അമേരിക്കൻ സ്വാതന്ത്യ്രവും മലയാളി മനസ്സും

കോര ചെറിയാൻ

ഫിലഡൽഫിയ∙ അമേരിക്കൻ റവലൂഷൻ എന്നും റവലൂഷണറി വാർ എന്നും സ്വതന്ത്ര രാജ്യത്തിനുവേണ്ടിയുള്ള യുദ്ധം എന്നും ഉള്ള നാമധേയങ്ങളോടു കൂടി 1700 മുതൽ 1799 വരെയുള്ള സംഘടന കാലഘട്ടത്തിൽ 13 അമേരിക്കൻ കോളനികൾക്ക് സൂര്യാസ്തമനം ഇല്ലാത്ത വ്യാപ്തിയിൽ വിദേശരാജ്യങ്ങൾ കയ്വടക്കി ഭരിച്ചിരുന്ന വൻശക്തി ആയ ബ്രിട്ടൻ 1776 ജൂലൈ 4നു സ്വാതന്ത്യ്രം കൊടുത്തു. സ്വാതന്ത്യ്രദിവസംതന്നെ സുദീർഘമായ 17 ദിവസങ്ങൾകൊണ്ട ് തോമസ് ജെഫർസൺ എഴുതിയ സ്വാതന്ത്യ്ര പ്രഖ്യാപനം അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു. പുതിയ രാജ്യത്തിന് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക എന്ന പേര് നൽകി. 241 വർഷങ്ങൾക്കുശേഷം യു. എസ്. എ.യിൽ ഇപ്പോൾ 50 സംസ്ഥാനങ്ങളും തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി. സി. യും, അമേരിക്കയുടെ ഭാഗമായി പ്യൂയർട്ടോ റിക്കോയും ഉണ്ട്.

അമേരിക്കൻ സാമ്പത്തിക അഭിവൃദ്ധിയുടെയും സൈന്റിഫിക്ക് ഉയർച്ചയുടെയും മുഖ്യ ബിന്ദു 1903 ഡിസംബർ മാസം 17ന് സഹോദരങ്ങളായ വിൽവറും ഒർവിലി റിസ്റ്റും നടത്തിയ പരീക്ഷണത്തിലൂടെ ആകാശസഞ്ചാരത്തിനുവേണ്ട ിയുള്ള എയ്റോപ്ലെയിനിന്റെ നിർമ്മാണത്തിന് തുടക്കമിട്ടു. അമേരിക്കയുടെ ആയുധ ബലംമൂലം 1-ംലോക മഹായുദ്ധത്തിൽ 1917-ൽ ഏപ്രിൽ 6 നു ചേരുകയും മഹാശക്തനായ ഹിറ്റ്ലറിന്റെ രാജ്യമായ ജർമ്മനിയെ നിരുപാധികം തോൽപിക്കുകയും ചെയ്തു. 2-ാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെ ശക്തമായ പോരാട്ടംമൂലം ഇന്ത്യ അടക്കമുള്ള പലലോകരാജ്യങ്ങളുടെയും ജപ്പാന്റെ ആധിപത്യത്തിൽനിന്നും രക്ഷിച്ചു. അമേരിക്കയെ ഒരു വൻശക്തിയായി ലോകം അംഗീകരിച്ചു.

1965ന് ശേഷമാണ് മുഖ്യമായും മലയാളി നഴ്സുമാരുടെ അമേരിക്കൻ ആഗമനം. സ്ഥിരതാമസത്തിനുള്ള വിസായുടെ ബലത്തിൽ സഹോദരി സഹോദരന്മാരെയും മാതാപിതാക്കളേയും നഴ്സുമ്മാരും അവരുടെ ഭർത്താക്കന്മാരും നിയമാനുസരണം അമേരിക്കയിലേക്ക് വരുത്തി. അടുത്തകാലത്ത് പ്രൊഫഷണൽ വിസായിലൂടെയും ധാരാളം മലയാളികൾ അമേരിക്കൻ സ്ഥിരതാമസക്കാരായി. വിവിധ മലയാളി സംഘടനകളുടെയും ആരാധനാലയങ്ങളുടെയും അവ്യക്തമായ കണക്കുകൾ അനുസരിച്ച് അമേരിക്കയിൽ ഏകദേശം 8 ലക്ഷം മലയാളികൾ ഉള്ളതായി അറിയപ്പെടുന്നു. നിയമാനുസരണം അമേരിക്കയിൽ എത്തിയ മൊത്തം ഇന്ത്യാക്കരുടെയും ജനസംഖ്യയും വരുമാനമാർഗ്ഗങ്ങളുടെയും കൃത്യമായ രേഖകൾ സെന്റർ ഗവണ്മെന്റിന്റെ പക്കൽ ഉണ്ടെ ങ്കിലും ഇന്ത്യസംസ്ഥാനതലത്തിൽ വേർതിരിച്ചുകൊണ്ട ുള്ള കാര്യമായ കണക്കുകൾ ഇല്ല.

