പിതാമഹൻ

ബി. മുരളി

പഴയ കാലം. നിയാണ്ടർതാൽ മനുഷ്യരാണ് കഥാപാത്രങ്ങൾ.
മകൻ പള്ളിക്കൂടത്തിൽ പഠിക്കുകയായിരുന്നു. പരീക്ഷയുണ്ട്. റിസൾട്ടു വരും. പിന്നാലെ പ്രോഗ്രസ് കാർഡും വരും. പിതാമഹൻ അത് ഒപ്പിട്ടു തിരിച്ചു കൊടുത്തു
വിടണം എന്നായിരുന്നു രാജ്യത്തെ നിയമം.
ഫലം വന്നു. ഒപ്പു വാങ്ങുന്നതിനെപ്പറ്റിയായി മകന്റെ ആശങ്ക. ഒരുപാടു നേരം അയാൾ പല പല നേരം നോക്കി പിതാമഹനെ സമീപിക്കാൻ റിഹേഴ്‌ൽ
എടുത്തുകൊണ്ടിരുന്നു. ഉറപ്പു വന്നില്ല. ൊടുവിൽ േതോ ഒരു മുഹൂർത്തത്തിൽ ഫലകം കാൽക്കൽ സമർപ്പിച്ചു.
പിതാമഹൻ മൊത്തത്തിൽ ഒന്നു നിരീക്ഷിച്ചു. മിക്കവാറും വിഷയങ്ങൾക്കൊക്കെ മകൻ നന്നായി പെർഫോം ചെയ്‌തിട്ടുണ്ട്. പക്ഷേ, പക്ഷേ, ഗണിതം!
പിതാമഹൻ ഫലകം വലിച്ചറിഞ്ഞു. ശിലയിലല്ലായിരുന്നു ഫലകം എന്നതിനാൽ ശബ്‌ദം കേട്ടില്ല. മകൻ പരുങ്ങി.
‘‘എന്താ ഗണിതത്തിനൊരു വീഴ്‌ച? എന്തിനാണ് ഇങ്ങനെ പഠിക്കാൻ പോകുന്നത്?’’
ആംഗലേയം പിതാമഹൻ കണ്ടില്ലേ? മകൻ വിഷമിച്ചു.
പിന്നെയും അവിടെത്തന്നെ നിന്നു.
‘‘ഊം.. അതിങ്ങെടുത്തുകൊണ്ടുവാ.’’ പിതാമഹൻ മുരണ്ടു.
മകൻ ഫലകം എടുത്തു വീണ്ടും സമർപ്പിച്ചു.
പിതാമഹൻ മുരൾച്ചയോടെ ഒപ്പു വച്ചു.

അടുത്ത തവണയും രംഗം ആവർത്തിക്കുന്നു. ഗണിതത്തിലേക്കു പിതാമഹൻ ഊളിയിട്ടു. നല്ല മുന്നേറ്റമുണ്ട്. പക്ഷേ, പക്ഷേ,
സസ്യശാസ്‌ത്രം?
ഫലകം പറക്കുന്നു.
ഗണിതം പിതാമഹൻ കണ്ടില്ലേ? – മകൻ വിഷണ്ണനായി.

കാലം ഉരുളുമെന്നല്ലേ? ഉരുണ്ടു.
ഉരുണ്ടു പിരണ്ട് രംഗവേദിയിൽ വന്നത് ആധുനികാനന്തര പിതാമഹനും പുത്രനും.
ക്ലാസിൽ പുത്രൻ പ്രോഗ്രസ് റിപ്പോർട്ടിന്റെ സമയം വന്നപ്പോൾ സതീർഥ്യരോടു പറഞ്ഞു:
‘‘പിതാവ് ഒരു പരിശുദ്ധാത്മാവാണ്. ഞാൻതന്നെ അങ്ങ് ഒപ്പിടും.’’
ഒപ്പിട്ടു കിട്ടിയ കടലാസ് കണ്ട് അധ്യാപകനു സന്ദേഹം വന്നു. അദ്ദേഹത്തിനു ശിഷ്യനെ ന്നായി അറിയാവുന്നതാണല്ലോ.
പിതാമഹൻ നേരിട്ട് ഹാജരാകണമെന്നായി അധ്യാപകൻ.
പിതാമഹൻ വന്നു. കടലാസ് അധ്യാപകൻ അദ്ദേഹത്തിനു നേരെ നീട്ടി.
പിതാമഹനു കാര്യം മനസ്സിലായി.
അദ്ദേഹം അധ്യാപകനോടു പരഞ്ഞു:
‘‘ഇതു ഞാൻ ഇട്ട ഒപ്പു തന്നെ.’’

© Copyright 2017 Manoramaonline. All rights reserved....
റെയിൽ പാത അവസാനിക്കുന്നിടത്ത്
കുട്ടിപ്പ്രേതം
വശ്യമോഹിനി യന്ത്രം
പലതരം പ്രണയങ്ങളില്‍ ഏറ്റവും വിചിത്രമായ ഒന്നാണ് എന്‍റെത്
അച്ഛൻ പ്രതി
മറക്കല്ലേ ഈ മഴക്കാലം
തത്വചിന്ത.
ദൈവദേശത്ത്.
ചരിത്രം പറയാത്ത ചില രഹസ്യങ്ങൾ....
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കാണാപ്പുറങ്ങൾ...
ഒരു പള്ളിക്കൂടം കഥ.
രാഷ്ട്രം.