കിഫ്ബിയിലൂടെ ജില്ലയിൽ പൂർത്തിയാകുന്നത് 5,511 കോടിയുടെ പദ്ധതി
കോഴിക്കോട്

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്‌ബി) ധനസഹായത്തോടെ ജില്ലയിൽ നടക്കുന്നത് 5,511 കോടി രൂപയുടെ പദ്ധതികൾ. ഇതിൽ നാലു സർക്കാർ സ്കൂളുകളുടെ പണി പൂർത്തിയായി. ചാത്തമംഗലം ആർ.ഇ.സി. ഗവ. എച്ച്. എസ്.എസ്. (5.6 കോടി രൂപ) ഗവ. എച്ച്. എസ്. എസ്. കുട്ട്യാടി (6.6 കോടി രൂപ), ഗവ. എച്ച്. എസ്. എസ്. പന്നൂർ കൊടുവള്ളി (5.5 കോടി രൂപ) ജി.വി.എച്ച്.എസ്.എസ്. മീഞ്ചന്ത (5.4 കോടി രൂപ) എന്നീ എന്നീ സ്കൂളുകളുടെ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിലായിരുന്നു. പദ്ധതി നിർവഹണം. കേരളം റോഡ് ഫണ്ട് ബോർഡി (കെ.ആർ.എഫ്.ബി.)ൻറെ മേൽനോട്ടത്തിൽ കിഫ്ബിയുടെ സഹായത്തോടെ രണ്ടുറോഡുകളുടെ പണികൾ പൂർത്തിയായി. പയ്യോളി-പേരാമ്പ്ര റോഡ് 37 കോടി രൂപ ചെലവിലും പേരാമ്പ്ര-ചെറുവണ്ണൂർ- വടകരാറോഡ് 19 കോടി രൂപ ചെലവിലുമാണ് നിർമ്മിച്ചത്. താമരശ്ശേരി-വര്യട്ടാക്കൽ റോഡ് (35 കോടി)എന്നിവയുടെ പ്രവൃത്തി ഏതാണ്ട് 70 ശതമാനത്തിലധികം പൂർത്തിയായി.

• വടകര - 250 കോടി
• കുറ്റിയാടി - 250 കോടി
• നാദാപുരം - 360 കോടി
• കൊയിലാണ്ടി - 699 കോടി
• പേരാമ്പ്ര - 418 കോടി
• എലത്തൂർ - കോടി
• ബാലുശേരി - 277 കോടി
• കോഴിക്കോട് നോർത് - 736 കോടി
• കുന്ദമംഗലം - 583 കോടി
• ബേപ്പൂർ - 201 കോടി
• കൊടുവള്ളി - 296 കോടി
• തിരുവമ്പാടി - 1088 കോടി

കൊയിലാണ്ടി കുതിക്കുന്നു

കൊയിലാണ്ടി : കൊയിലാണ്ടി മണ്ഡലത്തിൽ 21 വികസന പദ്ധതികൾക്ക് കിഫ്‌ബി ഫണ്ടിൽ നിന്ന് മൊത്തം 699.16 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ മൂന്ന് പദ്ധതികൾ പൂർത്തിയായി. രണ്ട് പദ്ധതികളുടെ നിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.

പൂർത്തിയായ പദ്ധതികൾ

• പയ്യോളി - പേരാമ്പ്ര റോഡിന് 42 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിന്റെ പ്രവൃത്തി പൂർത്തിയായി.
•കൊയിലാണ്ടി ഗവ വോക്കേഷണൽ സ്കൂളിന് രണ്ട് കെട്ടിടം പണി പൂർത്തിയാവുകയും ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു. മണ്ഡലത്തിലെ മികവിന്റെ കേന്ദ്രം എന്ന രീതിയിലാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. വികസിപ്പിച്ചത്.
• പയ്യോളി തച്ചൻകുന്നു സബ്ബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിന് 1.15 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തി പൂർത്തിയായി. മുഖ്യമന്ത്രി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.

