കിഫ്ബിയുടെ ട്രാക്കിൽ കൊച്ചി സൂപ്പർ ഫാസ്റ്റ്

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിക്കു വികസനത്തിന്റെ കിരീടം ചാർത്തുകയാണ് കിഫ്ബി. പൂർത്തിയായതും നടന്നു കൊണ്ടിരിക്കുന്നതും അംഗീകാരം ലഭിച്ചതുമായ പദ്ധതികളിലൂടെ കിഫ്ബിഎറണാകുളം ജില്ലയുടെ മുഖഛായ മാറ്റി വരയ്ക്കും. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലായി ഒട്ടേറെ കിഫ്ബി പദ്ധതികളാണ് ജില്ലയ്ക്കു ലഭിച്ചത്. എറണാകുളത്തിന്റെ വികസനരംഗത്തെ കുതിച്ചു ചാട്ടത്തിനു കിഫ്ബി പദ്ധതികള്‍ ഊർജമാകും. കൊച്ചിയിലെ നഗര ജലഗതാഗതം പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിക്കു കിഫ്ബിയിൽ 566.51 കോടി രൂപ അനുവദിച്ചതിൽ തുടങ്ങുന്നു വികസനത്തിലേക്കുള്ള കുതിച്ചുചാട്ടം. പെട്രോകെമിക്കൽ, ഫാർമ പാർക്ക് സ്ഥാപിക്കാൻ 977.46 കോടിയും കൊച്ചി ഇന്നവേഷൻ സോണിന് 251.13 കോടിയും അനുവദിച്ചതും ജില്ലയുടെ വികസനത്തിൽ നാഴികക്കല്ലാകും.

പി.ടി.തോമസ് എംഎൽഎ
തൃക്കാക്കര

കനാൽ നവീകരണത്തിന കിഫ്ബിയുടെ 1365 കോടിയുടെ പദ്ധതി: ഇടപ്പള്ളി തോട്, പേരണ്ടൂർ കനാൽ, കാരണക്കോടം തോട്, ചങ്ങാടംപോക്ക് തോട്, ചിലവന്നൂർ കനാൽ എന്നിവ ഉൾപ്പെടുന്നു. ഇടപ്പള്ളി തോടിന്റെ സർവേ നടപടികൾക്കു തുക ലഭിച്ചു. പ്രധാന തോടുകൾ നവീകരിക്കുന്നതോടെ വെള്ളക്കെട്ട് ഒഴിവാക്കാനാകും. കനാൽ തീരം കെട്ടി സംരക്ഷിക്കലും മാലിന്യം തള്ളുന്നതു തടയാൻ സംരക്ഷണ വലയം നിർമിക്കലും പദ്ധതിയുടെ ഭാഗം. 280 കോടി രൂപയുടെ വൈദ്യുതി വികസന പദ്ധതി: ഭൂഗർഭ കേബിൾ ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുന്നു. വിദ്യാഭ്യാസ വികസനം: ഇടപ്പള്ളി ഗവ.ഹൈസ്കൂളിന് 5 കോടിയും വെണ്ണല ഗവ.ഹൈസ്കൂളിനു 3 കോടിയും അനുവദിച്ചു. ചേരി നിർമാർജന പദ്ധതി: 81.25 കോടി രൂപ. ജല വിഭവ വകുപ്പ് കൊച്ചി സർക്കിളിന്റെ കീഴിൽ 32.44 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും.

