കാസർകോടിന്റെ വികസനത്തിന് കിഫ്‌ബി
കാഞ്ഞങ്ങാട് 34 കിഫ്‌ബി പദ്ധതികൾ 866 കോടി

34 പദ്ധതികളാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ യാഥാർഥ്യമാകുന്നത്. ഇതിൽ 10 ശതമാനത്തോളം പൂർത്തിയായി ചിലത് ഉത്‌ഘാടനം ചെയ്തു. മറ്റു ചിലത് ഉത്‌ഘാടനത്തിന് ഒരുങ്ങുന്നു. മൂന്നു പദ്ധതികൾക്ക് മാത്രമാണ് കിഫ്ബിയുടെ അംഗീകാരം കിട്ടാനുള്ളത്. കാഞ്ഞിരോട്ട് നിന്ന് മയിലാട്ടിയിലേക്ക് 'കൊല്ലത്തു നാട് ലൈൻസ്' പദ്ധതിയിലുൾപ്പെടുത്തി വൈദ്യുതി ലൈൻ വലിക്കാൻ 229.59 കോടി രൂപയും. മലയോര ഹൈവേയുടെ കോളിച്ചാൽ-എടപ്പറമ്പ് ഭാഗം പൂർത്തിയാക്കാൻ 167.15 കോടി രൂപയുമാണ് ആകെ ചെലവ്. ഇതിന്റെ ആനുപാതിക വിഹിതവും കൂടി ഉലപ്പെടുമ്പോൾ കാഞ്ഞങ്ങാട് മണ്ഡലത്തിൽ ചെലവഴിക്കുന്ന കിഫ്‌ബി ഫണ്ട് 866 കോടി രൂപ.

റോഡ് നവീകരണത്തിനു മാത്രം 259.22 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിൽ 50 ശതമാനത്തിലേറെയും പണി തുടങ്ങി. നീലേശ്വരം- എടത്തോട് റോഡിൽ വീതി കൂട്ടി മെക്കാഡം ടാറിങ് നടത്താൻ ബാക്കിയുണ്ടായിരുന്ന 13 കിലോമീറ്റർ ഭാഗം കിഫ്ബിയിൽ ഉൾപ്പെടുത്തി. 42.10 കോടിയാണ് ഇതിനായി മാറ്റി വെച്ചത്. ഹൊസ്‌ദുർഗ് - പാണത്തൂർ അന്തഃസംസ്ഥാന പാതയുടെ 18 കിലോമീറ്റർ ഭാഗമാണ് നവീകരണം പൂർത്തിയാക്കിയിട്ടുള്ളത്. 59.94 കോടി രൂപ നീക്കിവെച് ഇതും കിഫ്‌ബി വഴി നടപ്പാക്കുന്നു. കുശാൽ നഗർ മേൽപ്പാലത്തിന് സ്ഥലമേറ്റെടുക്കാനുള്ള പ്രാരംഭ ജോലികൾ തുടങ്ങാൻ കാലതാമസം ഇല്ല മേൽപ്പാല നിർമ്മാണത്തിന് 34.71 കോടി രൂപയാണ്പദ്ധതി തുകയായി അംഗീകരിച്ചത്. വിദ്യാലയങ്ങളുടെ കെട്ടിടം നിർമ്മിക്കാൻ 40 കോടി കിഫ്‌ബി വഴി കാഞ്ഞങ്ങാട് മണ്ഡലത്തിലെത്തി. കാക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അഞ്ചുകോടി രൂപയുടെ അനുബന്ധ കെട്ടിടമാണ് നിർമ്മിച്ചത്.

ഏഴ് സ്കൂളുകൾക്ക് മൂന്നുകോടി രൂപയും 14 സ്കൂളുകൾക്ക് ഒരു കോടി രൂപയും 14 സ്കൂളുകൾക്ക് ഒരുകോടി രൂപയും കെട്ടിടനിർമ്മാണത്തിനായി ചെലവഴിക്കുന്നു. മടികൈയിൽ 36.20 കോടി രൂപ ചെലവിൽ സുബ്രമണ്യൻ തിരുമുമ്പ് ഡാം സ്കാരിക സമുച്ചയത്തിന്റെ പണി തുടങ്ങി നിർമ്മാണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ 10.09 കോടി രൂപയാണ് ചെലവഴിക്കുന്നത്.