പ്രവൃത്തി അന്തിമ ഘട്ടത്തിലുള്ളവ

• കൊയിലാണ്ടി നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നും ശുദ്ധജലമെത്തിക്കാനുള്ള പദ്ധതി (ഒന്നാം ഘട്ടം 85 കോടി). കായണ്ണ മുതൽ കൊയിലാണ്ടി വരെ പൈപ്പ് ലൈനും കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ സമീപത്തും വലിയ ജലസംഭരണിയും സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിന് 89 കോടി കൂടി വേണം.
• കോരപ്പുഴ പാലം നിർമ്മാണത്തിന് 25 കോടി രൂപയാണ് കിഫ്‌ബി ഫണ്ടിൽ നിന്ന് അനുവദിച്ചത്. പാലം പണി ഡിസംബറിൽ പൂർത്തിയാവും.

പ്രവൃത്തി തുടങ്ങിയതും തുടങ്ങാൻ പോകുന്നതുമായവ

• കൊയിലാണ്ടി മുചുകുന്ന് എസ്. എ.ആർ. ബി. ടി.എം കോളേജിൽ അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറി റിസേർച് ബ്ലോക്ക് (5.15 കോടി)
• ആന്തട്ട, കോരപ്പുഴ, കൊയിലാണ്ടി ബീച്ച്, മേലടി എന്നീ തീരദേശ സ്കൂൾ വികസനം (2.86 കോടി)
• കൊയിലാണ്ടി ഗവ. ഗേൾസ് എച്ച്.എസ്.എസ്. കേട്ടിട നിർമ്മാണം (മൂന്നുകോടി).
• പയ്യോളി ജി.വി.എച്ച്.എസ്.എസ് കെട്ടിടം നിർമ്മിക്കാൻ മൂന്ന് കോടി.

മറ്റുള്ളവ

• തോരായിക്കടവ് പാലം നിർമ്മാണം - 25 കോടി
• അകലാപ്പുഴ പാലം - 33 കോടി
• നടേരിക്കടവ് പാലം - 20 കോടി
• ആനക്കുളം മുചുകുന്ന് റെയിൽവേ മേൽപ്പാലം - 36 കോടി.
• കൊല്ലം നെല്ല്യാടി റോഡ് - 29 കോടി
• പയ്യോളി രണ്ടാം ഗേറ്റ് - കോട്ടക്കൽ റോഡ് റെയിൽവേ മേൽപ്പാലം - 30 കോടി
• ഇരിങ്ങൽ റെയിൽവേ മേൽപ്പാലം - 25 കോടി
• കൊയിലാണ്ടി താലൂക്കാസ്പത്രി പുതിയ ബ്ലോക്ക് - 30 കോടി.
• തീരദേശ ഹൈവേ 250 - കോടി.