റോജി എം.ജോൺ
അങ്കമാലി

അങ്കമാലി – കൊച്ചി എയർപോർട്ട് ബൈപാസ് പദ്ധതിക്കായി ആദ്യഘട്ടത്തിൽ 275.5 കോടി രൂപ. എലിവേറ്റഡ് ഹൈവേ ആയാണു നിർമാണം നടത്തുക. അങ്കമാലി ശുദ്ധജല വിപുലീകരണ പദ്ധതി, മലയാറ്റൂർ–അയ്യമ്പുഴ ശുദ്ധജല പദ്ധതികൾക്കായി 116 കോടി രൂപ. അങ്കമാലി നഗരസഭ, തുറവൂർ, മഞ്ഞപ്ര പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ വിപുലീകരണത്തിനായി 76 കോടി രൂപയുടെയും മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകൾക്കായി 40 കോടി രൂപയുടെയും പദ്ധതികളാണുള്ളത്. കാലടി പഞ്ചായത്തിൽ പച്ചക്കറി പൊതു മാർക്കറ്റിന് 14 കോടി രൂപ അനുവദിച്ചു. എംസി റോഡരികിൽ പഞ്ചായത്ത് ഓഫിസിനു സമീപം ആരംഭിച്ച മത്സ്യ, മാംസ മാർക്കറ്റിനു സമീപത്താണു പച്ചക്കറി മാർക്കറ്റ് സ്ഥാപിക്കുക. റോഡ് പദ്ധതി: കാലടിയിൽ എംസി റോഡിൽ നിന്നു ചെമ്പിശേരി ഭാഗത്തേക്കു പുതിയ റോഡ് നിർമിക്കുന്നതിന് ഒന്നര കോടി രൂപ.

കെ.ജെ.മാക്സി എംഎൽഎ
കൊച്ചി

ആരോഗ്യം: കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ 120 കോടിയുടെ പദ്ധതി. ന്യൂഡൽഹി എയിംസ് ആശുപത്രി മാതൃകയിലുള്ള വികസനമാണു ലക്ഷ്യം.
റോഡ്, പാലം പദ്ധതി: ആദ്യം അനുവദിച്ച 50 കോടി രൂപയിൽ 30 കോടി കുമ്പളങ്ങി–കണ്ടക്കടവ് റോഡ് നിർമാണത്തിനും 20 കോടി രൂപ വാത്തുരുത്തി റെയിൽവേ മേൽപാലത്തിന്റെ നിർമാണത്തിനുമായി മാറ്റി. കുമ്പളങ്ങി– അരൂർ കെൽട്രോൺ പാലത്തിനായി 42 കോടി രൂപ. പാലത്തിന്റെ പൈൽ ടെസ്റ്റിങ് കഴിഞ്ഞു. സ്ഥലമെടുപ്പ് നടപടികൾ റവന്യു വകുപ്പ് പൂർത്തീകരിക്കേണ്ടതുണ്ട്. കുമ്പളങ്ങി– കണ്ടക്കടവ് റോഡ് ടൂറിസം വികസനം കൂടി ലക്ഷ്യമിട്ടാണു നവീകരിക്കുന്നത്. നടപ്പാതയും കൈവരികളുമുള്ള നാലുവരി റോഡാണു നിർമിക്കുക.
വിദ്യാഭ്യാസം: ഫോർട്ട്കൊച്ചി വെളി ഇഎംജിഎച്ച്എസ് കെട്ടിട നിർമാണത്തിന് 5 കോടി രൂപയും കുമ്പളങ്ങി സർക്കാർ യുപി സ്കൂൾ വികസനത്തിന് ഒരു കോടി രൂപയും ലഭിക്കും.

ജോൺ ഫെർണാണ്ടസ് എംഎൽഎ
ആംഗ്ലോ ഇന്ത്യൻ പ്രതിനിധി

ആരോഗ്യം: കിഫ്ബിയുടെ 40 കോടി രൂപയിൽ 30 കോടി രൂപ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ ആധുനിക ബ്ലോക്ക് നിർമാണത്തിന്. എറണാകുളം മണ്ഡലത്തിൽ ചേരാനെല്ലൂർ പഞ്ചായത്തുമായി ബന്ധപ്പെടുത്തുന്ന പാലം നിർമാണത്തിനായി 10 കോടി നൽകി.

