കിഫ്ബിയുടെ വികസനവഴിയിൽ പത്തനംതിട്ട

പത്തനംതിട്ടയെ കേരളത്തിന്റെ വികസന ഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് കിഫ്ബി. പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതും അംഗീകാരം ലഭിച്ചതുമായ പദ്ധതികളിലൂടെ പത്തനംതിട്ടയുടെ മുഖഛായ മാറ്റി വരയ്ക്കുകയാണ് കിഫ്ബി. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലായി ഒട്ടേറെ കിഫ്ബി പദ്ധതികളാണ് ജില്ലയ്ക്കു ലഭിച്ചത്. പത്തനംതിട്ടയുടെ വികസനക്കുതിപ്പിൽ നിര്‍ണായകമാണ് ഈ കിഫ്ബി പദ്ധതികള്‍.

raju abraham

രാജു ഏബ്രഹാം എംഎൽഎ
റാന്നി

കിഫ്ബി വഴി റാന്നി മണ്ഡലത്തിൽ 10 പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. 5 പദ്ധതികൾക്കു നിർദേശവും നൽകിയിട്ടുണ്ട്. മടത്തുംചാൽ – മുക്കൂട്ടുതറ റോഡ് 43.7 കോടി രൂപ ചെലവിൽ ബിഎംബിസി ചെയ്താണു നിർമിക്കുന്നത്. 7 റോഡുകളെ ബന്ധിപ്പിച്ചുള്ള ഇതിന്റെ പ്രവൃത്തി 98% പൂർത്തിയായി. വാലാങ്കര – അയിരൂർ റോഡ് 19.50 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്നു. വെച്ചൂച്ചിറ കോളനി ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് ആക്കുന്നതിന് 5 കോടി രൂപ. ഇടമുറി, എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾക്ക് കെട്ടിടം നിർമിക്കാൻ 3 കോടി രൂപ വീതം. 26 കോടി രൂപ ചെലവിൽ റാന്നിയിലെ രണ്ടാമത്തെ വലിയ പാലം. ശബരിമല പാതിയിൽ വടശേരിക്കരയിൽ 14 കോടി രൂപ മുടക്കി പുതിയ പാലം. 41.40 കോടി രൂപയുടെ പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതി ചെലവിൽ പുരോഗമിക്കുന്നു. നിലയ്ക്കൽ കേന്ദ്രീകരിച്ച് 150 കോടി രൂപയുടെ വികസന പദ്ധതി.

veena george

വീണാ ജോർജ് എംഎൽഎ
ആറന്മുള

കിഫ്ബി പദ്ധതിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഐസിയുവും (8.50 കോടി) പൂർത്തിയായി. കോഴഞ്ചേരി - മണ്ണാറക്കുളഞ്ഞി റോഡ് (22.60 കോടി) പൂർത്തിയായി. കോഴഞ്ചേരി പുതിയ പാലം (19.50 കോടി) നിർമാണം പുരോഗമിക്കുന്നു. മഞ്ഞനിക്കര - ഇലവുംതിട്ട- മുളക്കുഴ റോഡ് (23.70 കോടി) നിർമാണം പുരോഗമിക്കുന്നു. സർക്കാർ, എയ്ഡഡ് മേഖലയിൽ 78 സ്കൂളുകളിലെ ക്ലാസ് മുറികൾ ഹൈടെക് ആക്കി (10 കോടി). കുമ്പഴയിലൂടെ മലയോര ഹൈവേയും വിശ്രമ കേന്ദ്രവും നിർമാണം ആരംഭിച്ചു. കോഴഞ്ചേരി ഗവ. ഹൈസ്കൂൾ മികവിന്റെ കേന്ദ്രം (5 കോടി) നിർമാണം പുരോഗമിക്കുന്നു. പത്തനംതിട്ട തൈക്കാവ് ഗവ. ഹയർ സെക്കൻഡറി വൊക്കേഷനൽ ഹയർ സെക്കൻഡറി (ഒരു കോടി) നവീകരണത്തിനു ടെൻഡർ ആയി. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിനായി ആർഒ പ്ലാന്റ് നിർമാണം (75 ലക്ഷം) പൂർത്തിയായി. ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ (20 കോടി) 2 മാസത്തിനകം നിർമാണം തുടങ്ങും.