നാദാപുരത്ത് 360 കോടിയുടെ വികസനം

നാദാപുരം : നിയോജകമണ്ഡലത്തിലെ വികസനത്തിന് ഏറെ തുണയായതാണ് കിഫ്‌ബി. 12 പ്രധാന പ്രവർത്തികളാണ് കിഫ്ബിയിലൂടെ നടത്തുന്നത്. 360 കോടി രൂപയോളം കിഫ്ബിയിൽ നിന്ന് മാത്രമാകയി നാദാപുരം മണ്ഡലത്തിന് ലഭിച്ചിട്ടുണ്ട്.
മുട്ടങ്ങൽ - നാദാപുരം റോഡിനു 41 കോടി രൂപയാണ് അനുവദിച്ചത്. 11 കിലോമീറ്ററുള്ള റോഡിൻറെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 12 മീറ്റർ വീതിയിലാണ് പരിഷ്കരിക്കുന്നത്.
വിലങ്ങാട് പുല്ലുവായി - തൊട്ടിൽപ്പാലം റോഡിന് 89 കോടി രൂപയാണ് അനുവദിച്ചത്. 28 കിലോമീറ്റർ മലയോര ഹൈവേയുടെ ഒന്നാം റീച്ചായ റോഡിന്റെ ടെൻഡർ നടപടികളായിട്ടുണ്ട്. കുളങ്ങരത്ത് - നമ്പ്യാത്താൻകുണ്ട്‌ -വാളൂക്ക് - വിലങ്ങാട് റോഡിന് 41 കോടി രൂപ അനുവദിച്ചു. തൊട്ടിൽപ്പാലം - കുണ്ടുതോട് റോഡിന്റെ പരിഷ്കരണത്തിന് 15 കോടിയാണ് കിഫ്‌ബി നൽകുന്നത്. ചേലക്കാട്-വില്യാപ്പള്ളി വടകര റോഡിന് 66.3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് 26.65 കോടി രൂപയാണ് കിഫ്ബിയിലൂടെ മണ്ഡലത്തിന് ലഭിച്ചത്. നാദാപുരം ഗവ.കോളേജിന്റെ പുതിയ ബ്ലോക്ക് നിർമ്മിക്കാൻ 10 കോടി രൂപയാണുള്ളത്.
നാദാപുരം ഗവ. കോളേജിന്റെ പുതിയ ബ്ലോക്ക് നിർമിക്കാൻ 10 കോടി രൂപയാണ് കിഫ്‌ബി പദ്ധതിയിലൂടെ നടക്കുന്നത്. വളയം ഗവ. എച്ച്.എസ്.എസ്. എസിൽ നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ പണി പൂർത്തിയായി. അഞ്ചു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
കല്ലാച്ചി ഗവ. സ്കൂളിന്റെ പുതിയ ബ്ലോക്കിന് മൂന്നരക്കോടി രൂപ അനുവദിച്ചു. കാവിലുമ്പാറ ഹൈസ്കൂളിന് പുതിയ ബ്ലോക്ക് നിർമ്മിക്കാനും മൂന്നരക്കോടി രൂപയാണ് അനുവദിച്ചത്. വെള്ളിയോട് ഗവ. എച്ച്.എസ്.എസ്.അസിന് പുതിയ ബ്ലോക്ക് പണിയാൻ നാലു കോടി 65 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നാദാപുരം ഗവ. യു.പി. സ്കൂളിന് പുതിയ ബ്ലോക്ക് നിർമ്മിക്കാൻ മൂന്നു കോടി രൂപയും അനുവദിച്ചു. കുമ്പളച്ചോല ഗവ.എൽ.പി. സ്കൂളിന് ഒരു കോടി രൂപ ചെലവഴിച്ച് പുതിയ ബ്ലോക്ക് നിർമ്മിക്കും.

കോഴിക്കോട് സൗത്തിൽ 76 കോടി

കോഴിക്കോട് : കിഫ്‌ബി കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ വികസനത്തിനായി നാലു വർഷത്തിനുളളിൽ ചെലവഴിച്ചത് 76 കോടി. പുതിയപാലം പുതുക്കിപ്പണിയുന്നതിനും സ്‌കൂളുകളുടെ വികസനത്തിനുമാണ് പണം പ്രധാനമായും അനുവദിച്ചത്. ഫ്രാൻസിസ് റോഡ് - വെങ്ങാലി റോഡ് വീതി കൂട്ടി നവീകരിച്ച് ടാർ ചെയ്യുന്നതിന് 37 കോടിയുടെ പദ്ധതി എം.എൽ.എ. സമർപ്പിച്ചിരുന്നു. എന്നാൽ തീരദേശറോഡ് വരുന്നതോടെ അത് പ്രായോഗികമല്ലെന്ന് കിഫ്‌ബി വിലയിരുത്തി.

പുതിയപാലത്ത് വലിയ പാലം

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പുതിയ പാലത്ത് 60 കോടി ചെലവിൽ പുതിയ പാലം യാഥാർഥ്യമാവും ഇടുങ്ങിയ ചെറിയൊരു പാലമാണ് ഇപ്പോൾ ഇവിടെയുള്ളത്. വൈകാതെ നിർമാണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതാണ് മണ്ഡലത്തിനുവേണ്ടി ലഭിച്ച വലിയൊരു പദ്ധതി. പുതിയ പാലത്തിനായി വേണ്ടതിൽ 83 ശതമാനം സ്ഥലമെടുത്തു കഴിഞ്ഞു. 18.25 കോടി രൂപ ഇതിനായി വിനിയോഗിച്ചു.

