' നസീർ സാർ തന്ന ആ വിഷുകൈനീട്ടം ഇന്നും എനിക്കൊപ്പം '
ലക്ഷ്മി വിജയൻ
മയിൽ പീലിയായും ചിത്രങ്ങളായും എഴുത്തുകളായും ഡയറികൾക്കുള്ളിലിങ്ങനെ അടച്ചുവച്ച ഓർമകൾ. കാലം കഴിയും തോറും അതിനൊരു പഴമയുടെ നിറം വരും. ഒരു മഞ്ഞ നിറം. പക്ഷേ ആ ഡയറിത്താളുകൾക്കെന്തു ഭംഗിയാണ് ഓരോ നോട്ടത്തിലും അല്ല. ഇന്നേലകെളങ്ങനെ പൂത്തുലഞ്ഞ് ഇന്നിന്റെ ദുംഖത്തെ മായ്ച്ച് നാളെയുടെ പുഞ്ചിരി കാട്ടിത്തരും...അത്തരമൊരു നിറമാണ് വിഷുവിനും.. അനുഭൂതിയും...മദ്രാസിലെ സ്റ്റുഡിയോകളിൽ നിന്ന് മലയാളത്തിലെ നായികമാർക്കു സ്വരമായി മാറിയ ഭാഗ്യലക്ഷ്മി ഇൗ വിഷു കാലത്ത് നമ്മോടു പങ്കുവയ്ക്കുന്നതും അത്തരമൊരു കഥയാണ്. ക്യാമറയ്ക്കു പിന്നിൽ നിന്ന് അവർ പറഞ്ഞ ഒരു നൂറു സിനിമാ കഥകളിലൊരെണ്ണം...
ചെന്നൈയിലായിരുന്നല്ലോ ചെറുപ്പത്തിലൊക്കെ അന്ന് അവിടെ വിഷു, ഓണം അങ്ങനൊന്നുമില്ല. പിന്നീട് ഡബ്ബിങ്ങിലേക്കു വന്നതിനു ശേഷമാണ് വിഷുവിന്റെ ഒരു സന്തോഷമൊക്കെ അനുഭവിച്ചതെന്നു പറയാം. അതിന്റെ ഒരു നന്മ അറിഞ്ഞു തുടങ്ങിയത്. അത് ശരിക്കും അനുഗ്രഹം തന്നയൊയിരുന്നു. വിഷുവിന്റെ മഞ്ഞക്കണിക്കൊന്ന പൂ പൂത്തു നിൽക്കും പോലെ മനോഹരമായൊരു ഓർമ...
വല്യമ്മയോടൊപ്പമുള്ള സ്റ്റുഡിയോ യാത്രയ്ക്കിടെയായിരുന്നു അത്. വിഷു ആണെന്നു കൂടി അന്നോർത്തിരുന്നോ എന്നു തന്നെ സംശയമാണ്. വാസു സ്റ്റുഡിയോയാണ് സ്ഥലം. പടം ഏതാണന്ന് ഓർക്കുന്നില്ല. ഡബ്ബിങ്ങിനെത്തുമ്പോൾ വ്യക്തിത്വം കൊണ്ടും പ്രതിഭകൊണ്ടും സിനിമയയേും പ്രക്ഷേകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ പ്രേം നസീർ സർ ഉണ്ടായിരുന്നു അവിടെ നിറഞ്ഞ ചിരിയോടെ എനിക്കു സാർ ഒരു രൂപ വിഷു കൈ നീട്ടമായി തന്നു. അന്ന് വിഷു കൈ നീട്ടം നൽകുന്ന കാരണവരെ കാൽതൊട്ട് വന്ദിക്കണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. അടുത്തു നിന് വല്യമ്മ പതിയെ പറഞ്ഞു, കാൽതൊട്ട് തൊഴ് എന്ന്. അങ്ങനെ ചെയ്തു. അന്നേരം സാർ തലയിൽ തൊട്ട് ആ വലിയ ചിരിയുടെ അകമ്പടിയോടെ പറഞ്ഞു വലിയൊരു ഡബ്ബിങ് ആർടിസ്റ്റായി വരട്ടേയെന്ന്.... അദ്ദേഹത്തിന്റെ അനുഗ്രഹം ഇന്നും ഒപ്പമുണ്ടന്നെു ഞാൻ കരുതുന്നു. അവിടെ നിന്നാണ് ശരിക്കും വിഷു ഓർമ തുടങ്ങുന്നത്. അല്ലെങ്കിൽ വിഷുവിനെക്കുറിച്ചുള്ള എന്റെ ഓർമകൾ അവിടം മുതൽക്കേ തെളിഞ്ഞു വരുന്നുള്ളൂവെന്നു പറയണം.
