KSFE Chitti
KSFE Chitti
KSFE Chitti

സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങൾ കെഎസ്എഫ്ഇ ചിട്ടികളെ എത്രത്തോളം സ്വാധിനിച്ചിട്ടുണ്ട്?

യുവാക്കളെ ആകർഷിക്കും വിധം സാങ്കേതികവിദ്യാ രംഗത്തെ പുതിയ നേട്ടങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഡിജിറ്റൽവൽക്കരണ പദ്ധതികളാണ് കെഎസ്എഫ്ഇ നടപ്പാക്കി വരുന്നത്. അവർക്ക് ഏറ്റവും സൗകര്യപ്രദമായി ഇടപാടുകൾ നടത്താൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെഎസ്എഫ്ഇയുടെ ആകെയുളള 578 ശാഖകളേയും നെറ്റ് വർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെബ് പോർട്ടലും ഇടപാടുകാർക്കു ഏജൻറുമാർക്കും വേണ്ടിയുള്ള മൊബൈൽ ആപ്പും മൂന്നു മാസത്തിനകം പുറത്തിറക്കും. നിലവിൽ 150 ശാഖകൾ സിസിടിവിയും എസിയും നെറ്റ് കണക്ടിവിറ്റിയും ഏർപ്പെടുത്തി സ്മാർട്ട് ശാഖകളാക്കി മാറ്റിയിട്ടുണ്ട്.

ചിട്ടി ചേരുന്നതും തവണകളടക്കുന്നതും ലേലം വിളിക്കുന്നതും ജാമ്യം നൽകുന്നതുമെല്ലാം ഓൺലൈൻ ആക്കുകയാണ് അടുത്ത ഘട്ടം. ഈ സൗകര്യങ്ങളെല്ലാം ഇപ്പോൾ പ്രവാസി ചിട്ടിയിൽ ലഭ്യമാണ്. വൈവിധ്യമാർന്ന നിരവധി പദ്ധതികളും അവതരിപ്പിച്ചു വരുന്നുണ്ട്. മൾട്ടി ഡിവിഷൻ ചിട്ടി, ഉൽസവകാല ചിട്ടി, പൊന്നോണചിട്ടി, പുതുവൽസര ചിട്ടി ഇവയൊക്കെ വളരെ സ്വീകാര്യത നേടിയിട്ടുണ്ട്. ഫിക്സഡ് ഡിവിഡന്റ് ചിട്ടി അടുത്തു തന്നെ അവതരിപ്പിക്കും. കൂടുതൽ സുതാര്യത പാലിക്കാനും ചെലവ് കുറയ്ക്കാനും വേഗത്തിൽ സേവനമെത്തിക്കാനും പ്രവർത്തന ലാഭമുയർത്താനുമൊക്കെ സാങ്കേതികവിദ്യാ മികവ് സഹായിക്കും. ഡിജിറ്റലൈസേഷൻ നടപടികൾ ആറു മാസത്തിനകം പൂർത്തിയാക്കി കെഎസ്എഫിക്ക് പുതിയൊരു മുഖം നൽകാനുള്ള തയ്യാറെടുപ്പാണിപ്പോൾ നടന്നു വരുന്നത്.