മീഞ്ചന്ത സ്‌കൂൾ മികവ് കേന്ദ്രം

മീഞ്ചന്ത സ്‌കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. ആഴ്ചവട്ടം ഗവ. സ്‌കൂളിനും കോഴിക്കോട് ഗവ. മോഡൽ സ്‌കൂളിനും മൂന്ന് കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. പറയഞ്ചേരി ഗവ. വൊക്കേഷണൽ സ്‌കൂൾ, മീഞ്ചന്ത ഗവ. വൊക്കേഷണൽ സ്‌കൂൾ, പൊക്കുന്ന് ഗവ. യു.പി. സ്‌കൂൾ, കുറ്റിച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കോഴിക്കോട് ഗവ. അച്യുതൻ ഗേൾസ് ഹൈസ്‌കൂൾ എന്നിവയ്ക്ക് ഓരോ കോടി രൂപ വീതവും അനുവദിച്ചു.

തീരദേശറോഡ്

പ്രാഥമിക സർവേയും ഡ്രോൺ സർവേയും കഴിഞ്ഞ തീരദേശ റോഡ് യാഥാർഥ്യമായാൽ സൗത്ത് മണ്ഡലത്തിനും അത് പ്രയോജനകരമാവും. അലൈൻമെന്റ് നിർണയിച്ചു കഴിഞ്ഞു. മണ്ഡലത്തിലൂടെ രണ്ടര കിലോമീറ്റർ ദൂരമാണ് റോഡ് കടന്നു പോകുന്നത് ആകെ 12 പദ്ധതിക ളുണ്ടായിരുന്നു.
രണ്ടെണ്ണം പൂർത്തീകരിച്ചു. ഒരെണ്ണം നിർമ്മാണഘട്ടത്തിലാണ്. തീരദേശറോഡ് പദ്ധതി വന്നപ്പോൾ മണ്ഡലത്തിലെ ഒരു റോഡ് വികസന പദ്ധതി നഷ്ടമായി.

കോഴിക്കോട് നോർത്തിൽ 736 കോടിയുടെ പദ്ധതികൾ

കോഴിക്കോട്- മികച്ച പഠനാന്തരീക്ഷം നൽകുന്ന സ്‌കൂളുകൾ, പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് പകരം പുതിയപാതകൾ, ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സൗകര്യങ്ങൾ. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കിഫ്ബിയിൽ കൂടുതൽ ഊന്നൽ നൽകിയിട്ടുള്ളത് വിദ്യാഭ്യാസം, ആരോഗ്യം, പൊതുഗതാഗത സംവിധാനങ്ങൾക്കാണ്. ആകെ 736 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

കോഴിക്കോട് നോർത്തിൽ 736 കോടിയുടെ പദ്ധതികൾ

കോഴിക്കോട്- മികച്ച പഠനാന്തരീക്ഷം നൽകുന്ന സ്‌കൂളുകൾ, പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് പകരം പുതിയപാതകൾ, ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സൗകര്യങ്ങൾ. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കിഫ്ബിയിൽ കൂടുതൽ ഊന്നൽ നൽകിയിട്ടുള്ളത് വിദ്യാഭ്യാസം, ആരോഗ്യം, പൊതുഗതാഗത സംവിധാനങ്ങൾക്കാണ്. ആകെ 736 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

സ്‌കൂളുകൾ ഹൈടെക്കാവുന്നു

• സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രിസം പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പമാണ് നാല് സ്‌കൂളുകളുടെ പണി കിഫ്ബിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
• മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂളിന് അഞ്ച് കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇൻഡോർ സ്റ്റേഡിയം, സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ, ആധുനിക അടുക്കള, കക്കൂസ് ബ്ലോക്കുകൾ എന്നിവയുടെ നിർമാണം പൂർത്തിയായി വരുന്നു. ആകെ 15 കോടിയുടെ വികസനമാണ് ഇവിടെ നടക്കുന്നത്.
• എൻ.ജി.ഒ . ക്വാർട്ടേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ- മൂന്നു കോടി (ഇൻഡോർ ഗെയിംസിനുള്ള സൗകര്യത്തോട് കൂടിയുള്ള മൾട്ടി പർപ്പസ് ഹാൾ നിർമിക്കാനാണ് ഇത് ഉപയോഗിക്കുന്നത്).
• കാരപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂൾ- ഒരു കോടി (പണി നടക്കുന്നു)
• ഈസ്റ്റ്ഹിൽ ഹയർ സെക്കൻഡറി സ്‌കൂൾ- ഒരു കോടി