200 കോടി മുതൽ മുടക്കിൽ കാഞ്ഞങ്ങാട് പട്ടണത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫ്ലൈ ഓവറും കിഫബിയിലാണ് ഉൾപ്പെടുത്തുന്നത്. സമൃദ്ധി മണ്ഡപം മുതൽ നോർത്ത് കോട്ടച്ചേരി വരെ നീളുന്നതാണ് ഫ്ലൈ ഓവർ

ഇതിന്റെ ആദ്യഘട്ടത്തിൽ ചെലവിടുന്നത് 60 കോടി രൂപയാണ്. ഇത് അംഗീകാരത്തിനായി കിഫ്ബിയിൽ സമർപ്പിച്ചിരിക്കുകയാണ്.
ഉദുമയ്ക്ക് വികസന വെളിച്ചം നടപ്പാക്കുന്നത് 500 കോടി രൂപയുടെ പദ്ധതികൾ

കിഫ്ബിയിൽ ഉൾപ്പെടുത്തി 505.07 കോടിയുടെ അടിസ്ഥാന വികസനമാണ് ഉദുമ മണ്ഡലത്തിൽ നടക്കുന്നത്. റോഡ്, പാലം, പൊതു വിദ്യാലയങ്ങൾക്ക് കെട്ടിടം എന്നിവയാണ്. ഇതിൽ പ്രധാനാം. പൊയിനാച്ചി-മാണിമൂല (തെക്കിൽ-അലട്ടി) റോഡ് 71.50 കോടി രൂപ ചെലവിൽ നവീകരിക്കാ പറ്റിയതാണ് ഏറ്റവും ശ്രദ്ധേയം. ഇനി ബിറ്റുമിൻ കോൺക്രീറ്റ് പ്രവർത്തിയും അനുബന്ധ ജോലികളും കൂടി പൂർത്തിയായാൽ ഈ റോഡ് ജില്ലയിലെതന്നെ ഏറ്റവും നിലവാരമുള്ള പാതയായി മാറും. കവിടിനെത്തുടർന്നാണ് ഈ പണികൾ നീട്ടിവെച്ചതു. മലയോര ഹൈവേയുടെ ഭാഗമായി എടപ്പറമ്പ് കോളിച്ചാൽ റോഡ് 85 കോടി രൂപ ചെലവിൽ നവീകരിക്കുന്നുണ്ട്. ഇതിന്റെ 60 ശതമാനം പ്രവർത്തികൾ ഇതിനകം പൂർത്തിയായി.

ഈ മേഖലയിൽ രണ്ടു പാലങ്ങൾ നിർമിക്കുന്നതിനും നടപടികൾ പൂർത്തിയായി വരുന്നു. മലയോരത്തു നിന്ന് കാസർഗോട് നഗരത്തിലേക്ക് കുറഞ്ഞ ദൂരത്തിൽ സുഗമമായി എത്താവുന്ന കുറ്റിക്കോൽ എരിഞ്ഞിപ്പുഴ-ബോവിക്കാനം റോഡ് നവീകരിച്ചു. പൊയിനാച്ചി-മാണിമൂല റോഡ് ഒരുങ്ങുന്നതോടെ കർണാടകയിലെ സുള്ള്യയിലേക്ക് ഇത് എളുപ്പവഴിയായി മാറും. ബേഡഡുക്ക-മുളിയാർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി പയസ്വിനിപുഴയിൽ ചൊട്ടപാലം പണിയാനും 15 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിന്റെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി വിശദ പദ്ധതിരേഖ തയ്യാറാക്കുകയാണ്. തീരദേശപാതയ്ക്ക് മണ്ഡലത്തിലെ നിർമാണത്തിന് ഏകദേശം 150 കോടി രൂപ വിനിയോഗിക്കും.കോട്ടിക്കുളം മേൽപ്പാലത്തിന് വർഷങ്ങൾക്കു മുൻപേ കിഫ്ബിയില് 20 കോടി നീക്കിവെച്ചെങ്കിലും റയിൽവേ ഭൂമിയിലെ നിർമാണത്തിന് അനുമതി കിട്ടാൻ കാത്തിരിക്കുകയാണ്. റെയിൽവേ പച്ചക്കൊടി കാട്ടിയാൽ പണിക്കു ഉടൻ ടെൻഡർ ചെയ്യാനാകും.

