കണ്ണൂരിന്റെ വികസനത്തിന് കിഫ്‌ബി

റോഡുകൾ പാലങ്ങൾ, റഗുലേറ്റർ കം ബ്രിഡ്ജ്, കുടിവെള്ള ജലസേചന പദ്ധതികൾ, സ്പോർട്സ് കോംപ്ലക്‌സ്, വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ജില്ലക്ക് വികസനക്കുതിപ്പേകുന്ന നിരവധി പദ്ധതികൾക്കാണ് കിഫ്ബിയുടെ ഫണ്ട് ലഭിച്ചത്. ചില പദ്ധതികൾ സമ്പൂർണമായും പൂർത്തിയായി. ഒട്ടേറെ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്.

പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, പട്ടിക ജാതി പട്ടികവർഗ്ഗവികസനം തുടങ്ങിയ മേഖലകളിലാണ് കൂടുതലും ഫണ്ട് ലഭിച്ചത്. മലബാർ കാൻസർ സെന്ററിനെ പി.ജി. ഇൻസ്റ്റിറ്റ്യൂട്ടാക്കി വികസിപ്പിക്കാൻ 226 കോടിയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്. ആധുനിക ഡയാലിസിസ് യൂണിറ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഓങ്കോളജി നസ്‌സിങ് കോഴ്സ്, വിശ്രമകേന്ദ്രം എന്നിവ പദ്ധതിയിൽ ഉൾപ്പെടും.

കണ്ണൂർ

അടിസ്ഥാനസൗകര്യ വികസനത്തിൽ ആഭൂതപൂർവമായ മുന്നേറ്റത്തിനാണ് കണ്ണൂരിൽ തുടക്കം കുറിച്ചത്. ജില്ലാ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കി അംഗീകാരം നേടി പ്രവർത്തി തുടങ്ങി. 6300 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള അഞ്ചുനില സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ നിർമ്മാണമാണ് ജില്ലാ ആശുപത്രിയിൽ പുരോഗമിക്കുന്നത്. ഇതിനുപുറമെ സർജിക്കൽ ബ്ലോക്ക്, ട്രോമാകെയർ, ഭരണവിഭാഗം എന്നിവയ്ക്കായി 3800 ചതുരശ്ര മീറ്ററോളം വിസ്‌തീർണമുള്ള നിർമ്മാണം രണ്ടാംഘട്ടത്തിൽ നടക്കും. ജില്ലാ ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതിക്കായി കിഫ്‌ബി 76.44 കോടി രൂപയാണ് നൽകുന്നത്. ജില്ലാ ആശുപത്രിയിൽ തന്നെ ഹൃദ്രോഗ ചികിത്സാ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാലുകോടി രൂപ ചെലവിൽ കാത്ത് ലാബിൻറെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.

കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനുള്ള മേലെ ചൊവ്വ അടിപ്പാതയുടെ നിർമ്മാണത്തിന് കിഫ്‌ബി 28.68 കോടി രൂപ അനുവദിച്ചു. ഇതിന്റെ സ്ഥലമെടുപ്പ് നടപടി അന്തിമഘട്ടത്തിലാണ്. തെക്കിബസാർ മേൽപ്പാലത്തിനായുള്ള സ്ഥലമെടുപ്പ് നടപടി അന്തിമഘട്ടത്തിലാണ്. തെക്കിബസാർ മേൽപ്പാലത്തിനായുള്ള സ്ഥലമെടുപ്പ് നടപടികൾ തുടങ്ങി. ഇതിനു 130 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തികൾക്ക് 23 കോടിയോളം രൂപയാണ് കണ്ണൂർ മണ്ഡലത്തിൽ അനുവദിച്ചത്. ഇതിൽ തോട്ടട ഗവ. ഹൈർസെക്കൻഡറി സ്കൂളിൽ നാലുകോടിയിലേറെ രൂപയുടെ നിർമാരപ്രവൃത്തി പുരോഗമിക്കുന്നു. ഗവ. സിറ്റി ഹയർ സെക്കന്ഡറിയിൽ 1.40 കോടി രൂപയുടെയും നീർച്ചാൽ ഗവ. യു. പി. സ്കൂളിൽ 73.7 ലക്ഷത്തിന്റെയും. കെട്ടിടനിർമ്മാണ പ്രവൃത്തിക്ക് അനുമതിയായി. കണ്ണൂർ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും സ്മാർട്ട് ക്ലാസ് മുറി യാഥാർഥ്യമാകുന്നതിന് ലഭിച്ചത് മൂന്നുകോടി രൂപയാണ്.

ആറുപതിറ്റാണ്ടിലേറെമുമ്പ് സ്ഥാപിച്ച കണ്ണൂർ ഗവ. ഐ.ടി.ഐ. യെ ലോക നിലവാരത്തിലേക്കുയർത്താൻ അടിസ്ഥാനസൗകര്യ വികസനത്തിന് 440 ലക്ഷം രൂപയുടെ പദ്ധതിക്ക് ടെന്റർ നടപടി പൂർത്തിയായി. താണയിൽ രണ്ടു കോടി രൂപ ചെലവിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമ്മാണം പുരോഗമിക്കുകയാണ്. മുണ്ടയാട് ഇൻഡോർ സ്റേഡിയത്തോടനുബന്ധിച്ച് 37.96 കോടി രൂപ ചെലവിൽ സ്റേഡിയമുണ്ടാക്കാൻ അനുമതി ലഭിക്കുകയും ടെൻഡർ പൂർത്തിയാവുകയും ചെയ്തു. കണ്ണൂർ സ്റ്റേഡിയം ഗ്രൗണ്ട് നവീകരണത്തിനുള്ള രൂപരേഖ അംഗീകരിക്കുകയും. 10 കോടി രൂപ അനുവദിക്കുകയും ചെയ്‌തെങ്കിലും ഗ്രൗണ്ടിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കങ്ങളാൽ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

കണ്ണൂരിന്റെ മുഖഛായ മാറ്റുന്നതിനുതകുന്ന വിപുലമായ രണ്ട് പദ്ധതികൾ കൂടി കിഫ്ബിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെകിലും നടപടിയായില്ല. മുഴപ്പിലങ്ങാട് മുതൽ പയ്യാമ്പലം വരെ തീരദേശപാത നിർമ്മിക്കുന്നതിനുള്ള 300 കോടിയുടെ പദ്ധതിയാണ് പരിഗണനയിലുള്ളത്. താഴെ ചൊവ്വ-റെയിൽവേ ഗേറ്റ്-സ്പിന്നിങ്ങ് മിൽ ബൈപ്പാസ് റോഡ് നിർമ്മാണത്തിന് 20 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതും പരിഗണനയിലാണ്.

പൂർത്തിയത് 72 കോടിയുടെ പദ്ധതികൾ

കിഫ്‌ബി പദ്ധതിക്കു കീഴിൽ 365 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പയ്യന്നൂർ നിയോജകമണ്ഡലത്തിനു കീഴിൽ നടപ്പാക്കുന്നത്. അതിൽ 71.86 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചപ്പോൾ 174 കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചപ്പോൾ 174 കോടിയുടെ പദ്ധതികൾക്ക് മണ്ഡലത്തിൽ തുടക്കം കുറിച്ചുകഴിഞ്ഞു. 120.85 കോടി രൂപയുടെ വികസന പദ്ധതികളാണ് സാങ്കേതിക നടപടി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനിരിക്കുന്നത്.