നല്ല യാത്രയ്ക്ക് നല്ല പാതകൾ

• റോഡ് വികസനത്തിന് മാത്രമായി മണ്ഡലത്തിൽ 478 കോടിയാണ് ലഭിച്ചത്. നാല് റോഡുകളുടെ പണിയാണ് ഇതിലുള്ളത്. രണ്ട് റെയിൽവേ മേൽപ്പാലങ്ങളും വരുന്നുണ്ട്.
• കാരപ്പറമ്പ് -വെസ്റ്റ്ഹിൽ - ചുങ്കം, ഈസ്റ്റ്ഹിൽ - ഗണപതിക്കാവ്, കാരപ്പറമ്പ്- കുണ്ടൂപ്പറമ്പ് റോഡ് വികസനം- 21 കോടി. പണി നടന്ന് കൊണ്ടിരിക്കുന്നു.
• പുതിയങ്ങാടി മാവിളിക്കടവ് - കൃഷ്‌ണൻ നായർ റോഡ്- 155 കോടി.
• തടമ്പാട്ടുതാഴം- കണ്ണാടിക്കൽ -പാറോപ്പടി റോഡ്- 20 കോടി അനുവദിച്ചു.
• മെഡിക്കൽ കോളേജ്- കാരന്തൂർ റോഡ്- 202 കോടി.
• കാരപ്പറമ്പ്-ബാലുശ്ശേരി റോഡ് - 80 കോടി. ഇതിൽ കാരപ്പറമ്പ് മുതൽ കക്കോടി പാലം വരെയുള്ള ഭാഗം നോർത്ത് മണ്ഡലത്തിലാണ്.
• ഈ ഭാഗം നാലുവരിയാ (18 മീറ്റർ )യാണ് വികസിപ്പിക്കുന്നത്.
• വെസ്റ്റ്ഹിൽ -ചുങ്കം റെയിൽവേ മേൽപ്പാലം - 37 കോടി
• വരക്കൽ ക്ഷേത്രം റോഡ് റെയിൽവേ മേൽപ്പാലം- 37 കോടി
തനിമ നിലനിർത്തി ബീച്ച് ആശുപത്രിയിൽ വികസനം

ബീച്ച് ആശുപത്രിയിൽ 174 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുക. പഴയ ബ്ലോക്കിന്റെ പാരമ്പര്യത്തനിമ വ്യക്തമാക്കുന്ന നവീകരണം, സർജറി ബ്ലോക്ക്, നഴ്‌സുമാർക്കും ആശുപത്രിയിലെത്തുന്നവർക്കുള്ള കാന്റീൻ മറ്റ് സൗകര്യങ്ങൾ എന്നിവ.
മെഡിക്കൽ കോളേജിൽ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളിൽ ആദ്യഘട്ടത്തിനായി കിഫ്‌ബിയിലേക്ക് പദ്ധതി സമർപ്പിച്ചിട്ടുണ്ട്.

ബേപ്പൂരിൽ 201 കോടിയുടെ നേട്ടം

ഫറോക്ക് - ബേപ്പൂർ നിയജക മണ്ഡലത്തിൽ കിഫ്‌ബിയിൽ 201 കോടിയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ ഫറോക്ക് ഗവ. ഗണപത് ഹയർസെക്കൻഡറി (5 കോടി ), ബേപ്പൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ (3 കോടി ), ബേപ്പൂർ നടുവട്ടം ഗവ. യു.പി. സ്‌കൂൾ (ഒരു കോടി ) എന്നീ പദ്ധതികൾ പൂർത്തിയായി.