എസ്.ശർമ എംഎൽഎ
വൈപ്പിൻ

മണ്ഡലത്തിൽ മൊത്തം 500 കോടിയുടെ പദ്ധതികൾ. മുനമ്പം - അഴീക്കോട് പാലം, കുഴുപ്പിളളി സബ് റജിസ്ട്രാ‍ർ ഓഫിസ് കെട്ടിടം, തീരദേശ റോഡിന്റെ പുനർനിർമാണം, കടമക്കുടി ജലവിതരണ പദ്ധതി, ഞാറയ്ക്കലിലും കടമക്കുടിയിലും സ്കൂൾ കെട്ടിടങ്ങൾ, വൈപ്പിൻ സർക്കാർ കോളജ് കെട്ടിടം എന്നിവയാണു നിലവിൽ നടപ്പാക്കുന്നത്. 50 കോടി രൂപ ചെലവിലുള്ള കടമക്കുടി ജലവിതരണ പദ്ധതി പൂർത്തിയായി. ഞാറയ്ക്കൽ, കടമക്കുടി ഹയർ സെക്കൻഡറി സ്കൂളുകൾക്കായി 10 കോടി ചെലവിൽ 2 കെട്ടിടങ്ങൾ. കുഴുപ്പിള്ളി സബ് റജിസ്ട്രാർ ഓഫിസിന് 1.15 കോടി രൂപ. വൈപ്പിൻ സർക്കാർ കോളജിന്റെ പ്രധാന കെട്ടിടത്തിന് 10 കോടി രൂപ. മുനമ്പം - അഴീക്കോട് പാലത്തിന് 160 കോടി. മുനമ്പം ഭാഗത്തു സ്ഥലം ഏറ്റെടുക്കുന്നതിനു വില നിർണയ ജോലികൾ പൂർത്തിയായി. വൈപ്പിൻ തീരദേശ റോഡിന്റെ വികസനവും കിഫ്ബി സഹായത്തോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

എം.സ്വരാജ് എംഎൽഎ
തൃപ്പൂണിത്തുറ

എസ്എൻ ജംക്‌ഷൻ മുതൽ പൂത്തോട്ട വരെ 13.5 കിലോമീറ്റർ റോഡ് 22 മീറ്റർ വീതിയിൽ 4 വരി പാതയാക്കുന്നതിന് 628 കോടി. 450 കോടി രൂപയ്ക്കു കിഫ്ബി ഡയറക്ടർ ബോർഡിന്റെ ഭരണാനുമതി. ഗവ. സംസ്കൃത കോളജിൽ പുതിയ കെട്ടിടത്തിന് 6 കോടി രൂപ. കുമ്പളം–തേവര പാലം നിർമാണത്തിന് 97.45 കോടി രൂപ. കുണ്ടന്നൂർ ജംക്‌ഷനിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ 74 കോടി രൂപ ചെലവിൽ മേൽപാല നിർമാണം ആരംഭിച്ചു. അടുത്ത മാസം പൂർത്തിയാകും. 11.50 കോടി രൂപ ചെലവിൽ അന്ധകാരത്തോടു ശുചീകരണവും സൗന്ദര്യവൽക്കരണവും പദ്ധതിയുടെ ഒന്നാം ഘട്ടം നടക്കുന്നു. തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളജ് വികസനത്തിന് 14.42 കോടി രൂപയുടെ പദ്ധതി. തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 8.70 കോടി രൂപയുടെ വികസനം. ആദ്യ ഘട്ട നിർമാണം അന്തിമ ഘട്ടത്തിൽ. പൂർത്തിയായാലുടൻ അവസാനഘട്ട നിർമാണം ആരംഭിക്കും.

അനൂപ് ജേക്കബ് എംഎൽഎ
പിറവം

റോഡുകളുടെയും ബൈപാസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നവീകരണത്തിന് 152 കോടി രൂപ. കൊച്ചിയിലേക്കുള്ള ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന ചിത്രപ്പ‍ുഴ– മാമല (തിരുവാങ്കുളം ബൈപാസ്) റോഡിന് 75 കോടി രൂപ. സ്ഥലമേറ്റെടുക്കലുൾ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കേണ്ടതുണ്ട്. പിറവത്തുനിന്നു കൊച്ചി – മധുര ദേശീയപാതയിലേക്കു തുറക്കുന്ന മാമല – പിറവം റോഡിന് 11.81 കോടി രൂപ. ചോറ്റാനിക്കര റെയിൽവേ സ്റ്റേഷനു സമീപമുള്ള കുരീക്കാട് റെയിൽ ക്രോസിൽ മേൽപാലം നിർമിക്കുന്നതിനായി 36.89 കോടി രൂപ. പിറവം ഗവ. ഹയർസെക്കൻഡറി സ്കൂൾ മന്ദിര നിർമാണത്തിനായി 5 കോടി രൂപയും കൂത്താട്ടുകുളം ഗവ. യുപി സ്കൂളിനായി 2 കോടി രൂപയും മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവ .കോളജ് മന്ദിരത്തിന്റെ വികസനത്തിനായി 16.8 കോടിയും അനുവദിച്ചു. കക്കാട് കുടിവെള്ള പദ്ധതി വിതരണ ലൈൻ നവീകരണത്തിന് 4.5 കോടി രൂപ.