കെ.എസ്.ടി.പി. റോഡുമായി ബന്ധപ്പെട്ട ഉദുമ റെയിൽവേ മേൽപ്പാലത്തിനും കിഫ്ബിയിൽ 20 കോടി അനുവദിച്ചിട്ടുണ്ട്. ബാവിക്കര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെടുത്തി ചെമ്മനാട് പഞ്ചായത്തിലാകെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. ഇതിനു 35 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.

ഉദുമ രജിസ്ട്രാർ ഓഫീസിനു പദ്ധതിയിൽ ഒന്നരക്കോടി ഉണ്ടെങ്കിലും ഇതിനായി ലഭിച്ച സ്ഥലം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ് പ്രവൃത്തി വൈകിപ്പിക്കുന്നത്. ഭൂമി തരം മാറ്റാൻ നടപടി തുടങ്ങിയിട്ടുണ്ട്. ബേഡഡുക്ക, കുറ്റിക്കോൽ പ്രീ മെട്രിക് ഹോസ്റ്റൽ നിർമ്മാണത്തിന് അഞ്ചുകോടി വീതം അനുവദിച്ചതിനാൽ ഇതിനകം നിർമ്മാണം തുടങ്ങാനായി.

പട്ടികവർഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ കുറ്റിക്കോലിൽ ആൺകുട്ടികൾക്കും ബേഡഡുക്കയിൽ പെൺകുട്ടികൾക്കുമാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്.
അടിമുടി മാറി തൃക്കരിപ്പൂർ

കോടിക്കണക്കിന്‌ രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ ഇതിനോടകം നടപ്പാക്കിയതും പുരോഗമിക്കുന്നതും. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിന്റെ സ്മരണാർധം 16 കോടി രൂപ ചെലവിൽ നിർമിക്കുന്ന നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ പണി 90 ശതമാനം പൂർത്തിയായി. 88 കോടി രൂപയുടെ കോഴിച്ചാൽ-ചെറുപുഴ മലയോര ഹൈവേയുടെയും 36 കോടിയുടെ പാലക്കുന്ന്-സി ചെമ്പ്രങ്ങാനം-കയ്യൂർ മെക്കാഡം റോഡിന്റെയും പണി 80 ശതമാനം പൂർത്തീകരിച്ചു. 40 കോടി രൂപ ചെലവിൽ തൃക്കരിപ്പൂർ-കാഞ്ഞങ്ങാട്മണ്ഡലങ്ങളിലൂടെയുള്ള നീലേശ്വരം-എടത്തോട് റോഡ് പ്രവൃത്തിയും പുരോഗമിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ നിർമിച്ചു. അതിൽ ഇതിനോടകം പൂർത്തീകരിച്ചത്‌ അഞ്ചുകോടി രൂപയുടെ പിലിക്കോട് സി. കൃഷ്ണൻ നായർ മെമ്മോറിയൽ ഗവ.എച്ച്‌.എസ്.എസ്. കെട്ടിടമാണ്. അഞ്ചുകോടി രൂപ ചെലവിൽ കൊടക്കാട്ട് നിർമ്മിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള എം.ആർ.എസ്. കെട്ടിടം 95 ശതമാനം പൂർത്തിയായി. മൂന്നുകോടി രൂപ ചെലവിൽ കുട്ടമത്ത് ജി.എച്ച്.എസ്. എസ്. കെട്ടിടം പണി 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ചീമേനി ജി. എച്ച്.എസ്‌.എസ്‌., കാടങ്കോട് ഫിഷറീസ് ജി.വി.എച്ച്.എസ്. കെട്ടിടങ്ങളും ഒരു കോടിയുടെ കയ്യൂർ ജി.,വി.എച്ച്.എസ് എളമ്പച്ചി ജെ.എച്ച്.എസ്.എസ്., കോട്ടപ്പുറം ജി.എച്ച്.എസ്.എസ്., 1.40 കോടിയുടെ പടന്നക്കടപ്പുറം ജി.എച്ച്.എസ്.എസ്. കെട്ടിടം പണിയും പുരോഗമിക്കുന്നുണ്ട്.