പയ്യന്നൂർ താലൂക്കാസ്പത്രിയുടെ വികസനമാണ് നിയോജക മണ്ഡലത്തിനു കീഴിൽ പ്രധാന പ്രവർത്തനമായി നടത്തുന്നത്. 103 കോടി രൂപ മുതൽ മുടക്കിൽ ആസ്പത്രിയുടെ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

പൂർത്തിയാക്കിയ പദ്ധതികൾ

പയ്യന്നൂർ
വെള്ളാറ കക്കറ കടുക്കാരം റോഡ് (24.80 കോടി), കാങ്കോൽ-ചീമേനി റോഡ് (22.25 കോടി), കരിവെള്ളൂർ എ.വി.സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ (അഞ്ചുകോടി), മലയോര ഹൈവേ (15 കോടി, രാമന്തളി കുടിവെള്ള പദ്ധതി പൈപ്പ് മാറ്റൽ (4.81 കോടി).

പ്രവൃത്തി പുരോഗമിക്കുന്നത്
ചെറുപുഴ- മഞ്ഞക്കാട്-മുതുവം റോഡ് (23.80 കോടി), പെരിങ്ങോം മോഡൽ റൈസിഡൻഷ്യൽ സ്കൂൾ (14.7 കോടി), മാതമംഗലം സി.പി. നാരായണൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ (മൂന്നുകോടി), പയ്യന്നൂർ തീയേറ്റർ കോംപ്ലക്സ് (11.35 കോടി), പുന്നക്കടവ് പുതിയ പുഴക്കര റോഡ് (17 കോടി), എട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ (1.42 കോടി)

സാങ്കേതിക നടപടികൾ പൂർത്തിയാക്കിയവ
അമ്പലത്തറ-കാനായി മണിയറ-മാതമംഗലം റോഡ് (56 കോടി), എം.വി.എം. കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാത്തിൽ (മൂന്നുകോടി), വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ (മൂന്നുകോടി), പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ (ഒരുകോടി), കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ (ഒരു കോടി), പെരിങ്ങോം ഗവ. കോളേജിന്റെ രണ്ടാംഘട്ട കെട്ടിടനിർമാണം (7.36 കോടി), പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം (13.41 കോടി), ചൂളക്കടവ് പാലം (20 കോടി), ഷേണായി സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ (മൂന്നുകോടി), വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ (മൂന്നു കോടി) രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ (2.42 കോടി), കോറോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ (ഒരു കോടി), ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പയ്യന്നൂർ (ഒരുകോടി), പയ്യന്നൂർ എ.കെ.എ.എസ്. ജി.വി.എച്.എസ്. (ഒരുകോടി), പ്രാപ്പോയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ (ഒരു കോടി), കവ്വായി ഗവ. യു. പി.സ്കൂൾ (66 ലക്ഷം)

കൂത്തുപറമ്പിന്റെ വികസനത്തിന് വേഗം കൂട്ടി

കൂത്തുപറമ്പ്
മണ്ഡലത്തിൻറെ വിവിധ ഭാഗങ്ങളിലായി നൂറുകോടിയിലേറെ രൂപയുടെ പ്രവൃത്തികളാണ് കിഫ്‌ബി ഫണ്ടിൽ നടക്കുന്നത്. പലതിന്റെയും നിർമ്മാണം പൂർത്തിയായെങ്കിലും ലോക്ഡൗണിൽ കുരുങ്ങിയാണ് ഉദ്‌ഘാടനം നീളുന്നത്.

നഗരസഭാ സ്റ്റേഡിയം നവീകരണം.
അഞ്ചുകോടി രൂപ ചെലവഴിച്ച സ്റ്റേഡിയം നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന ഗാലറി, ഫ്‌ളഡ്‌ലിറ്റ് ലൈറ്റുകൾ, വിപുലമായ പാർക്കിങ് സൗകര്യം എന്നിവ ഒരുക്കി.

കീഴ്മാടം-കല്ലിക്കണ്ടി-കുന്നോത്തുപറമ്പ് റോഡ്

25 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചത്. കടവത്തൂർ മുതൽ കല്ലിക്കണ്ടി വരെയുള്ള ഭാഗങ്ങളിൽ പ്രാദേശികമായ ചില എതിർപ്പുകൾ നേരിടേണ്ടി വന്നെകിലും നിർമ്മാണ പ്രവൃത്തി മുന്നോട്ടു പോവുകയാണ്. കുന്നോത്തുപറമ്പ് മുതൽ തൂവക്കുന്ന് വരെ ഭാഗികമായി പണി പൂർത്തിയായി. ലോക്ഡൗണിനെതുടർന്ന് പ്രവൃത്തി മാസങ്ങളോളം നിലച്ചെങ്കിലും ഓഗസ്ററ് ആദ്യവാരം പുനരാരംഭിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിലുള്ളവർക്ക് സമീപ പട്ടണങ്ങളിലെത്താനുള്ള സൗകര്യവും സമയലാഭവും പ്രവൃത്തി പൂർത്തിയാകുന്നതോടെ കൈവരും.

തലശ്ശേരി-കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതി

തലശ്ശേരി മണ്ഡലത്തിലെ ചൊക്ലിയിലും കൂത്തുപറമ്പിലെ പാനൂർ നഗരസഭയിലും കുടിവെള്ളമെത്തിക്കാൻ തലശ്ശേരി-കൂത്തുപറമ്പ് സംയോജിത പദ്ധതിയുടെ നടപടി ഊർജിതമായി മുന്നോട്ട് പോയിരുന്നു. ലോക്ഡൗണിൽ തുടർപ്രവർത്തനങ്ങൾ മന്ദഗതിയിലായി. 2017-18 -ൽ കിഫബിയിലുൾപ്പെടുത്തിയ പദ്ധതിക്ക് 85.86 കോടി രൂപയുടെ ഭരണാനുമതിയായി. ഭൂമി ഏറ്റെടുക്കാൻ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. കൂത്തുപറമ്പ് നിയോജക നാല് മണ്ഡലത്തിലെ നാല് സ്വകാര്യ ഭൂമികളിലായി 77.5 സെൻറ് ഭൂമി അക്വിസിഷൻ ആക്ട് നടപടികളിലൂടെ ഏറ്റെടുക്കാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. വലിയ ജലസംഭരണി നിർമ്മിക്കേണ്ട കനകമലയിൽ 35 സെൻറ് ഭൂമി ലഭിക്കാനുള്ള സർവേ .പൂർത്തിയായിട്ടില്ല. ഭൂമി ഏറ്റെടുക്കാൻ നടപടികൾ നടന്നുവരുന്നു.

കോടതിസമുച്ചയം

കൂത്തുപറമ്പിൽ കോടതി സമുച്ചയം നിർമിക്കാനായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഭരണാനുമതിക്ക്‌ കാത്തിരിക്കുകയാണ് അധികൃതർ. ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപയാണ് കെട്ടിടത്തിന് വേണ്ടി വകയിരുത്തിയത്. നാല് നിലകളിലായി 60,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് സമുച്ചയം നിർമിക്കുക.കോവിഡ് ഭീതിയൊഴിഞ്ഞാൽ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.149 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ കോടതി പ്രവർത്തിക്കുന്നത്.