അമേരിക്കൻ മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണ ശൈലിയിൽ നേരിയ വ്യതിയാനം ഉണ്ടെ ങ്കിലും സാമാന്യം മെച്ചമായി സംസാരിക്കുവാനുള്ള പ്രാവീണ്യം കേരളത്തിലെ വിദ്യാലയങ്ങളിൽനിന്നും കൈവരിച്ചതിനാൽ അമേരിക്കൻ ഭാഷ കൈകാര്യം ചെയ്യുന്നതിനും ഉയർന്ന ശമ്പളം ഉള്ള ജോലികളിൽ പ്രവേശിക്കുന്നതിനും സാധിച്ചു. രണ്ടാംതലമുറക്കാരായ മലയാളി കുട്ടികൾ ഔദ്യോഗികതലത്തിൽ ഉന്നതരും സാമ്പത്തികമായി നല്ല നിലവാരം പുലർത്തുവാൻ സഹായിച്ചതും അഭ്യസ്തവിദ്യരും സാമ്പത്തിക ശക്തിയുള്ള മാതാപിതാക്കളുടെ പ്രേരണകൊണ്ടും മാത്രമാണ്. അമേരിക്കൻ മലയാളികളുടെ മാതൃരാജ്യമായ ഇന്ത്യയോടും പ്രത്യേകിച്ച് മലയാളി മണ്ണിനോടുമുള്ള സ്നേഹം അളവറ്റതാണ്. ആദ്യമായി അമേരിക്കയിൽ എത്തിച്ചേരുന്ന മലയാളികൾ ഇവിടുത്തെ വളരെ തിരക്കേറിയ വിമാനത്താവളവും ശുചിത്വമായി പരിരക്ഷിക്കുന്ന തെരുവുകളും വീടുകളും പരിസരങ്ങളും കാണുമ്പോൾ കേരളവും മൊത്ത ഇന്ത്യയും ഈ സ്ഥിതിയിലേക്ക് ഉയരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.

കൂടുതൽ മലയാളികളും ഇന്ത്യയിൽ സ്വാതന്ത്യ്രദിനവും അമേരിക്കൻ സ്വാതന്ത്യ്രദിനമായ ജൂലൈ നാലും ആഘോഷിക്കുന്നു. ന്യൂയോർക്കിൽ നടക്കുന്ന ആഗസ്റ്റ് 15 ആഘോഷ പരിപാടികളിലും മലയാളി സംഘടനകൾ നടത്തുന്ന സ്വാതന്ത്യ്രദിനങ്ങളിലും മിക്ക മലയാളികളും സംബന്ധിക്കുകയും ഡാൻസിനും കലാപരിപാടികൾക്കും കുട്ടികളെ നിർബന്ധപൂർവ്വം അയയ്ക്കുകയും ചെയ്വുന്നു. ജൂലൈ 4നു പൊതുഒഴിവു ദിവസമായതിനാൽ മലയാളിയുടെ അഘോഷം അനിയന്ത്രിതമാണ്. മലയാളികൾ സത്യമായും ഇരു രാജ്യങ്ങളേയും സ്നേഹിക്കുന്നു..

Related Articles
ജൂലൈ 4 ; അമേരിക്കൻ വിമോചന പ്രഖ്യാപനത്തിന്റെ 241 വർഷങ്ങൾ
അമേരിക്കൻ ഡ്രീം എന്ന സങ്കൽപം
അമേരിക്കയ്ക്കു വേണ്ടി പോരാടിയ ഒരു ഇംഗ്ലീഷുകാരന്റെ കഥ
പ്രവാസി ഇന്ത്യക്കാരന് രണ്ടു സ്വാതന്ത്യ്ര ദിനാഘോഷം
ലിബർട്ടി ബെൽ
സ്വാതന്ത്ര്യപ്പോരാട്ടത്തിന്റ ചരിത്രം പതിഞ്ഞ ഇൻഡിപെൻഡൻസ് ഹാൾ
സ്വാതന്ത്യ്രത്തിന്റെ പ്രതീകം; ഫ്രഞ്ചുകാരുടെ സമ്മാനം
കാപ്പിറ്റോളിനു മുകളിൽ മലയാളിക്കായി പതാക;ചരിത്രമായി മലയാളി വനിത വിമല പത്മനാഭൻ
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ജൂലൈ 4
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം ഡാലസിൽ ജൂലൈ 4 ന്
© Copyright 2017 Manoramaonline. All rights reserved.