24 മണിക്കൂർ ഡ്യൂട്ടി; ഈ വളയിട്ട കൈകളിൽ നിങ്ങളുടെ വാഹനങ്ങൾ സുരക്ഷിതം
പാർക്കിങ് ഏരിയയിൽ നൈസായി ബൈക്ക് വെച്ചിട്ട് സ്കൂട്ടാവുന്ന ഫ്രീക്കൻപയ്യന്മാർ ഈ ചേച്ചിമാരുടെ പിൻവിളികൾ കേട്ട് പൂച്ചക്കുട്ടികളെപ്പോലെ പതുങ്ങിനിന്ന് പാർക്കിങ് ഫീസ് അടച്ചിട്ട് മാന്യന്മാരായി നടന്നു പോകുന്ന കാഴ്ച, അൽപം സേവിച്ചാലും അലമ്പുണ്ടാക്കാതെ മിണ്ടാതെ വന്നു പാർക്കിങ് ഏരിയയിൽ വന്നു വാഹനങ്ങളുമായി തിരിച്ചു പോകുന്ന ചേട്ടന്മാർ, ഡ്രൈവിങ്ങിന്റെ എബിസിഡി പോലും കൃത്യമായി പഠിക്കാതെ ഫോർവീലറും ടുവീലറുമായി ഇറങ്ങിത്തിരിക്കുന്ന ചേച്ചിമാർ അങ്ങനെ ഏതുജനറേഷനിൽപ്പെട്ട ആളുകൾ വന്നാലും നിറഞ്ഞ പുഞ്ചിരിയോടെ അവരുടെ വണ്ടി റെയിൽവേ പാർക്കിങ് ഏരിയയിൽ സുരക്ഷിതമായി പാർക്കു ചെയ്യാൻ സഹായിക്കുന്ന കുടുംബശ്രീ പ്രവർത്തകർ. കോട്ടയം നരഗത്തിലെ റെയിൽവേസ്റ്റേഷ നിൽ കാണുന്ന സ്ഥിരം കാഴ്ചകളാണിതൊക്കെ.