കിടഞ്ഞി-തുരത്തിമുക്ക് പാലം

കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച് മയ്യഴിപ്പുഴക്ക് കുറുകെ നിർമിക്കുന്ന കിടഞ്ഞി-തുരുത്തിമുക്ക് പാലത്തിന്റെ പ്രവൃത്തി ഉദ്‌ഘടനം മന്ത്രി ജി.സുധാകരനാണ് നിർവഹിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 15 കോടിയുടെ ഭരണാനുമതിയും 12.98 കോടിയുടെ സാങ്കേതികാനുമതിയുമായിട്ടുണ്ട്. 204 മീറ്റർ നീളവും 7.5 മീറ്റർ വീതിയും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുള്ളതാണ് പാലം. ഊരാളുങ്കൽ ബിൽഡിംഗ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

പാട്യം ഗവ. എച്ച്.എസ്.എസിന് പുതിയ കെട്ടിടം

10 കോടിയുടെ വികസനപദ്ധതിക്കായി അഞ്ചുകോടി സർക്കാർ അനുവദിച്ചു. 15978 ചതുരാശ്രയടിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കൂടെ 10 ക്ലാസ് മുറികളുള്ള ഐ.ടി വിഭാഗവും പൂർത്തിയാക്കിയതോടെ ഉദ്‌ഘടനത്തിനൊരുങ്ങിയിരിക്കുകയാണ് കെട്ടിടം.

പാനൂരിൽ താലൂക്ക് ആശുപത്രി

കഴിഞ്ഞ ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ പാനൂരിൽ താലൂക്ക് ആശുപത്രി കെട്ടിടനിർമ്മാണത്തിനായി വകയിരുത്തി. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നതോടെ നിർമാണം നടക്കും.

600 കോടിയുടെ പദ്ധതികൾ

തളിപ്പറമ്പ് നിരവധി വികസനപദ്ധതികളാണ് കിഫ്‌ബി വഴി തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്നത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ടതാണ് കൂടുതൽ പദ്ധതികളും.സ്കൂൾ കെട്ടിട നിർമ്മാണം, റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. 600 കോടിയോളമാണ് നിയോജകമണ്ഡലത്തിലാകെ ചെലവഴിക്കുന്ന തുക. റോഡ് നവീകരണത്തിനു മാത്രം 530 കോടിയോളം വരും. സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്ന കുറുമാത്തൂർ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾ ആധുനീകരിക്കുന്നതിനും മറ്റുമായി 25 കൊടിയിലേറെയാണ് കിഫ്‌ബി വഴി ലഭ്യമാകുന്നത്.
ചെറുതും വലുതുമായ 22 പദ്ധതികളാണ് കിഫബിക്ക് സമർപ്പിക്കപ്പെട്ടത്. ഇതിൽ ഇ.ടി.സി..-പൂമംഗലം, മഴൂർ-പടപ്പയങ്ങാട്-മടക്കാട്‌ റോഡുമാത്രമാണ് കിഫ്ബിയുടെ അന്തിമാംഗീകാരത്തിന് അനുമതി കാത്തുനിൽക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്തുന്ന കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻറെ ഒന്നാംഘട്ട നിർമാണപ്രവൃത്തികൾ പൂർത്തിയായി. അഞ്ചുകോടി രൂപ കിഫ്‌ബി ഫണ്ടും പൊതുജനങ്ങളിൽ നിന്നും പൂർവ വിദ്യാർഥികളിൽ നിന്നും സമാഹരിച്ച 32 ലക്ഷവും ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തീകരിച്ചത്. 13 ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള പുതിയ അക്കാദമിക് ബ്ലോക്കാണ് ഇതിൻറെ പ്രത്യേകത. ഇതുകൂടാതെ 11 സർക്കാർ സ്കൂളുകൾകൂടി നവീകരിക്കുന്നുണ്ട്.
ചൊറുക്കള - ബാവുപ്പറമ്പ് - നാണിച്ചേരിക്കടവ് - മയ്യിൽ കൊളോളം -വീമാനത്താവള ലിങ്ക് റോഡാണ് ഒരു വലിയ പദ്ധതി. 291.63 കോടിയാണ് ഇതിലെ കിഫ്‌ബി ഫണ്ട്. ഇവിടെ റോഡിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിലനിർണായ നടപടികൾ പുരോഗമിക്കുകയാണ്. വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ മാതൃകകളും പലയിടത്തും കാണാം. കാട്ടാമ്പള്ളി കടവ് - മംഗര ചാണോക്കുണ്ട് -തടിക്കടവ് റോഡ് നവീകരണത്തിന് 500 ലേറെപ്പേരാണ് സ്ഥാലം വിട്ടുനല്കിയതു. സ്കൂൾ നവീകരണ പ്രവൃത്തികളിലും ഇത്തരം ജനകീയമായ കൂട്ടായ്മകൾ സജീവമാണ്.

വളപട്ടണം 4 കോടിയുടെ പണികൾ പൂർത്തിയായി

അഴീക്കോട്
ആകെ മൂന്നു പദ്ധതികളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. വളപട്ടണം ഗവ. എച്ച്. ആസ് എസിന്റെ കെട്ടിടം ഉൾപ്പടെ അടിസ്ഥാന വികസന സൗകര്യത്തിനായി അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. അതിൽ നാലുകോടിയുടെ പണികൾ പൂർത്തിയായി. ഒരുകോടിയുടെ പണി പൂർത്തിയാകാനുണ്ട്. ഇതിൽ ഗ്രൗണ്ട് നിരപ്പാക്കൽ, പൂന്തോട്ടം നിർമ്മാണം, റൂഫിങ്ങ് തുടങ്ങിയവയാണ് ഉൾപ്പെടുന്നത്. കണ്ണാടി പറമ്പ് ഗവ. എച്ച്. എസ് എസിൽ മൂന്നുകോടി രൂപയുടെ പദ്ധതിയിൽ കോൺഗ്രീറ്റ് ജോലി കഴിഞ്ഞു. കാട്ടാമ്പള്ളി ഗവ. മാപ്പിള യു. പി. സ്കൂളിൽ കെട്ടിട നവീകരണത്തിനും മറ്റുമായി രണ്ടുകോടി രൂപ അനുവദിച്ചു. ഇതേ സ്കൂളിന് ഒരുകോടിയുടെ കിഫ്‌ബി ഓഫർ വേറെയുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. നാറാത്ത് - കല്ലൂരിക്കടവ്, പാപ്പിനിശ്ശേരി - കല്ലൂരിക്കടവ് പാലം നാടിൻറെ നിരന്തര ആവശ്യമാണ് ഇക്കാര്യം കിഫ്ബിയിൽ വന്നിട്ടില്ല.