വിശദ പദ്ധതിരേഖ (ഡി.പി.ആർ.)തയ്യാറാകുന്ന രാമന്തളി പാണ്ഡ്യാലക്കടവ് മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിന്റെ വടക്കേ അതിർത്തിയായ വഴിത്തല വരെയുള്ള 28 കിലോമീറ്റർ റോഡാണ് മണ്ഡലത്തിലെ ബ്രഹത്‌പദ്ധതി. പാണ്ഡ്യാലക്കടവ് റോഡ് പാലം എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് വകയിരുത്തിയത്. ചെറുവത്തൂർ - ചീമേനി -പാലാവയൽ-ഓടപ്പള്ളി-ചിറ്റാരിക്കാൽ-ഭീമനാടി എന്നിങ്ങനെ 98 കോടിയുടെ അഞ്ചുറോഡുകളോടുകൂടിയ പദ്ധതിയുടെ കലുങ്ക്, കോൺക്രീറ്റ് പണികൾ പകുതി പൂർത്തിയായി.

32 കോടി രൂപയുടെ നീലേശ്വരം രാജാറോഡ് വികസനം, കച്ചേരിക്കടവ് പാലം എന്നിവയടങ്ങുന്ന പദ്ധതിയുടെ സാങ്കേതികാനുമതിയും ടെൻഡർ നടപടിയും അടുത്തമാസം പൂർത്തിയാകും.

പത്തേക്കറിൽ 36 കോടി മുടക്കി തൃക്കരിപ്പൂർ നടക്കാവിലൊരുങ്ങുന്ന എം.ആർ.പി. കൃഷ്ണൻ മെമ്മോറിയൽ മുൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ ടെൻഡർ നടപടികൾ തുടങ്ങി.

ചെറുവത്തൂർ-കയ്യൂർ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 24 കോടിയുടെ രാമൻചിറ പാലത്തിന് സാങ്കേതികാനുമതിക്കായുള്ള ഫയലുകൾ സർക്കാരിലേക്ക് അയച്ചു. മണ്ഡലത്തിൽ നടക്കാവ്-ഉദിനൂർ, തൃക്കരിപ്പൂർ വെള്ളാപ്പ്, പയ്യന്നൂർ ബീരിച്ചേരി, ഒളവറ-കുളിയാങ്കടവ്, എളമ്പച്ചി മിനി എസ്റ്റേറ്റ് റോഡ് എന്നിവിടങ്ങളിൽ റയിൽവേ മേൽപ്പാലങ്ങൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. പുങ്ങഞ്ചാൽ-കിളക്കട്ടക്കയൽ പാലത്തിന് 10 കൊടിയും ഭീമനടി-കാലക്കടവ് പാലത്തിന് 10 കോടിയും ഭീമനടി-കാലക്കടവ് പാലത്തിന് 2.5 കോടിയും അനുവദിച്ചു. ഒപ്പം പടന്ന പി.എച്ച്.സി.ക്ക് 2.13 കോടി, തൃക്കരിപ്പൂർ സബ്രജിസ്ട്രാർ ഓഫീസിൽ കെട്ടിടത്തിന് 95 ലക്ഷം എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.
മഞ്ചേശ്വരം

വികസനം അതിർത്തിയിലേക്ക്

ആദ്യം പി.ബി.അബ്‌ദുൽസാഖും പിന്നീട് എം.സി.ഖമറുദീനുമായി രണ്ട് എം.ൽ.എ. മാരെയാണ് നാലരവരഷത്തിനിടെ മഞ്ചേശ്വരം മണ്ഡലം കണ്ടത്.ഇതിനിടയിൽ മാസങ്ങളോളം എം.ൽ.എ യില്ലാത്ത അവസ്ഥയും അതിർത്തി മണ്ഡലത്തിനുണ്ടായി. മലയോര ഹൈവേയും 13 സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമാണ് മണ്ഡലത്തിൽ എടുത്തുപറയാനുള്ള കിഫ്‌ബി പദ്ധതികൾ. ആദ്യ എം.ൽ.എ.യുടെ കാലത്തു അനുവദിച്ച പദ്ധതികളാണ് മണ്ഡലത്തിൽ ഭൂരിഭാഗവും. റെയിൽവേ മേൽപ്പാലങ്ങളുടെ നിര്മാണത്തിനാണ് പുതുതായി അനുമതി ലഭിച്ചത്.