ആന്റണി ജോൺ എംഎൽഎ
കോതമംഗലം

12 കിഫ്ബി പദ്ധതികൾക്കായി 507 കോടി രൂപ. തങ്കളം–കാക്കനാട് നാലുവരിപ്പാതയ്ക്ക് 255 കോടി. മലയോര ഹൈവേയ്ക്കു കോട്ടപ്പടി ചേറങ്ങനാൽ മുതൽ നേര്യമംഗലം വരെ 85 കോടി. കോതമംഗലം സബ് സ്റ്റേഷൻ 220 കെവി ആയി ഉയർത്താൻ 74 കോടി. പ്ലാമുടി–കോട്ടപ്പടി–പാനിപ്ര–ഊരംകുഴി റോഡിന് 23.79 കോടി. കോതമംഗലം–പെരുമ്പൻകുത്ത് റോഡിൽ തട്ടേക്കാട് മുതൽ കുടമ്പുഴ വരെ 23.55 കോടി. ചേലാട് രാജ്യാന്തര സ്റ്റേഡിയത്തിനു 15.83 കോടി. ആലുവ–മൂന്നാർ റോഡ് നാലുവരിപ്പാതയാക്കാൻ 10 കോടി. ചെറുവട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 5.39 കോടി ചെലവഴിച്ചു ഹൈടെക് ആക്കി. പിണവൂർക്കുടിയിൽ ആൺകുട്ടികൾക്ക് പ്രീമട്രിക് ഹോസ്റ്റലിന് 5 കോടി. നേര്യമംഗലത്ത് പെൺകുട്ടികൾക്കായി പോസ്റ്റ് മട്രിക് ഹോസ്റ്റലിന് 4.43 കോടി. പല്ലാരിമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് ആക്കാൻ 3 കോടി. നഗരത്തിൽ റജിസ്ട്രേഷൻ കോംപ്ലക്സിനു 2 കോടി.

എൽദോ ഏബ്രഹാം എംഎൽഎ
മൂവാറ്റുപുഴ

168.46 കോടി രൂപയുടെ പദ്ധതികൾ. കായികം: മൂവാറ്റുപുഴ പി.പി.എസ്‌തോസ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒളിംപ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് 32.55 കോടി രൂപ. കലൂർ ജവാഹർലാൽ സ്റ്റേഡിയം കഴിഞ്ഞാൽ വലുപ്പത്തിൽ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഡിയമാകുമിത്. മണ്ഡലത്തിലെ ഏറ്റവും വലിയ ഗ്രാമീണ കുടിവെള്ള പദ്ധതിയായ പൈങ്ങോട്ടൂർ കുടിവെള്ള പദ്ധതിക്ക് 28.82 കോടി രൂപ. മൂവാറ്റുപുഴ ടൗൺ വികസനത്തിന് 32.14 കോടി രൂപ. മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനായി 64 കോടി രൂപയുടെ എസ്റ്റിമേറ്റ് പരിഗണനയിൽ. ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച പേഴയക്കാപ്പിള്ളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന് 6.95 കോടി രൂപയുടെ പദ്ധതി. മൂവാറ്റുപുഴ - കൂത്താട്ടുകുളം ലിങ്ക് റോഡിന്റെയും മൂവാറ്റുപുഴ - കാക്കനാട് റോഡിന്റെയും വിശദമായ പദ്ധതി തയാറാക്കുന്ന മുറയ്ക്കു കിഫ്ബിക്കു സമർപ്പിക്കും.

വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎൽഎ
കളമശേരി

1000 കോടി രൂപയു‌‌ടെ വികസന പദ്ധതികൾ. കാൻസർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഗവ. മെഡിക്കൽ കോളജിലെ സൂപ്പ‍ർ സ്പെഷ്യൽറ്റി ബ്ലോക്ക്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ലാബും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം, കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതി എന്നിവയാണു പ്രധാനം. കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിർമാണം 31 ശതമാനം പൂർത്തിയായി. 387 കോടി രൂപ അനുവദിച്ചു. 8 നിലയിൽ നിർമിക്കുന്ന മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി കോംപ്ലക്സിന് അനുവദിച്ചത് 285.31 കോടി രൂപ. 56 ശതമാനം പൂർത്തിയായി. കൊച്ചി സർവകലാശാലയിലെ ഗവേഷണ ലാബിന്റെയും മറ്റു കെട്ടിടങ്ങളുടെയും നിർമാണത്തിന് 140 കോടി. കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകൾക്കു വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതികളുടെ ഒന്നാം ഘട്ടത്തിന് 37.50 കോടി രൂപ. സീപോർട്ട്–എയർപോർട്ട് റോഡിന്റെ മൂന്നാം ഘട്ടമായ എൻഎഡി മുതൽ തോട്ടുമുഖം വരെയുള്ള ഭാഗം നിർമിക്കുന്നതിന് 430 കോടി രൂപ.

വി.ഡി.സതീശൻ എംഎൽഎ
പറവൂർ

മണ്ഡലത്തിന് അനുവദിച്ചത് 77 കോടി രൂപ. ചേന്ദമംഗലം – മാട്ടുപുറം പാലത്തിനു 12 കോടി, ചെറായി – ചാത്തനാട് തീരദേശ റോഡിന് 20 കോടി, പറവൂർ – ചെറായി സമാന്തര പാലത്തിനും റോഡിനുമായി 20 കോടി, വരാപ്പുഴ പഞ്ചായത്തിൽ പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് ഇടുന്നതിനു 16 കോടി, ചേന്ദമംഗലം പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂളിനായി 5 കോടി, കൈതാരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനായി 3 കോടി, വടക്കുംപുറം ഗവ.യുപി സ്കൂളിനായി 1 കോടി എന്നിവയാണു പ്രധാന പദ്ധതികൾ. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി വരാപ്പുഴ പഞ്ചായത്തിൽ പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് ഇടുന്ന പദ്ധതിയും 3 വിദ്യാലയങ്ങളിലെ പദ്ധതികളും അവസാനഘട്ടത്തിലാണ്.

വി.പി.സജീന്ദ്രൻ എംഎൽഎ
കുന്നത്തുനാട്

പട്ടിമറ്റം–പത്താംമൈൽ, മനയ്‍ക്കകടവ്–പള്ളിക്കര, കിഴക്കമ്പലം–നെല്ലാട് എന്നീ റോഡ‍ുകള‍ുടെ പ‍ുനര‍ുദ്ധാരണത്തിന‍‍ു 32.50 കോടി ര‍ൂപ. തേക്കടി–കാക്കനാട് സംസ്‍ഥാനപാതയ‍ിൽ ഉൾപ്പെട്ട പള്ളിക്കര മ‍‍ുതൽ നെല്ലാട് വരെയ‍ുള്ള ഭാഗം ബിഎംബിസി നിലവാരത്തിൽ പ‍ുനരുദ്ധരിക്കപ്പെട‍ുന്നതോടെ ജില്ലയ‍ുടെ കിഴക്കൻ മേഖലയിൽനിന്നു ഭരണ കേന്ദ്രമായ കാക്കനാട്ടേക്ക‍ുള്ള യാത്ര സ‍ുഗമമാക്കാൻ കഴിയ‍ും. 3 സർക്കാർ സ്‍ക‍ൂള‍ുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്ത‍ുന്നതിന‍‍ും കിഫ്‍ബി ഫണ്ട് അന‍‍ുവദിച്ചിട്ട‍ുണ്ട്. സൗത്ത് വാഴക്ക‍ുളം ഗവ. ഹൈസ്‍ക‍ൂളിന് 5 കോടി ര‍ൂപയ‍ും കടയിര‍ുപ്പ് ഗവ. എച്ച്എസ്എസിന‍‍ു 3 കോടി ര‍ൂപയ‍ും പ‍ൂതൃക്ക ഗവ. എച്ച്എസ്എസിന് 1 കോടി ര‍ൂപയ‍ും അന‍‍ുവദിച്ച‍‍ു. വാഴക്ക‍ുളം, കടയിര‍ുപ്പ് സ്‍ക‍ൂള‍ുകള‍ുടെ കെട്ടിട നിർമാണം പ‍ൂർത്തിയായി.