പൂർത്തിയായത് 6 കോടിയുടെ പദ്ധതി

പേരാവൂർ
പേരാവൂരിൽ 6 കോടിയുടെ പദ്ധതി പൂർത്തിയാക്കി. 75 കോടിയുടെ ഇരിട്ടി - മട്ടന്നൂർ നഗരസഭാ കുടിവെള്ള പദ്ധതിയിൽ ട്രീറ്റ്മെൻറ് പ്ലാന്റിന്റെയും പമ്പ്ഹൗസിൻറെയും കിണറിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്. ഇരിട്ടിയിലേക്ക് വെള്ളം സംഭരിക്കുന്ന ടാങ്കിൻറെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കലും പുരോഗമിക്കുന്നു.
വള്ളിത്തോട് - മണത്തണ മലയൊര ഹൈവേ നവീകരണത്തിനായുള്ള 55 കോടിയുടെ പ്രവർത്തിക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും. ഉടൻ ലഭിക്കും. മണ്ഡലത്തിൽ ഒരു സർക്കാർ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുകോടി രൂപയുടെ നവീകരണം പൂർത്തിയായി. കെട്ടിടം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഒരു കോടി രൂപ ചെലവിൽ വിളക്കോട് ഗവ. യു. പി. സ്കൂളിന് നിർമിച്ച കെട്ടിടവും പൂർത്തിയാക്കി. ഉദ്‌ഘടനം ചെയ്തു. ചാവശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിന് മൂന്നു കൊടിയുടെയും ഉളിയിൽ ഗവ. യു. പി. സ്കൂളിന് ഒരു കൊടിയും നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. പേരാവൂർ - മുഴക്കുന്ന് കുടിവെള്ള പദ്ധതിക്ക് പായം - അയ്യൻകുന്ന് കുടിവെള്ള പദ്ധതിക്കും ഫണ്ട് അനുവദിച്ചു.

വരുന്നു പിണറായി എജ്യൂക്കേഷൻ ഹബ്

ധർമടം
ധർമടം മണ്ഡലത്തിൽ പിണറായി, പാലയാട്, പെരളശ്ശേരി, ചാല, മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതിയ കെട്ടിടങ്ങളുടെ പണി പൂർത്തിയായി. 16.5 കോടി ചെലവിൽ ധർമ്മടത്ത് നിർമ്മിച്ച സമഗ്രഹ കുടിവെള്ള പദ്ധതിയും. 14.54 കോടി ചെലവിൽ പൂർത്തിയാക്കിയ പാറപ്രം പിണറായി ആറാംമൈൽ റോഡും നാടിന് സമർപ്പിച്ചു.
മുഖ്യ ആകർഷണമാകുന്ന പദ്ധതികളിൽ ഒന്നാണ് പിണറായി എജ്യൂക്കേഷൻ ഹബ് കിഫ്‌ബി 50 കോടി ഇതിനായി കൈമാറി. സ്ഥലമേറ്റുടുപ്പ് അവസാന ഘട്ടത്തിലാണ്. ഐ.എ.എസ് അക്കാദമി ഹോട്ടൽ മാനേജ്‌മന്റ് കോളേജ്, അന്താരാഷ്ട്ര നിലവാരമുള്ള ഐ.ടി.ഐ. എന്നിവയാണ് ആദ്യഘട്ടത്തിൽ സമർപ്പിക്കുക. മുഖ്യമന്ത്രിയുടെ വസതിക്കു സമീപത്തായാണ് ഹബ്ബിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. എരഞ്ഞോളി, പിണറായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേക്കുപാലം ഡിസംബറോടെ പൂർത്തിയാക്കും. 5 കോടി രൂപയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഡിസംബറോടെ പൂർത്തിയാകും. ഗവ. ബ്രണ്ണൻ കോളേജിനെ മികവിന്റെ കേന്ദ്രമാക്കും. 97 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി രേഖ സമർപ്പിച്ചു. 21 കോടി രൂപയുടെ ആദ്യഘട്ടത്തിന് അംഗീകാരമായി അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും നിർമ്മാണത്തിൽ പാലയാട് അബു ചാത്തുക്കുട്ടി സ്മാരക സ്റ്റേഡിയം പ്രവർത്തി പുരോഗമിക്കുകയാണ്. 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ടൂറിസവും കൃഷിയും
മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് ടൂറിസത്തിന് 240 കോടി രൂപയുടെ പദ്ധതി കിഫ്‌ബി അംഗീകാരത്തിന് നൽകി. ധർമ്മടം, മുഴപ്പിലങ്ങാട് തീരങ്ങളെ ബന്ധിപ്പിക്കുന്ന പാലം, അക്ക്വേറിയം, ധർമ്മടം തുരുത്തിലേക്ക് പാലം, ബീച്ചുകളുടെ നവീകരണം, നടപ്പാത തുടങ്ങിയവ സ്ഥാപിക്കും. പിണറായി, പെരളശ്ശേരി, വേങ്ങാട്,കീഴല്ലൂർ, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം മലിനമാകുന്ന തടയാനും പാറപ്രത്ത് റഗുലേറ്റർ സ്ഥാപിക്കും. 50 കോടി രൂപ ചെലവുള്ള പദ്ധതിക്ക് കിഫ്‌ബി അംഗീകാരം നൽകി. സാങ്കേതികാനുമതിക്കു സമർപ്പിച്ചു.

പാലങ്ങളും പൈതൃക ടൂറിസവും
ചേരിക്കൽ കോട്ടം പാലത്തിന് 13 കോടി രൂപയുടെ പദ്ധതി. പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കിഫ്‌ബി അംഗീകാരത്തോടെ സാങ്കേതികാനുമതിക്ക്‌ നൽകി. ചേക്കുപ്പാലത്തിനു അനുബന്ധമായി നിർമ്മിക്കുന്ന റെഗുലേറ്റർ കാംബ്രിഡ്ജിന് 36 കോടി രൂപയാണ് ചെലവ്. പ്രതീക്ഷിക്കുന്നത്.
പദ്ധതി കിഫ്‌ബി അംഗീകാരത്തിന് സമർപ്പിച്ചു. അണ്ടലൂർ, മക്രേരി അമ്പലം പൈതൃക ടൂറിസം പദ്ധതികൾ കിഫ്‌ബി അംഗീകരിച്ചു. പെരളശ്ശേരി അമ്പലം, വൈരിഘത ക്ഷേത്രം പൈത്രക ടൂറിസം പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചു. കൊടുവള്ളിയിൽ നിന്ന് അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് നാലുവരിപ്പാത നിർമ്മിക്കും. രൂപരേഖ അംഗീകരിച്ചു.