മലയോര ഹൈവ ആരംഭിക്കുന്ന നന്ദാരസ്‌പദവിൽ നിന്നും ചെവരിലേക്കുള്ള റോഡിന്റെ വികസനമാണ് മണ്ഡലത്തിൽ കിഫ്‌ബി പദ്ധതികളിൽ പ്രധാനം. 54.76 കോടി രൂപ അനുവദിച്ച പദ്ധതിയുടെ ജോലികൾ നടപ്പാക്കുന്നു. 24 കോടി ചെലവിൽ കല്ലിനടുക്ക-ഉക്കിനടുക്ക-പെർള റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ൨൧ കോടി രൂപ ചെലവിൽ മാസ്‌കുമാരി കുരുഡപ്പദവ് റോഡിന്റെ വികസനവും കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ മൂന്നുമാണ് മണ്ഡലത്തിലെ പ്രധാന റോഡ് വികസനങ്ങൾ.

മഞ്ചേശ്വരം മൽസ്യബന്ധന തുറമുഖത്തിന്റെ തെക്കുഭാഗത്ത് ബീച്ചിന് സുരക്ഷ വർധിപ്പിക്കാൻ 13.47 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത് മഞ്ചേശ്വരത്തും ഹൊസങ്കടിയിലും 40 46 കോടി, 40.64 കോടി രൂപ വീതം ചെലവിൽ റെയിൽ മേൽപ്പാലത്തിന്റെ പണിയും കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മഞ്ചേശ്വരത്തേത് അനുമതി ലഭിച്ചതും. ഹൊസങ്കടിയിലേത് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചതുമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജിൽ 4.86 കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നിർമാണത്തിന് അനുമതിയായിട്ടുണ്ട്.
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി 13 വിദ്യാലയങ്ങൾ

മണ്ഡലത്തിൽ 13 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നുണ്ട്. 23 കോടിരൂപ ചെലവിൽ വിവിധ പൊതുമേഖലാ ഏജൻസികളാണ് നിർമാണ ജോലികൾ ഏറ്റെടുത്തിട്ടുള്ളത്. മൊഗ്രാൽ ഏജൻസികളാണ് നിർമാണ ജോലികൾ ഏറ്റെടുത്തിട്ടുള്ളത്. മൊഗ്രാൽ ജി. എച്ച്. എസ്.എസ്. (അഞ്ചുകോടി) ജി.എച്ച്.യേശു.യേശു. പൈവളിഗെ നഗർ, ജി.എസ്.ബി.എസ്. പൈവളിഗെ നഗർ, ജി. എസ്.ബി.എസ്. കുമ്പള (മൂന്ന് കോടി വീതം), ജി. എച്ച്‌.എസ്. കടമ്പാർ, ജി.വി.എച്ച്.യേശു. കുഞ്ചത്തൂർ, ജി.എച്ച്.എസ്.എസ്. ഷിറിയ, ജി.എച്ച്.എസ്.എസ്. ഉപ്പള, ജി.എച്ച്.എസ്.എസ്.എസ് മംഗൽപാടി (ഒരു കോടി വീതം) എന്നീ സ്കൂളിലാണ് അടിസ്ഥാന സൗകര്യ വികസന, നടക്കുന്നത്.
കാസർഗോഡ് പ്രാധാന്യം സ്കൂളുകൾക്ക്

മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 20 പദ്ധതികളാണ് അനുവദിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് മണ്ഡലത്തിൽ കൂടുതൽ പ്രാധാന്യം നൽകിയത്.

17 സ്കൂളുകൾക്കാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി മണ്ഡലത്തിൽ ഫണ്ട് അനുവദിച്ചത്. ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ പൂത്തൂർ, ജി.എച്ച്.എസ്.എസ്. പെർഡാല, ജി.എച്ച്.എസ്. പടള, ജി.എച്ച്.എസ്.എസ്. ചെർക്കള എന്നിവയ്ക്ക് മൂന്നുകോടി വീതവും അനുവദിച്ചിട്ടുണ്ട്. ഇതിൽ ചെർക്കള സ്കൂളിന്റെ നിർമ്മാണം പൂർത്തിയായി.