പ്രവൃത്തി പുരോഗമിക്കുന്ന മറ്റു പദ്ധതികൾ

• രാമനാട്ടുകര നഗരസഭയിൽ ചീക്കോട് കുടിവെള്ള വിതരണപദ്ധതി. (27 കോടി ). 80 ശതമാനം നിർമാണം പൂർത്തിയായി.
• ഫറോക്ക് കരുവൻതിരുത്തി കുടിവെള്ള പദ്ധതി (18.65 കോടി ).
• മണ്ണൂർ-കടലുണ്ടി -ചാലിയം റോഡ് നവീകരണം (45.54 കോടി ).
• ബേപ്പൂർ ചെറുവണ്ണൂർ റോഡ് വികസനം.(60.5 കോടി. ഇതിൽ 11.5 കോടി കിഫ്ബിയിൽ നിന്നുള്ളത് ).
• ഫറോക്ക് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമാണം.(1.198 കോടി).
• രാമനാട്ടുകര നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയ നിർമാണം. (എട്ട് കോടി ).
• ബേപ്പൂർ ടൂറിസം വികസനം (5.92 കോടി )
• നല്ലൂർ ജി.എൽ.പി. സ്‌കൂൾ കെട്ടിട നിർമാണം. (ഒരു കോടി ).
• രാമനാട്ടുകര ജി.എൽ.പി. സ്‌കൂൾ, ചെറുവണ്ണൂർ ഗവ. സ്‌കൂൾ, നല്ലളം ഗവ. ഹൈസ്‌കൂൾ എന്നിവയുടെ കെട്ടിട വികസനം (ഓരോന്നിനും 3 കോടി വീതം ).
• ഫറോക്ക് താലൂക്ക് ആശുപത്രി നവീകരണം. (23.5 കോടി )
• ചാലിയം ഫിഷറീസ് എൽ.പി .സ്‌കൂൾ വികസനം (59 ലക്ഷം). ഈ പദ്ധതി തീരദേശ വികസന കോർപ്പറേഷൻ മുഖേന ടെൻഡർ ചെയ്ത.
• ബേപ്പൂർ ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂൾ വികസനം. (4 കോടി ). പദ്ധതി നിർവഹണം തീരദേശ വികസന കോർപ്പറേഷൻ മുഖേന പൂർത്തിയായി വരുന്നു.
• ബേപ്പൂർ ജി.എൽ.പി സ്‌കൂൾ വികസനം (90 ലക്ഷം). പദ്ധതി തീരദേശ വികസന കോർപ്പറേഷൻ മുഖേന ടെൻഡർ ചെയ്തു.

കിഫ്ബിയിൽ ഉൾപ്പെടുത്തിയത് 21 പദ്ധതികൾ

കെ.ദാസൻ
എം.എൽ.എ

കൊയിലാണ്ടി മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയത് 21 പദ്ധതികളാണ്. ഈ പദ്ധതികൾക്കെല്ലാം കൂടി മൊത്തം 699.16 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് പദ്ധതികൾ പൂർത്തിയായി. രണ്ട് പദ്ധതികൾ അന്തിമ ഘട്ടത്തിലാണ്. 16 പദ്ധതികളിൽ ചിലത് ടെൻഡർ നടപടികളിലാണ്. കുടിവെള്ളം, പാലങ്ങളുടെ നിർമ്മാണം, തീരദേശ റോഡ് വികസനം, സ്കൂളുകളുടെ ഭൗതിക സൗകര്യ മെച്ചപ്പെടുത്തൽ. ആശുപത്രി എന്നിവയുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകിയത്.

കിഫ്ബിയിലൂടെ ആധുനീകരിച്ച് വിദ്യാഭ്യാസസമുച്ചയങ്ങൾ

ബാബു പറശ്ശേരി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോടികളുെട പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ ജില്ലയിൽ നടപ്പാക്കുന്നത്. മുമ്പ് ഫണ്ടില്ലെന്ന് പറഞ്ഞ് അടിസ്ഥാന സൗകര്യമൊരുക്കാതിരുന്ന വിദ്യാലയങ്ങൾ കിഫ്ബിയിലൂടെ ആധുനികവത്കരിച്ചിരിക്കുകയാണ്. ജില്ലാപഞ്ചായത്തിനു കീഴിലുള്ള ഒമ്പത് സ്കൂളുകളിൽ 45 കോടി രൂപയുടെ വികസനമാണ് നടപ്പാക്കിയിരിക്കുന്നത്. മറ്റുള്ള സ്കൂളുകളിൽ പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലയിൽ സ്കൂളുകൾക്ക് മാത്രമായ 218 കോടിയാണ് ചെലവാക്കുന്നത്.