ലക്ഷ്യമിടുന്നത് 800 കോടി രൂപയുടെ വികസനം

തലശ്ശേരി
കിഫ്‌ബി മുഖേന തലശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്നത് 800 കോടി രൂപയുടെ വികസന പദ്ധതി.കോടിയേരി മലബാർ കാൻസർ സെന്റര് വികസനമാണ് ഇതിൽ പ്രധാന പദ്ധതി. 562 കോടി രൂപയാണ് കാൻസർ സെന്റർ വികസനത്തിന് ലക്ഷ്യമിടുന്നത്. 14 നിലകളുള്ള കെട്ടിടത്തിന്റെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചു. പദ്ധതി സാങ്കേതികാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കാൻസർ സെന്ററിൽ റേഡിയോ തെറാപ്പി ബ്ലോക്ക് നിർമ്മാണവും ഒ.പി. നവീകരണവും തുടങ്ങി. 81 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൊടുവള്ളി മേൽപ്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുത്തു. പാലം നിർമ്മാണത്തിന് ടെൻഡർ നൽകി. 26.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചിറക്കര വി. എച്ച്.എസ് മികവിന്റെ കേന്ദ്രമാക്കുന്നതിനു അഞ്ചു കോടി രൂപയുടെ കെട്ടിട നിർമാണം പൂർത്തിയായി. ജില്ലാ കോടതി കോംപ്ലക്സിന്റെ ടെൻഡർ നടപടി കഴിഞ്ഞു. നിർമ്മാണ പ്രവൃത്തി ഉടൻ തുടങ്ങും.
55 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കതിരൂർ ഹയർ സെക്കന്ററി സ്കൂളിന് മൂന്നുകോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി. പുളിഞ്ഞോളിക്കടവ് പാലം നിർമാണത്തിന് 15 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു.
ജലപാത വരുന്നതിനാൽ പദ്ധതി പുതുക്കാൻ നടപടി സ്വീകരിച്ചു. ഇനി സാങ്കേതികാനുമതി ലഭിക്കണം. ചേക്കുപ്പാലം നിർമ്മാണം തുടങ്ങി. 4.35 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
തിരുവങ്ങാട് എച്ച്. എസ്. എസിന് കെട്ടിട നിർമ്മാണത്തിന് മൂന്നുകോടി രൂപയുടെ പദ്ധതി ഭരണാനുമതിക്ക്‌ സമർപ്പിച്ചു. തലായി എൽ.പി. സ്കൂളിന് ഒരുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ടൂറിസം പദ്ധതിയിൽ ഓടത്തിൽ പള്ളി പാരീസ് ഹോട്ടൽ തെരുവിന് 92 ലക്ഷം.
തലശ്ശേരി നഗരസഭ സ്റ്റേഡിയം ടി.എച്ച്.പി. ഓഫീസിന് ഒരു കോടി രൂപ, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് 2.43 കോടി, ജഗന്നാഥ ക്ഷേത്രത്തിന് 3.79 കോടി, ഇല്ലിക്കുന്ന് ചർച്ചിന് 2.47 കോടി രൂപയുടെ പദ്ധതി എന്നിവയ്ക്ക് അനുമതിയായി. തലശ്ശേരി-കൂത്തുപറമ്പ് മണ്ഡലങ്ങളിൽ സമഗ്ര കുടിവെള്ള പദ്ധതിക്ക് 85.86 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കനക മലയിൽ ടാങ്ക് നിർമിക്കാൻ സ്ഥലം കണ്ടെത്തി.

കിഫ്ബിയിൽ മുന്നേറി

കല്യാശ്ശേരി
നിർവഹണത്തിലുള്ളത് 820 കോടിയുടെ പദ്ധതികൾ

• നാലു റോഡുകൾ - 135.84 കോടി • നാല് പാലങ്ങൾ - 139.84 കോടി • 13 സ്കൂളുകൾ - 30 കോടി കുടിവെള്ള പദ്ധതി 57 കോടി ഇവയുൾപ്പെടെ 420 കോടിയുടെ പദ്ധതികളും തീരദേശ വികസനത്തിന് പ്രാമുഖ്യം നൽകിയുള്ള 400 കോടിയുടെ പദ്ധതികളുമാണ് പുരോഗമിക്കുന്നത്.

പൂർത്തിയായ പദ്ധതികൾ

• പഴയങ്ങാടി താലൂക്ക് ആസ്‌പത്രിയിൽ ഡയാലിസിസ് യൂണിറ്റ് - 1.5 കോടി • ചെറുതാഴം ഗവ. ഹൈസ്കൂൾ കെട്ടിടം - അഞ്ചുകോടി

നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികൾ

റോഡുകൾ
• ചന്തപ്പുര - പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ശ്രീസ്ഥ-ഏഴോം കോട്ടക്കിൽ കാവിൻമുനമ്പ്-വെള്ളിക്കിൽ-ഒഴക്രോം -കണ്ണപുരം റോഡ് (26 കിലോമീറ്റർ) 38.89 കോടി. 45 പൂർത്തിയായി. 2021 മാർച്ചിൽ പൂർത്തിയാക്കും. ഏഴിലോട്-ഏഴിമല റയിൽവേ സ്റ്റേഷൻ - പുതിയ പുഴക്കര - പുന്നക്കടവ് റോഡ് (9.210 കിലോമീറ്റർ)- 17 കോടി. 2021 ജനുവരിയിൽ പൂർത്തീകരിക്കും. താളിപറമ്പ് - പട്ടുവം-ചെറുകുന്ന് റോഡ് (ഒൻപത് കിലോമീറ്റർ)- 22.36 കോടി. 70 ശതമാനം പൂർത്തിയായി. 2021 ജനുവരിയിൽ പൂർത്തീകരിക്കും.

പാലങ്ങൾ

• ചെറുകുന്ന് - പട്ടുവം പഞ്ചായത്തുകളേബന്ധിപ്പിക്കുന്ന കാവിൻമുനമ്പ് പാലം - 79 കോടി, 1360 മീറ്റർ നീളം. വിശദമായ എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിനും ഫണ്ട് ലഭിക്കുന്നതിനുമായി സമർപ്പിച്ചു. വി പഴയങ്ങാടി പുതിയപാലം-17 കോടി, 240 മീറ്റർ. വിശദമായ എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിനും ഫണ്ട് ലഭിക്കുന്നതിനുമായി സമർപ്പിച്ചു. • മൂലക്കീൽകടവ് പാലം - 23 കോടി, 263 മീറ്റർ. വിശദമായ എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിനും ഫണ്ട് ലഭിക്കുന്നതിനുമായി സമർപ്പിച്ചു. വേങ്ങര റെയിൽവേ ഓവർ ബ്രിഡ്ജ് -20.84 കോടി. 237 മീറ്റർ നീളം പദ്ധതി ടെണ്ടർ ചെയ്തു പണി ഉടൻ ആരംഭിക്കും.

തീരദേശ വികസന പദ്ധതികൾ
ഒലീക്കിൽ കടവ് പാലം (രാമന്തളി - മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നത്) - ഇൻവെസ്റ്റിഗേഷൻ പൂർത്തിയായി. ഡിസൈൻ തയ്യാറായി. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നടപടി സ്വീകരിച്ചു വരുന്നു.
• മാട്ടൂൽ-അഴീക്കൽ പാലം (മാട്ടൂൽ-അഴിക്കോട് പഞ്ചായത്തു)-ഇൻവെസ്റ്റിഗേഷൻ (36 ലക്ഷം രൂപ). പ്രവൃത്തി അവസാന ഘട്ടത്തിൽ.
• തീരദേശ ഹൈവേ-16 കിലോമീറ്റർ റോഡ്, പാലങ്ങൾ, സ്ഥലമേറ്റെടുക്കൽ ഉൾപ്പടെ 400 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.

വിദ്യാഭ്യാസ മേഖല
മണ്ഡലത്തിലെ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ 13 സ്കൂളുകൾക്ക് 30 കോടി രൂപയുടെ പദ്ധതി. അഞ്ചുകോടി രൂപ കിഫ്‌ബി മുഗേന അനുവദിച്ച്‌ ജനപങ്കാളിത്തത്തോടെ 12 കോടി രൂപ സമാഹരിച്ച് ചെറുതാഴം ഗവ. സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പണികൾ പൂർത്തിയായി ഉദ്‌ഘാടനത്തിന് തയ്യാറായി. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 15 ഹൈടെക് ക്ലാസ് റൂം പൂർത്തിയായി. ഫിസിക്സ്, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകളുടെ പണി അന്തിമഘട്ടത്തിൽ • ചെറുകുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുകോടിയുടെ പണി തുടങ്ങി. • മൂന്നുകോടി രൂപ വീതം അനുവദിച്ച മാട്ടൂൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ചെറുകുന്ന് ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, മടായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കടന്നപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ കാര്യത്തിൽ വിശദമായ എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിനും ഫണ്ട് ലഭിക്കുന്നതിനുമായി സമർപ്പിച്ചു. തീരദേശ വികസന കോർപ്പറേഷൻ മുഖേന കിഫ്ബിയിൽ ഉൾപ്പെടുത്തിയ മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വികസന പദ്ധതിക്ക് തുടക്കമായി.