എൽദോസ് കുന്നപ്പിള്ളി എംഎൽഎ
പെരുമ്പാവൂർ

പെരുമ്പാവൂർ ബൈപാസ് : 133.24 കോടി രൂപ. പെരുമ്പാവൂരിലെ ഗതാഗത കുരുക്കു പരിഹരിക്കുക ലക്ഷ്യം. എഎം റോഡിലെ മരുതു കവലയെയും പാലക്കാട്ട് താഴത്തെയും ബന്ധിപ്പിച്ചു 4 കിലോമീറ്റർ റോഡ്. മണ്ണൂർ പോഞ്ഞാശേരി റോഡ്: 23.75 കോടി രൂപ. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അക്കാദമിക് ബ്ലോക്ക്: 5 കോടി രൂപ. 2 ബ്ലോക്കുകളിൽ ഒന്നിന്റെ നിർമാണം 2 മാസത്തിനകം പൂർത്തിയാക്കും. കല്ലിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ. നിർമാണം ഉടൻ ആരംഭിക്കും. കൊമ്പനാട് ഗവ.യു.പി സ്‌കൂൾ അക്കാദമിക് ബ്ലോക്ക്: ഒരു കോടി രൂപ. നിർമാണം പൂർത്തിയായി. വളയൻചിറങ്ങര ഗവ. എൽപി സ്‌കൂൾ കെട്ടിടം: 1.08 കോടി രൂപ ചെലവ്. കണ്ടന്തറ ഗവ. യു.പി സ്‌കൂൾ അക്കാദമിക് ബ്ലോക്ക്: 92 ലക്ഷം രൂപ അനുവദിച്ചു. രണ്ടാം നിലയുടെ നിർമാണം നടക്കുന്നു.

ടി.ജെ.വിനോദ് എംഎൽഎ
എറണാകുളം

മണ്ഡലത്തിൽ മേൽപാലം, വിദ്യാഭ്യാസ പദ്ധതികൾക്കു പരിഗണന. അറ്റ്ലാന്റിസ് റയിൽവേ മേൽപാലത്തിന് 89.77 കോടിയും വടുതല മേൽപാലത്തിന് 47.72 രൂപയുടെയും പദ്ധതി. അറ്റ്ലാന്റിസ് മേൽപാലത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. എളമക്കര ഗവ. എച്ച്എസ്എസിന് 5 കോടി രൂപയുടെയും എറണാകുളം സിജിഎച്ച്എച്ച്എസിനു 3 കോടിയുടെയും ഇടപ്പള്ളി നോർത്ത് ഗവ. എച്ച്എസ്എസിനും വിഎച്ച്എസ്എസിനുമായി ഒരു കോടി രൂപയുടെയും വികസന പദ്ധതികൾ. കലൂർ മോഡൽ ടെക്നിക്കൽ എച്ച്എസ്എസിന് ഒരു കോടിയുടെയും എറണാകുളം വിഎച്ച്എസ്എസിനും എസ്ആർവി ഗവ. മോഡൽ സ്കൂളിനുമായി ഒരു കോടി രൂപയുടെയും പദ്ധതികൾ.

അൻവർ സാദത്ത് എംഎൽഎ
ആലുവ

മൊത്തം 484.67 കോടി രൂപയുടെ പദ്ധതികൾ. സീപോർട്ട്-എയർപോർട്ട് റോഡിൽ എൻഎഡി മുതൽ തോട്ടുമുഖം മഹിളാലയം കവല വരെയുള്ള റോഡ് നിർമാണത്തിന് 430 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർവേ നടത്തി അതിർത്തിക്കല്ലിടുന്ന ജോലി വരെയെത്തി. ആലുവ - കാലടി റൂട്ടിലെ പുറയാർ റെയിൽവേ ഗേറ്റിലെ മേൽപാല നിർമാണമാണു മറ്റൊന്ന്. അനുവദിച്ച തുക 45.67 കോടി രൂപ. സ്ഥലമെടുപ്പിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി 3 സ്കൂളുകൾക്കായി 9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചെങ്ങമനാട് ഗവ. സ്കൂളിന് 5 കോടിയും കുട്ടമശേരി ഗവ.സ്കൂളിനു 3 കോടിയും ചൊവ്വര ഗവ.സ്കൂളിന് ഒരു കോടിയും. ചെങ്ങമനാട് പണി നടന്നുവരുന്നു.