അന്നു തൊട്ട് സാറിൽ നിന്നായിരുന്നു വിഷു കൈ നീട്ടം കിട്ടുക. വിഷു ആകുമ്പോൾ എന്തോ ഒരു നിമിത്തം പോലെ അദ്ദേഹത്തിനു മുന്നിൽ ഞാൻ എത്തിപ്പെട്ടിരിക്കും. കൈ നീട്ടം അദ്ദേഹം തരികയും ചെയ്യും. ഒരു രൂപയിൽ തുടങ്ങി പത്തു രൂപ, നൂറു രൂപ...തൊട്ട് ആയിരം രൂപ വരെ കൈനീട്ടം കിട്ടിയിട്ടുണ്ട് ആ സ്നേഹസമ്പന്നനിൽ നിന്ന്. ഇന്നും ഓർക്കുമ്പോൾ കണ്ണുനിറയുന്ന അനുഭവങ്ങളിലൊന്നും അദ്ദേഹത്തിൽ നിന്നാണ്. അദ്ദേഹം പ്രായം ചെന്നു വയ്യാതെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ കിടക്കുന്ന സമയത്ത് ഞാൻ എന്റെ മൂത്ത മകനയേും കൂട്ടി അദ്ദഹേത്തെ കാണാൻ ചെന്നു. വിഷു കാലത്തായിരുന്നു അന്നും. വയ്യായെങ്കിലും വാൽസല്യം മാത്രമുള്ള ചിരിയുടെ തിളക്കത്തിന് ഒട്ടുമേ മങ്ങലേറ്റിട്ടില്ലായിരുന്നു. എനിക്കൊപ്പം മകനെ കൂടി കണ്ടതോടെ ചിരി പിന്നെയും പൂത്തുലഞ്ഞു...മകനെ വാരിപ്പുണർന്ന്...ഇതാരാന്ന് അറിയോ...അപ്പൂപ്പനാ എന്നു പറഞ്ഞു ഉമ്മ കൊടുത്തു. പിന്നെ ചിരിച്ച് അവന്റെ കയ്യിൽ കൈ നീട്ടം കൊടുത്തു....
പിന്നീട് കൈനീട്ടത്തിനപ്പുറമൊരു വിഷു ജീവിതത്തിലേക്കു വന്നത് കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീടായ തിരുവനന്തപുരത്ത് എത്തിയ സമയത്തായിരുന്നു. അവിടെ അച്ഛനായിരുന്നു കൈ നീട്ടം തരിക. ഒരൊറ്റ രൂപയായിരുന്നു കൈനീട്ടം. അതിൽ കൂടുതൽ തരില്ല. കണിയൊക്കെ ഒരുക്കി സദ്യയൊക്കെ കഴിച്ച് അങ്ങനെ...അച്ഛൻ മരിക്കുവോളം കൈനീട്ടം തരുമായിരുന്നു.
മറക്കില്ല അക്കാലവും ആ ദിനങ്ങളുമൊന്നും...ഇന്ന് ഒറ്റയ്ക്കാണെങ്കിൽ കൂടി കൃഷ്ണനു മുൻപിൽ അഞ്ചു തിരിയിട്ട് വിളക്കു വച്ച് കസവും ഫലങ്ങളും നാണയങ്ങളും ഒക്കെയായി ആർഭാടമായി കണിയൊരുക്കി വെളുപ്പിനെ മൂന്നിന് എഴുന്നേറ്റ് കണി കണ്ട് കണ്ണന് പായസം വച്ചു നേദിച്ച വിഷു മനസ്സു നിറയുവോളം ആസ്വദിക്കുന്നത് ആ കൈ നീട്ടം അത്രേമൽ ആഴത്തിൽ മനസ്സിൽ പതിഞ്ഞതു കൊണ്ടാകണം...അതിനോളം മധുരമുള്ളൊരു വിഷു കൈനീട്ടമോ വിഷു സമ്മാനമോ ഇന്നോളം കിട്ടിയിട്ടില്ലെന്നു തന്നെ പറയാം.
അവർക്കു ശേഷം ആരും കൈനീട്ടം തന്നിട്ടില്ല... കൈ നീട്ടം കൊടുക്കാറേയുള്ളൂ. വീടിനടുത്തുള്ള കുട്ടികൾ, സെക്യൂരിറ്റിക്ക്, പിന്നെ പരിചയമുള്ള അന്നു കാണുന്ന എല്ലാവർക്കും. മക്കൾക്കാണെങ്കിൽ വിഷുവിലൊന്നും വല്യ വിശ്വാസമില്ല. പക്ഷേ കൈനീട്ടം വേണം. അമ്മ...കൈ നീട്ടം അക്കൗണ്ടിലിട്ടാ മതിയന്ന് അവൻമാർ വിളിച്ചു പറയും. വീട്ടിലുണ്ടെങ്കിൽ ഞാൻ വിളിച്ചുണർത്തി കണികാണിക്കും, അത്രതന്നെ.
വിഷുവും ഓണവുമൊക്കെ നമ്മുടെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്....പ്രത്യേകിച്ച് വിഷു. മണ്ണിൽ പണിയെടുക്കുന്ന കർഷകരുമായി ചേർന്നു നിൽക്കുന്നതാണ്...മനുഷ്യനായി അവന്റെ നല്ല നാളേക്കായി സൃഷ്ടിക്കപ്പെട്ട ദിനമാണ്. അതുകൊണ്ടു തന്നെ ആ ദിനം എല്ലാവരും ആഘോഷിക്കപ്പെടേണ്ടതാണെന്നാണ് ഞാൻ കരുതുന്നത്....