കുടിവെള്ള പദ്ധതി
• ചെറുതാഴം, കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിയുടെ പണി പുരോഗമിക്കുന്നു. 70 ശതമാനം പൂർത്തിയായി.

ആരോഗ്യ മേഖല
പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ 1.5 കോടി രൂപ ചെലവഴിച് ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഒന്നാംഘട്ട വികസനത്തിന് 56 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് കിഫ്ബിയുടെ അംഗീകാരത്തിനും ഫണ്ട് ലഭിക്കുന്നതിനുമായി സമർപ്പിച്ചു. 8:05 AM

മട്ടന്നൂരിന് കൈനിറയെ

മട്ടന്നൂർ
വിമാനത്താവള നഗരമെന്ന നിലയിൽ മട്ടന്നൂരിന്റെ മുഖം മാറ്റുന്ന റെവന്യൂ ടവറിന്റെയും സ്പെഷ്യലിറ്റി ആസ്പത്രിയുടെയും മട്ടന്നൂർ കോടതിക്ക് സമീപം തുടങ്ങി. സ്പെഷ്യലിറ്റി ആസ്പത്രി 71.5 കോടി ചെലവിലും റവന്യൂ ടവർ 22.53 കോടി രൂപ ചെലവിലുമാണ്. നിർമ്മിക്കുന്നത്. മട്ടന്നൂർ, ഇരിട്ടി നഗരസഭകളിൽ 71 കോടി രൂപ ചെലവിൽ കുടിവെള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതിനുള്ള ടാങ്ക് നിർമ്മാണം ഉൾപ്പടെ തുടങ്ങി. 10 കോടി രൂപ ചെലവഴിട്ട് മട്ടന്നൂർ കിൻഫ്രവ്യവസായ പാർക്കിനോട് ചേർന്ന് അന്താരാഷ്ട്ര കൺവെൻഷൻ സെന്റര് സ്ഥാപിക്കാൻ നടപടി തുടങ്ങി പട്ടാന്നൂർ, കോളയാട് എന്നിവിടങ്ങളിൽ നിന്ന് അഞ്ചുകോടി രൂപ വീതം ചെലവഴിച്ച് സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നുണ്ട്. ഇതിൽ മട്ടന്നൂർ മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണം പട്ടാന്നൂർ കൊളപ്പയിൽ നടക്കുകയാണ്.
മട്ടന്നൂർ ഇല്ലംമൂലയിൽ നിർമിക്കുന്ന അന്താരാഷ്ട്ര നീന്തൽകുളമാണ് മറ്റൊരു പദ്ധതി. അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന വിധത്തിൽ 15 കോടി രൂപ ചെലവിലാണ് നീന്തൽക്കുളം ഒരുക്കുന്നത്. മണ്ണൂർ നയിക്കാലിയിൽ ആറുകോടി രൂപ ചെലവിട്ട് ടൂറിസം കേന്ദ്രവും സ്ഥാപിക്കുന്നുണ്ട്. കുറുവ ദ്വീപിന്റെ മാതൃകയിൽ നിർമ്മിക്കുന്ന ടൂറിസം കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും. മട്ടന്നൂർ - ഇരിക്കൂർ റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാക്കിക്കഴിഞ്ഞു. 19 കോടി രൂപയ്ക്കാണ് റോഡ് നവീകരിച്ചത്. നാടുവാനാട് -കൊളാരി -ശിവപുരം റോഡ് നവീകരിച്ചത്. നടുവനാട്-കൊളാരി-ശിവപുരം റോഡ് (അഞ്ചു കോടി), കരേറ്റ-മാലൂർ റോഡ്, നീർവേലി-ആയിത്തറ-പട്ടാരി റോഡ് എന്നിവയും നവീകരിക്കുന്നുണ്ട്.
ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിനെ മികവിന്റെ കേന്ദ്രമാകാൻ അഞ്ചുകോടി ചെലവിൽ പദ്ധതി നടപ്പാക്കും. വട്ടോളിപ്പാലം നിർമ്മാണവും പൂർത്തിയായി വരുന്നു.

ഇരിക്കൂറിൽ 7 പദ്ധതികൾ

ഇരിക്കൂർ
ഇരിക്കൂറിൽ ഉൾപ്പെടുത്തി ഇരിക്കൂർ മണ്ഡലത്തിൽ 7 പദ്ധതികളാണ് പ്രഖ്യപിച്ചിരിക്കുന്നത്. കണിയാർ വയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് ശ്രീകണ്ഠപുരം-ചെമ്പത്തൊട്ടി -നടുവിൽ റോഡ്, കോളി പൂവഞ്ചാൽ റോഡ്, മണക്കടവ്-മുറിക്കടവ്-കാപ്പിമല-ആലക്കോട് റോഡ്, ആലക്കോട് പാത്തൻപറ-കനകക്കുന്ന് റോഡ്, ഇരിക്കൂർ,ശ്രീകണ്ഠപുരം ഗവ. സ്കൂൾ കെട്ടിടങ്ങൾ എന്നിവയാണ് മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ. ഇതിൽ റോഡുകളിൽ കണിയാർ വയൽ ഉളിക്കൽ റോഡിന്റെ നിർമ്മാണം മാത്രമാണ് നടക്കുന്നത്.

കണിയാർവയൽ-ഉളിക്കൽ റോഡ്
62.12 കോടി രൂപ ചെലവിലാണ് കണിയാർവയൽ- കാഞ്ഞിലേരി - ഉളിക്കൽ റോഡ് നിർമാണം നടത്തുന്നത്. 18 കിലോമീറ്റർ വരുന്ന റോഡ് ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. പുഴവെള്ളം കേറുന്ന പ്രദേശങ്ങളിൽ രണ്ടര കിലോമീറ്റർ നീളത്തിൽ റോഡുയർത്തുകയും നടപ്പാത നിർമ്മിക്കുകയും. റോഡരുകുകളിൽ സൗരോർജ വിളക്കുകളും ഒരുക്കുന്നതുമാണ് പദ്ധതി. നാല്പതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികൾ നിർമ്മിക്കുകയും വേണം. 2020 നവമ്പർ ആറിന് പൂർത്തിയാക്കണമെന്നായിരുന്നു കരാർ റോഡ് നിർമ്മാണം ആരംഭിച്ചിട്ടു രണ്ടു വർഷവും 7 മാസവും ആയെങ്കിലും ഏതാണ്ട് മുപ്പതു ശതമാനം മാത്രമാണ് പൂർത്തിയായത്. നിർമ്മാണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ കിഫ്ബിയിൽ ഈ റോഡിനെ മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കിഫ്ബിയുടെ രണ്ടാമത്തെ പരിശോധനയിൽ ഈ റോഡ് നിർമ്മാണം 50 ശതമാനം പോലും പൂർത്തിയാക്കാത്തതിനാലാണ് മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

ശ്രീകണ്ഠപുരം നടുവിൽ റോഡ്
ശ്രീകണ്ഠപുരം- ചെമ്പന്തൊട്ടി- നടുവിൽ റോഡിന് കഴിഞ്ഞമാസം ചേർന്ന കിഫ്‌ബി ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 31.91 രൂപയ്ക്കു ധനാനുമതി ഉത്തരവിറക്കി ഇനി. സാങ്കേതികാനുമതി നൽകി ടെൻഡർ നടപടി പൂർത്തിയാക്കി പ്രവർത്തി ആരംഭിക്കണം. സംസ്ഥാന പാതയെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.