ജി.എച്ച്.എസ്.എസ്. ബെള്ളൂർ, ജി.എച്ച്.എസ്.എസ് എടനീർ, ജി.എച്ച്.എസ്.എസ്. മുള്ളേരിയ, ജി.യു.പി.എസ്. അടുക്കത്ത്ബയൽ, ജി.എച്ച്.എസ്.എസ്. ആലമ്പാടി, ജി.എച്ച്.എസ്.എസ്. ഫോർ ഗേൾസ്, ജി.ജെ.ബി.എസ്. കുമ്പഡാജെ, എ.സി.കെ.എം.യു.പി. കാസർഗോട് എന്നീ സ്കൂളുകൾക്ക് ഒരു കോടി രൂപയാണ് അനുവദിച്ചത്. മലയോര ഹൈവേയുടെ ചെറിയൊരു ഭാഗവും മണ്ഡലത്തിലൂടെ കടന്നു പോവുന്നുണ്ട്. ചേവാറ് മുതൽ എടപ്പറമ്പ് വരെയുള്ള ഭാഗത്തിന്റെ നിർമ്മാണമാണ് മണ്ഡലത്തിൽ നടക്കുന്നത്.

രണ്ട് പ്രധാന റോഡുകളും ഒരു കുടിവെള്ള പദ്ധതിയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 55 ദശലക്ഷം ലിറ്റർ സാമ്പാറാശേഷിയുള്ള പ്ലാന്റോടു കൂടിയ കുടിവെള്ള പദ്ധതിക്ക് 76 കോടി രൂപയാണ് അനുവദിച്ചത്. ബദിയടുക്ക ഭാഗത്തുള്ളവരുടെ പ്രധാന ആവശ്യമായ കല്ലടുക്ക-ചെർക്കള റോഡിൽ 35 കോടി രൂപ ചെലവിട്ട് നടത്തുന്ന പുനരുദ്ധാരണ പ്രവർത്തികൾ പുരോഗമിക്കുന്നു. ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപദവ് റോഡിന് 55 കോടിയും അനുവദിച്ചിട്ടുണ്ട്.
ലക്ഷ്യം അടിസ്ഥാന സൗകര്യവികസനം

എം.രാജഗോപാലൻ
എം.എൽ.എ.

വിസ്മയകരമായ രീതിയിലുള്ള വികസന പ്രവർത്തനമാണ് കിഫ്ബി വഴി തൃക്കരിപ്പൂർ മണ്ഡലത്തിൽ നടപ്പാക്കാനായത്. അടിസ്ഥാനസൗകര്യ വികസനത്തിലാണ് ഊന്നൽ നൽകിയത്. നിലവിൽ രണ്ട് പദ്ധതികളാണ് പൂർത്തീകരിച്ചത്. അഞ്ച് പദ്ധതികളാണ് അവസാന ഘട്ടത്തിലുള്ളത്. 22 പദ്ധതികൾ പുരോഗമിക്കുന്നുമുണ്ട്. മലയോര വികസന പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഇക്കാലയളവിനുള്ളിൽ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്. തീരദേശ ഹൈവേ പ്രാവർത്തികമാകുന്നതോടെ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന പദ്ധതിയായി അത് മാറും.

ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ ഊന്നൽ വേണം

എം.സി. ഖമറുദ്ദീൻ
എം.എൽ.എ.

കിഫ്ബിയിൽ മണ്ഡലത്തിൽ ലഭിച്ച മികച്ച പദ്ധതി മലയോര ഹൈവേയാണ്. കാര്യമായ മറ്റു പദ്ധതികൾ മണ്ഡലത്തിൽ അനുവദിച്ചിട്ടില്ല. മംഗൽപാടി താലൂക്ക് ആസ്പത്രി പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രി നിലവാരത്തിലെത്തിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തേണ്ടി വരും. മഞ്ചേശ്വരം താലൂക്കിന് സ്വന്തമായി ഓഫീ‌സ് നിർമാണവും കിഫ്ബിയിൽ ഉൾപ്പെടുത്തണം. പി. ബി അബ്ദുൾ റസാഖിന്റെ മരണത്തെത്തുടർന്ന് കുറച്ചു കാലം എംഎൽ എ ഇല്ലാത്ത അവസ്ഥയിലായിരുന്നു മണ്ഡലം. ഇത് പദ്ധതികൾ കുറയാൻ കാരണമായിട്ടുണ്ടാകും. പുതിയ എം എൽ എ എത്തിയിട്ടും പദ്ധതികൾ അനുവദിക്കുന്നില്ല. അതിർത്തി മണ്ഡലമെന്ന നിലയ്ക്ക് ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ, കാർഷിക മേഖലകൾക്കുമാണ് ഊന്നൽ നൽകേണ്ടത്.

