകും നൽകുക.ഇങ്ങനെ കുറയ്ക്കുന്ന തുക മറ്റു വരിക്കാരുടെ തവണയിൽ കുറയ്ക്കും. അതാണ് ലേലക്കിഴിവ്. ഇങ്ങനെ കിട്ടുന്ന ലേലക്കിഴിവാണ്. നിക്ഷേപം എന്ന നിലയിൽ ചിട്ടിയെ ലാഭകരമാക്കുന്നത്.ഓരോ ചിട്ടിയിലേയും ലേലക്കിഴിവ് വ്യത്യസ്തമായിരിക്കും. നല്ല ലേലക്കിഴിവുള്ള ചിട്ടികളിൽ ആദായം മികച്ചതായിരിക്കും.കാരണം മൊത്തം അടയ്ക്കേണ്ട തുക കുറയും. അതേ സമയം നേരത്തെ തന്നെ ലാഭകരമായി വിളിച്ചെടുക്കുകയാണെങ്കിൽ പലിശ കൂടുതലുള്ളിടത്ത് നിക്ഷേപിച്ച് കൂടുതൽ നേട്ടവുമുണ്ടാക്കാം.

ഇനി ചിട്ടിയെ വായ്പയായും മികച്ച രീതിയിൽ ഉപയോഗിക്കാം. 12–15 ശതമാനം വരെ പലിശയ്ക്ക് വ്യക്തിഗത വായ്പ എടുക്കുന്ന വ്യക്തിയെ സംബന്ധിച്ച് അതിനേക്കാൾ ലാഭകരം പരാമാവധി കിഴിവിൽ ചിട്ടി വിളിച്ചെടുക്കുന്നതാണ്. ഓരോ ചിട്ടിയിലും പലിശയും തുകയും മാറും .അതുകൊണ്ട് ചിട്ടി വിളിക്കുന്നതിനു മുമ്പ് തന്നെ എത്ര തുകയ്ക്കു വിളിക്കണമെന്ന് മുൻകൂറായി ആസൂത്രണം ചെയ്യണം.