മാത്യു ടി.തോമസ് എംഎൽഎ
തിരുവല്ല

10 പദ്ധതികളാണു മണ്ഡലത്തിൽ ഇപ്പോൾ നടക്കുന്നത്. തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് (88 കോടി), സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ പൂർത്തിയായി. കുറ്റൂർ – കിഴക്കൻമുത്തൂൽ – മുത്തൂർ റോഡ് (25.81 കോടി), തോട്ടഭാഗം – കവിയൂർ – ചങ്ങനാശേരി റോഡ് (30 കോടി) നിർമാണം അവസാന ഘട്ടത്തിൽ. മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിടം (43 കോടി). ഇടിഞ്ഞില്ലം – കാവുംഭാഗം റോഡ് (16.81 കോടി). തിരുവല്ല നഗരസഭ, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കു കുടിവെള്ള പദ്ധതി (58 കോടി രൂപ). പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിൽ 80 കോടി രൂപയുടെ ശുദ്ധജല പദ്ധതി. പാറക്കടവ് പാലത്തിന് 9.23 കോടി രൂപ, കോൺകോഡ് പാലത്തിന് 15 കോടി രൂപ. തിരുവല്ല – പൊടിയാടി– അമ്പലപ്പുഴ റോഡ് നിർമാണം ആദ്യ ഘട്ടം 77 കോടി രൂപ രണ്ടാം ഘട്ടം 52 കോടി രൂപ.

ചിറ്റയം ഗോപകുമാർ എംഎൽഎ
അടൂർ

സംസ്ഥാനത്ത് ആദ്യമായി ജർമൻ സാങ്കേതിക വിദ്യയിലൂടെ നിർമിക്കുന്ന ആനയടി – കൂടൽ റോഡിന്റെ നിർമാണം (109.13 കോടി) പുരോഗമിക്കുന്നു. അടൂർ തുമ്പമൺ റോഡ് (103.30 കോടി), ഏഴംകുളം – കൈപ്പട്ടൂർ റോഡ് (41.54 കോടി) എന്നിവ അംഗീകാരം നേടി. 11.10 കോടി രൂപയുടെ അടൂർ ടൗൺ ഇരട്ടപ്പാലം പദ്ധതി. 28.78 കോടി രൂപയ്ക്കു പന്തളം ബൈപാസിന് അംഗീകാരമായി. അടൂർ മുനിസിപ്പൽ സ്റ്റേഡിയം (13.32 കോടി), കൊടുമൺ സ്റ്റേഡിയം (14.10 കോടി) എന്നിവയ്ക്കു തുകയായി. പന്തളം ചേരിക്കൽ പ്രദേശത്ത് 50 കോടി രൂപ ചെലവിൽ മിനി സ്റ്റേഡിയത്തിന് അംഗീകാരമായി. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി 8.50 കോടി രൂപ മുടക്കി വികസിപ്പിക്കുന്നു. ഏഴംകുളം പ്ലാന്റേഷൻ റോഡ് വികസനത്തിന് 20 കോടി രൂപ. അടൂർ കോടതി സമുച്ചയത്തിനു 10 കോടി രൂപയും അടൂർ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന് 69 കോടി രൂപയും അനുവദിച്ചു. അടൂർ പഴകുളം റോഡിൽ ജലവിതരണ പൈപ്പ് മാറ്റിയിടുന്നതിന് 4 കോടി അനുവദിച്ചു.

കെ.യു. ജനീഷ്കുമാർ എംഎൽഎ
കോന്നി

കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 250 കോടിയുടെ പദ്ധതികൾ മണ്ഡലത്തിൽ നടക്കുന്നു. റോഡ് വികസനത്തിനായി 200 കോടി രൂപ. 22 കോടി രൂപ ചെലവിൽ ഇളമണ്ണൂർ -കലഞ്ഞൂർ-പാടം റോഡ് പുനർനിർമാണം പകുതി പിന്നിട്ടു. അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡ് 18 കോടി മുടക്കി വികസിപ്പിക്കുന്നു. പുതുവൽ - മങ്ങാട് റോഡ് 10.50 കിലോമീറ്റർ വികസനത്തിനായി 44 കോടി. നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിന് 15.50 കോടി. കോന്നി ഹൈസ്കൂളിന് 5 കോടി. കലഞ്ഞൂർ, ചിറ്റാർ, മാരൂർ ഹൈസ്കൂളുകൾ 3 കോടി വീതം. മാങ്കോട് സ്കൂളിന് ഒരു കോടി രൂപയുടെയും പദ്ധതി.