മെഡിക്കൽ കോളേജിനും ഫണ്ട് വേണം

എൻ.എ.നെല്ലിക്കുന്ന്
എം.എൽ.എ.

ബദിയടുക്കയിൽ നിർമിക്കുന്ന മെഡിക്കൽ കോളേജിന് കിഫ്ബി ഫണ്ട് അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി മുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തതാണ്. ഈ പദ്ധതിക്കും കിഫ്ബി ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

പൂർത്തിയാകുന്നത് സ്വപ്ന പദ്ധതികൾ

ഇ.ചന്ദ്രശേഖരൻ
റവന്യൂ മന്ത്രി

കാൽനൂറ്റാണ്ട് കഴിഞ്ഞാലും നടക്കാത്ത സ്വപ്നപദ്ധതികളാണ് കിഫ്ബി ഫണ്ട് ലഭ്യമായതിനാൽ മാത്രം വേഗം പൂർത്തിയാകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനുമാത്രം 40 കോടി രൂപയോളം ചെലവഴിക്കാൻ സാധിക്കുകയെന്നത് സംതൃപ്തി നൽകുന്ന കാര്യമാണ്. മലയോരജനതയുടെ ദീർഘകാലത്തെ ആവശ്യമാണ് മലയോര ഹൈവേ. ഇതിന്റെ പണി വേഗത്തിലാക്കാനായി. അടിസ്ഥാനസൗകര്യ വികസനമാവശ്യപ്പെട്ട് സ്കൂളുകാർ സമീപിക്കുമ്പോൾ സഹായിക്കണമെന്ന് ആഗ്രഹമുണ്ടായാലും കഴിയാത്ത അവസ്ഥയായിരുന്നു ഇതുവരെ. അതു മാറിയത് കിഫ്ബി ഫണ്ട് ലഭിച്ചു തുടങ്ങിയപ്പോഴാണ്.

കിഫ്ബി പദ്ധതികൾ മുരടിപ്പ് മാറ്റി

കെ. കുഞ്ഞിരാമൻ
എം.എൽ.എ

ഉദുമയുടെ സർവതോന്മുഖമായ മുന്നേറ്റമാണ് കിഫ്ബിയിലുടെ ലക്ഷ്യമിടുന്നത്. തെക്കിൽ-ആലട്ടി, എരിഞ്ഞിപ്പുഴ-കുറ്റിക്കോൽ റോഡുകളുടെ വികസനം, മലയോര ഹൈവേ നിർമാണം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. നടക്കില്ലെന്ന് തോന്നിയ പദ്ധതികളാണിവ. തെക്കിൽ-ആലട്ടി റോഡിന് 27 കോടിയുടെ റിവേഴ്സ് എസ്റ്റിമേറ്റ് കൂടി കിഫ്ബിയുടെ പരിഗണനയിലാണ്. മണ്ഡലത്തിലെ തീരദേശ മേഖലയിൽ മാത്രം ഇതിനകം 40 കോടിയുടെ നിർമാണമാണ് നടന്നത്. വിദ്യാലയങ്ങളുടെ വികസനം കിഫ്ബി വഴി നടപ്പാക്കാനായത് വലിയ നേട്ടമാണ്. ബന്തടുക്ക, പെരിയ, ഉദുമ,കുണ്ടംകുഴി, ഇരിയണ്ണി ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്ക് ഇതുണ്ടാക്കിയ നേട്ടങ്ങൾ ചെറുതല്ല. ഉദുമ ഗവ.കോളജിന് ഭരണവിഭാഗം കെട്ടിടം വരുന്നതോടെ ഇപ്പോഴത്തെ സൗകര്യം വിപുലമാകും. കോട്ടിക്കുളം, ഉദുമ മേൽപ്പാല നിർമാണം കൂടി യാഥാർത്ഥ്യമായാൽ ഉദുമയുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.‌