സ്കൂൾ കെട്ടിട നിർമ്മാണം
ഇരിക്കൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് മൂന്നുകോടി രൂപയുടെയും. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിന് 5 കോടി രൂപയുടെയും. പുതിയ കെട്ടിടങ്ങളാണ് കിഫ്‌ബി വഴി നിർമ്മിക്കുന്നത്. മൂന്നു നിലകളിൽ നിർമ്മിച്ച ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിർമ്മാണം പൂർത്തിയായി നിലവിൽ ഈ കെട്ടിടം നഗരസഭയുടെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രമായിട്ട് ഉപയോഗിക്കുന്നുണ്ട്. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണവും. ഏറെക്കുറെ പൂർത്തിയായി. അനുമതി ലഭിക്കേണ്ട റോഡുകൾ കോളി-പുഞ്ചവയൽ റോഡിന് 47.27 കോടി രൂപയും വളക്കടവ്-മുറിക്കടവ്-കാപ്പിമല-ആലക്കോട് റോഡിന് 117.7 കോടി രൂപയുടെയും ആലക്കോട്-പത്താൻ പറ- കനഹക്കുന്നു റോഡിന് 83 കോടി രൂപയുടെയും. ഡി.പി.ആർ തയ്യാറാക്കി. കിഫബിക്കു സമർപ്പിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്‍ അനാവശ്യമായ കാലതാമസം ഉണ്ടാക്കുകയാണെന്ന് 2015-ൽ പ്രഘ്യാപിച്ച കോളി -പുഞ്ചവയൽ റോഡ് ഇനി നടക്കുമോ എന്ന് സംശയമാണെന്നും കെ.സി. ജോസഫ് എം.എൽ.എ പറഞ്ഞു. കിഫ്ബിയുടെ ഈ മൂന്നു പ്രവർത്തികളും പ്രാഥമിക ഘട്ടത്തിലുള്ളതാണ്.

പയ്യന്നൂരിൽ 365 കോടി രൂപയുടെ പദ്ധതികൾ

കിഫ്‌ബി പദ്ധതിക്ക് കീഴിൽ 365 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പയ്യന്നൂർ നിയോജക മണ്ഡലത്തിന് കീഴ്‍ത്തിൽ നടപ്പാക്കുന്നത്. അതിൽ 71.86 കോടിയുടെ പദ്ധതികൾ പൂർത്തീകരിച്ചപ്പോൾ 174 കോടിയുടെ പദ്ധതികൾക്ക് മണ്ഡലത്തിൽ തുടക്കം കുറിച്ച് കഴിഞ്ഞു 120.85 കോടി രൂപയുടെ വികസന പദ്ധതികളാണ് സാങ്കേതിക നടപടി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനിരിക്കുന്നത്. പയ്യന്നൂർ താലൂക്ക് ആസ്പത്രിയുടെ വികസനമാണ് നിയോജക മണ്ഡലത്തിന് കീഴിൽ പ്രധാന പ്രവർത്തനമായി നടത്തുന്നത്. 103 കോടി രൂപ മുതൽ മുടക്കി ആസ്പത്രിയുടെ സമഗ്രഹമായ മാറ്റം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

പൂർത്തിയാക്കിയ പദ്ധതികൾ
വെള്ളോറ കക്കറ കടുക്കാരം റോഡ് (24.80 കോടി), കാങ്കോൽ-ചീമേനി റോഡ് (22.25 കോടി), കരിവള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ (അഞ്ചുകോടി), മലയോര ഹൈവേ (15 കോടി), രാമന്തളി കുടിവെള്ള പദ്ധതി പൈപ്പ് മാറ്റൽ (4.81 കോടി).

പ്രവർത്തി പുരോഗമിക്കുന്നത്
ചെറുപുഴ - മഞ്ഞക്കാട്-മുതുവം റോഡ് (23. 80 കോടി), പെരിങ്ങോം മോഡൽ റസിഡൻഷ്യൽ സ്കൂൾ (14.7 കോടി), മാതമംഗലം സി.പി. നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ (മൂന്നുകോടി), പയ്യന്നൂർ തീയേറ്റർ കോംപ്ലക്സ് (11.35 കോടി), പുന്നക്കടവ് പുതിയ പുഴക്കര റോഡ് (17 കോടി) എട്ടിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ (1.42 കോടി).

നിരവധി വികസന പ്രവർത്തനങ്ങൾ

കെ.കെ. ശൈലജ
ആരോഗ്യമന്ത്രി

കൂത്തുപറമ്പിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം, കുടിവെള്ളക്ഷേമം പരിഹരിക്കുന്നതിനായി തലശ്ശേരി - കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതി തുടങ്ങി. നിരവധി വികസന പ്രവർത്തനത്തിന് കിഫ്‌ബി വഴിയാണ്. നടപ്പാക്കുന്നത്. വിമാനത്താവളത്തിന്റെ അനുബന്ധമായി വ്യവസായ വികസനത്തിനായി സ്ഥലമെടുപ്പിനും കിഫ്‌ബി മുഘേനയാണ് ഫണ്ട് ലഭിക്കുന്നത്.

കണ്ണൂരിൽ സമഗ്ര പുരോഗതി

രാമചന്ദ്രൻ കടന്നപ്പള്ളി
തുറമുഖ വകുപ്പ് മന്ത്രി

കിഫ്ബിയിൽ അംഗീകാരം ലഭിച്ച പദ്ധതികൾ പൂർത്തിയാകുമ്പോൾ കണ്ണൂർ മണ്ഡലത്തിൽ സമഗ്ര പുരോഗതിയുണ്ടാകുമെന്ന് ഉറപ്പാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉന്നത നിലവാരത്തിലെത്തിക്കുന്നതിലും നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിലും വലിയ ചുവടു വയ്പ്പാണ് കിഫ്ബിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികൾ. മുഴുവൻ ക്ലാസ് മുറികളും ഇതിനകം തന്നെ സ്മാർട്ടാക്കാൻ സാധിച്ച മണ്ഡലവുമാണ് കണ്ണൂർ.

എല്ലാ മേഖലയിലും വികസനം

സി. കൃഷ്ണൻ
എം.എൽ.എ.

കഴിഞ്ഞ കാലങ്ങളിൽ ഉയർന്ന പൂരിപക്ഷം പരാതികൾക്കും പരിഹാരം കണ്ടെത്താൻ നാലുവർഷത്തെ കിഫ്‌ബി വഴിയുള്ള പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും സമഗ്രമായ നേട്ടം കൈവരിക്കാനും. വികസന പ്രവർത്തനങ്ങൾ നടത്താനും കഴിഞ്ഞു. ഒട്ടേറെ പ്രധാന പദ്ധതികൾ പൂർത്തീകരിക്കുകയും തുടക്കം കുറിക്കുകയും ചെയ്തു. ആരംഭിച്ച പദ്ധതികൾ ഉടൻ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കിഫ്‌ബി സഹായമായി

ജയിംസ് മാത്യു
എം.എൽ.എ.