വൻകിട പദ്ധതികൾ കിഫ്ബിയിലൂടെ പൂർത്തീകരിക്കാൻ കഴിഞ്ഞു

ഇ.കെ. വിജയൻ
എം.എൽ.എ

ഫണ്ടിന്റെ അപര്യാപ്തതമൂലം ബജറ്റ് വർക്കുകൾകൊണ്ട് മാത്രം പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അപ്പോഴാണ് കിഫ്ബി എന്ന നൂതന പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. നാദാപുരം നിയോജക മണ്ഡലത്തിലെ വൻകിട പദ്ധതികൾ കിഫ്ബി മുഖേന പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. വികസന കുതിപ്പിൽ സർക്കാരിന്റെ നേട്ടത്തിലെ പൊൻതൂവലാണ് കിഫ്ബി പദ്ധതിയെന്ന കാര്യത്തിൽ തർക്കമില്ല.

മണ്ഡലത്തെ വേണ്ടവിധം പരിഗണിച്ചില്ല

എം.കെ. മുനീർ എം.എൽ.എ
കോഴിക്കോട് സൗത്ത്

കോഴിക്കോട് സൗത്ത് മണ്ഡലത്തെ വികസന പദ്ധതികളുടെ കാര്യത്തിൽ വേണ്ടവിധം പരിഗണിച്ചില്ല. തൊട്ടടുത്ത മണ്ഡലമായ കോഴിക്കോട് നോർത്തിൽ 736 കോടിയുടെ പദ്ധതികൾ അനുവദിച്ചപ്പോൾ ഇവിടെ 76 കോടി മാത്രം അനുവദിച്ചത് കടുത്ത അവഗണനയാണ്. നോർത്ത് മണ്ഡലത്തിൽ ബീച്ച് ഓപ്പൺ സ്റ്റേജ് , കോന്നാട് ബീച്ച് സൗന്ദര്യവത്കരണം പോലുള്ള പദ്ധതികൾ നടന്നപ്പോൾ ഇവിടെ അതൊന്നുമുണ്ടായില്ല. രാഷ്ട്രീയമായ വിവേചനം വികസന കാര്യത്തിൽ പ്രതിഫലിക്കുകയായിരുന്നു. സൗത്ത് മണ്ഡലത്തിലുണ്ടായ മറ്റു വികസന പ്രവർത്തനങ്ങൾ നിരന്തരമായി സർക്കാരിലും നിയമസഭയിലും മന്ത്രിമാരുടെ ഓഫീസികളിലും സമ്മർദം ചെലുത്തി നേടിയതാണ്.

ആകെ 12 പദ്ധതികൾ; വലിയവയും നടപ്പാവുന്നു

എ.പ്രദീപ് കുമാർ
എം.എൽ.എ

ആകെ 12 പദ്ധതികളാണ് കിഫ്ബിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ സ്കൂളുകൾ; റോഡ് പണി എന്നിവ നടക്കുന്നു. റോഡിനായി ഭൂമിയേറ്റെടുക്കാനും ശ്രമം തുടങ്ങി. ബീച്ച് ആശുപത്രി വികസനത്തിനുള്ള വിശദമായ പദ്ധതിരേഖയ്ക്ക് ആരോഗ്യവകുപ്പ് തത്ത്വത്തിൽ അംഗീകാരം നല്കി. എത്ര വലിയ പദ്ധതിയായാലും കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനാവുമെന്ന് വ്യക്തമായി.നേരത്തെ നടപ്പായിട്ടില്ലാത്ത രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ രംഗത്തും നല്ലമാറ്റമാണ് ഉണ്ടായിട്ടുള്ളത്.

കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായി

വി.കെ.സി. മമ്മത് കോയ
എം.എൽ.എ

മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് കിഫ്ബി, എം.എൽ.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് പരിഹാരം കാണാനായത് വലിയ നേട്ടമായി. കൂടാതെ ചെറുവണ്ണൂരിൽ വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫീസ് തുടങ്ങാനായതും ജനങ്ങൾക്ക് ഏറെ ഗുണകരമായി. ഫറോക്ക് താലൂക്ക് ആശുപത്രി വികസനത്തിന് തുടക്കമിട്ടു. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 23.5 കോടിയുടെ പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞു, ഫറോക്ക്, ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കാനായി. പ്രധാന റോഡുകളുടെ നിര്‍മാണത്തിനും കിഫ്ബി ഫണ്ട് മുതൽക്കൂട്ടായി.