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഈ നാലുവർഷക്കാലം സംസ്ഥാന സർക്കാർ നടത്തിയത്. ബഡ്ജറ്റ് വിഹിതമായി 100 കോടി രൂപയും തത്തുല്യമായ നിലയിൽ ബഡ്ജറ്റിന് പുറത്ത് കിഫ്‌ബി വഴി 600 കോടി രൂപയും നിയോജക മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്. ലഭ്യമായിട്ടുണ്ട്. കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും ഏറെക്കുറെ സമാനമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തികൾ നടന്നിട്ടുണ്ട്. നോട്ടുനിരോധനവും ജി. എസ്. ടിയും സർക്കാരിന്റെ സാമ്പത്തികനില ഏറെ പ്രതിസന്ധിയിലാക്കിയപ്പോഴും കിഫ്‌ബി അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകമായി.

കാലതാമസം ഒഴിവാക്കണം

സണ്ണി ജോസഫ്
എം.എൽ.എ.

കിഫ്‌ബി ജല അതോറിറ്റി മുഗാന്തരം നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിൽ ഗാർഹിക കണക്ഷൻ അനുവദിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കണം. വാട്ടർ അതോറിറ്റി മുഖാന്തരം നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖയിലും മറ്റും. ജനപ്രതിനിധികളുടെ അഭിപ്രായം. കൂടി പരിഗണിക്കണം.

വേണ്ടത്ര പരിഗണന ലഭിച്ചില്ല

കെ. എം. ഷാജി
എം.എൽ.എ.

ഒരുപാട് പദ്ധതികൾ ആവശ്യപ്പെട്ടെങ്കിലും കിഫ്ബിയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല. നാല് സ്കൂളുകൾ, നാറാത്ത് - കല്ലൂരിക്കടവ് പാലം എന്നിവക്കൊന്നും ഫണ്ട് അനുവദിച്ചില്ല. പാലത്തിന്റെ പഠനത്തിനും മണ്ണുപരിശോധനക്കും മറ്റുമായി 50 ലക്ഷം രൂപ ചെലവായി. കണ്ണൂർ ഗവ. വനിതാ കോളേജിന്റെ പുതിയ കെട്ടിടം പരിഗണനയിലുണ്ടായിരുന്നു. അഴിക്കോട് എച്ച്. എസ്. എസിനും പാപ്പിനിശ്ശേരി ആരോളി സ്കൂളിനും ഫണ്ട് അനുവദിച്ചില്ല.

എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസനം

മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന നിലയ്ക്ക് ധർമടത്ത് സമഗ്രമേഖലയിലും വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹൈടെക്കാക്കുന്നതും റോഡുകൾ നവീകരിക്കുന്നതും ഉൾപ്പെടെ എല്ലാ മേഖലയെയും സ്പർശിക്കുന്ന വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇവ എത്രയും വേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പി. ബാലൻ
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രധിനിധി

ലക്ഷ്യം വ്യവസായ നഗരം

ഇ.പി.ജയരാജൻ
വ്യവസായ മന്ത്രി

വിമാനത്താവളത്തോട് ചേർന്ന നഗരമെന്ന നിലയിൽ മട്ടന്നൂരിന്റെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതികളാണ് മട്ടന്നൂരിൽ കിഫ്ബി മുഖേന നടപ്പാക്കുന്നത്. നാലുവർഷത്തിനിടെ ഒട്ടേറെ വൻകിട പദ്ധതികൾക്ക് തുടക്കം കുറിച്ചു. മട്ടന്നൂരിനെ വ്യവസായ നഗരമെന്ന നിലയിൽ വളർത്തുകയാണ് ലക്ഷ്യം.

വാഗ്‌ദാനങ്ങൾ നിറവേറ്റി

ടി.വി.രാജേഷ്
എം.എൽ.എ.

ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർണമായി നിറവേറ്റാൻ സാധിച്ചു. മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും കുടിവെള്ളമെത്തിക്കാനായത് വലിയ നേട്ടമാണ്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു മണ്ഡലത്തിൽ പൂർണതോതിൽ ശുദ്ധജലവിതരണം നടപ്പാക്കാൻ സാധിക്കുന്നത്. മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും മെക്കാഡം ടാറിഡാനും പദ്ധതികൾ യാഥാർത്ഥ്യമാക്കാനും സാധിച്ചു.

മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

എ.എൻ.ഷംസീർ
എം.എൽ.എ.

മലബാർ കാൻസർ സെൻററിൽ നിർമാണം പൂർത്തിയായ പദ്ധതികൾ സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡറിന്റെ അവസാന തീയതി സെപ്റ്റംബർ നാലുവരെയാണ്. സ്റ്റീൽ സ്ട്രക്ചർ പാലമാണ് നിർമിക്കുക.

അനാവശ്യ കാലതാമസം ഉണ്ടാക്കുന്നു

കെ.സി.ജോസഫ്
എം.എൽ.എ.

കിഫ്ബിയുടെ പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ അനാവശ്യമായ സാങ്കേതിക വിഷയങ്ങളുന്നയിച്ച് കാലതാമസമുണ്ടാക്കുകയാണ്. 2017-ൽ പ്രഖ്യാപിച്ച ശ്രീകണ്ഠപുരം-നടുവിൽ റോഡിന് ഇപ്പോൾ ധനാനുമതി ലഭിച്ചെങ്കിലും ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോഴേക്കും ഇനിയും മൂന്നു നാലു മാസങ്ങളെടുക്കുമെന്നാണ് മനസ്സിലാക്കുന്നത്. അതുപോലെ തന്നെ മൂന്നും നാലും വർഷങ്ങൾക്കു മുൻപ് സമർപ്പിച്ച പല പദ്ധതികൾക്കും അംഗീകാരം നൽകിയില്ല.. പല റോഡുകളുടെയും ഡി.പി.ആർ നിസ്സാര കാരണങ്ങൾ പറഞ്ഞ് മടക്കുന്നതും പതിവാണ്.

വികസന പ്രവർത്തനത്തിന് വേഗമുണ്ടായി

കെ.വി.സുമേഷ്
ജില്ലാപഞ്ചായത്ത് പ്രസിഡൻറ്

കിഫ്ബി മുഖേന വികസനപ്രവർത്തനത്തിന് വേഗമുണ്ടായെന്നതാണ് ജില്ലയുടെ അനുഭവം. എത്രയോ വർഷത്തെ ശ്രമഫലമായി മാത്രം അനുവദിക്കപ്പെട്ടേക്കാവുന്ന പദ്ധതികളാണ് കിഫ്ബി വഴി അതിവേഗം അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് സമർപ്പിച്ച പദ്ധതി പ്രകാരമാണ് ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് പണം നൽകിയത്.അതിന്റെ പ്രവൃത്തി നല്ലനിലയില്‍ പുരോഗമിക്കുന്നു. ചട്ടുകപ്പാറയിൽ ആധുനിക അറവുശാല നിർമിക്കാൻ 13 കോടി രൂപ അനുവദിച്ചു. കിഫ്ബി മുഖേന ഫണ്ടു ലഭിച്ചതിനാൽ ജില്ലാ പഞ്ചാ.ത്തിന്റെ കീഴിലുള്ള സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വൻതോതിൽ വർധിച്ചു. ഇക്കാര്യത്തിൽ സർവകാല റെക്കോർഡ് തന്നെയാണുണ്ടായത്.